“നന്നായി ഫ്ലൂട്ട് വായിക്കുന്നുണ്ടല്ലോ…
നീ എവിടെന്നാ പഠിച്ചത്???” അവരുടെ മുഖത്തെ ആകാംഷ അപ്പോഴും വിട്ടുമാറിയിരുന്നില്ല…
“ചേച്ചി … അത് ഞാൻ പഠിക്കാൻ ഒന്നും പോയിട്ടില്ല… ചെറുപ്പത്തിൽ ഒരു പൂരത്തിന് പോയപ്പോ അച്ഛൻ വാങ്ങി തന്നതാ …..”
അന്ന് തൊട്ട് ഞാൻ ഇത് എങ്ങനെയൊക്കെയോ വായിക്കാറുണ്ട്… അല്ലാതെ എനിക്ക് ഒന്നും അറിയില്ല…”
അവർ രാഹുലിന്റെ മുടിയിൽ തലോടി…
“കഴിവുള്ളവനാ നീ… ഒരിക്കലും സംഗീതം ഉപേക്ഷിക്കരുത്….”
ദാ ഇതാ എന്റെ കാർഡ്…
എനിക്ക് ഒരു ചെറിയ ബാൻഡ് ഉണ്ട്… ഫ്രീ ആവുമ്പോ വിളിക്കണം…
നമുക്ക് ഒരു കൈ നോക്കാം…
രേഷ്‌മ തുള്ളിച്ചാടി…
” ചേച്ചി ഇവൻ സൂപ്പറാ…. ഇത് വായിച്ച് കോളേജിൽ പഠിക്കുമ്പോ എത്ര പെണ്കുട്ടികളുടെ ഉറക്കം കളഞ്ഞിട്ടുണ്ടെന്നറിയോ…??? പക്ഷെ ഇവന് ക്രൗഡ് ഭയങ്കര പേടിയാ….
അവൾ ആവേശത്തോടെ പറഞ്ഞു….
“ഇതരാ ” രേഷ്മയെ നോക്കിക്കൊണ്ട് ആ സ്ത്രീ രാഹുലിനോട് ചോദിച്ചു…
അവൻ ഒന്ന് പരുങ്ങി….
” ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ…” തല താഴ്ത്തി ഒരു ചിരി ചിരിച്ചുകൊണ്ട് അവൻ പറഞ്ഞു…
“ഹമ്മം…”
അവർ ഒന്ന് ഇരുത്തി മൂളി…
ശേഷം രേഷ്മയുടെ മുഖത്ത് നോക്കി അവനോടായി അവർ പറഞ്ഞു
” ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ആവണം എങ്കിൽ പലതും ഉപേക്ഷിക്കേണ്ടി വരും… നമുക്ക് വളരെ പ്രിയപ്പെട്ടത് വരെ….”
അവളുടെ നെഞ്ചോന്ന് പിടച്ചു…
അവളുടെ മുഖത്തെ ചിരി മാഞ്ഞു…. എങ്കിലും അവരെ നോക്കി ഒരു നിസ്സഹായത കലർന്ന ഒരു ചിരി അവൾ ചിരിച്ചു…
” അറിയാം… എനിക്ക് പ്രിയ്യപ്പെട്ടത് കിട്ടാൻ ഞാൻ ശ്രമിക്കാതിരിക്കോ ചേച്ചി… ” രാഹുൽ നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു…
“ഇല്ല അവനെ എതിർക്കാൻ എനിക്ക് കഴിയില്ല… ഞാൻ കാരണം അവന് കിട്ടേണ്ട ഒരു ഭാഗ്യവും കിട്ടാതെ പോവരുത്… അവന്റെ മുഖത്തെ നിറഞ്ഞ പുഞ്ചിരിയെക്കാൾ മഹത്തരമായി മറ്റൊന്നും തനിക്ക് ഈ ലോകത്തില്ലല്ലോ…” രേഷ്‌മ അവനെ അഭിമാനത്തോടെ നോക്കി…
” എന്നാ ശരി മോൻ എന്തായാലും വിളിക്കണം… നീ വിളിക്കും എന്നറിയാം എന്നാലും ഒന്ന് പറഞ്ഞെന്നെ ഉള്ളു…… ഞാൻ പോട്ടെ ഹാവ് എ ഗുഡ് ഡേ ” അവർ യാത്ര പറഞ്ഞു…
കുറ്റബോധം 8 [Ajeesh]
Posted by