“പറ…
അവൾ രാഹുലിനെ നിർബന്ധിച്ചു…
” ഒന്നും ഇല്ല മോളെ…ഞാൻ ഒരുപാട് പെണ്കുട്ടികളെ കണ്ടിട്ടുണ്ട്… പക്ഷെ നീ …. യൂ ആർ സംതിങ് സ്‌പെഷ്യൽ… വല്ലാത്ത ഒരു നിഷ്കളങ്കത ഉണ്ട് നിനക്ക്… എന്നോട് ഒന്നും ആവശ്യപ്പെടുന്നില്ല… എന്റെ സൊസൈറ്റിയിലെ പൊസിഷൻ നോക്കുന്നില്ല, എന്റെ കയ്യിൽ കുറെ കാശ് ഒന്നും ഇല്ല എന്ന് അറിഞ്ഞിട്ടാണോ എന്നറിയില്ല… എനിക്ക് അത് വേണം ഇത് വേണം എന്നൊന്നും പറഞ്ഞ് നീ വാശി പിടിച്ചിട്ടില്ല…” ചിലപ്പോഴൊക്കെ എനിക്ക് തോന്നും നിന്റെ മനസ്സ് കീഴടക്കിയത് ആണ് ഞാൻ ഈ ജന്മത്ത് ചെയ്ത കൊടിയ പാപം എന്ന്……
നിന്നെപ്പോലെ ഒരു പെണ്ണ് എന്നെ സഹിക്കുവാണോ എന്നൊരു തോന്നൽ… ”
രേഷ്മക്ക് ദേഷ്യം വന്നു…
” ഹോ വല്ലാത്ത ഒരു തോന്നാലായിപ്പോയി
” ടാ ചെക്കാ ഇപ്പോഴാ എനിക്ക് ദേഷ്യം വരുന്നത്…
നീ നിന്റെ മനസ്സിൽ എനിക്ക് വലിയ എന്തോ പദവി ഒക്കെ എന്തിനാ തരുന്നെ…??? ഞാനും വെറും ഒരു പെണ്ണാണ്… ആം നോട്ട് എ പെര്ഫെക്ട് വണ്….
ഞാൻ നിന്റെ പെണ്ണാണ് എന്ന് വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ… നിന്റെ എന്തെങ്കിലും ഒരു ഇഷ്ട്ടം ഞാൻ എതിർത്തിട്ടുണ്ടോ ടാ…
രാഹുൽ അവളുടെ മടിയിൽ നിന്നും തല ഉയർത്തി…
” എവിടക്കാ നീ എണീറ്റ് പോണേ…??
കിടക്ക് അവിടെ…”
അവൾ പരുഷമായി അവനെ തിരിച്ചുകിടത്തിക്കൊണ്ട് പറഞ്ഞു…
” അയ്യോ എന്റെ പൊന്നുമോളെ എന്റെ ബാഗിൽ ഓടക്കുഴൽ ഉണ്ട് …. അത് എടുക്കാൻ ആണ്…” അവൻ ഗത്യന്തരമില്ലാതെ പറഞ്ഞു…
“ആഹാ… അപ്പൊ അതൊക്കെ കൊണ്ടുവന്നിട്ടുണ്ടോ??? ” ഞാൻ എടുത്ത് തരാം… നീ അവിടെ കിടക്ക്….”
രേഷ്‌മ അവന്റെ ബാഗ് എടുത്ത് അതിൽനിന്നും ഓടക്കുഴൽ പുറത്ത് എടുത്തു… അതിന്റെ അറ്റത്ത് അവൾ കെട്ടിക്കൊടുത്ത ചുവന്ന ചരട് ഇപ്പോഴും ഉണ്ട് എന്നത് അവളിൽ ഒരു നാണം ഉണ്ടാക്കി…
” ദാ പിടിക്ക്… എന്നിട്ട് ഒരു നല്ല മെലഡി സോങ് വായിക്ക്… ഞാൻ കേൾക്കട്ടെ…”
” നിനക്ക് ഏത് പാട്ടാ വേണ്ടത്… ”
രേഷ്മയെ നോക്കിക്കൊണ്ട് അവൻ ചോദിച്ചു…
” പച്ചയ് നിറമേ… അല്ലെങ്കിൽ വേണ്ട… മുതലവനിൽ ഒരു പാട്ടില്ലെ എന്താ അതിന്റെ വരി…” നീ അത് വായിക്ക്…”
രാഹുൽ ഓടക്കുഴൽ ചുണ്ടിൽ വച്ച് വായിക്കാൻ തുടങ്ങി…
അനുപല്ലവി മുതൽ ആണ് അവൻ വായിച്ചത്… ഒരു കോവർസോങ് എല്ലാം തുടങ്ങുന്ന പോലെ… വളരെ സ്ലോ പേസിൽ… അസാധ്യ മൂഡ് ക്രീയേറ്റ് ചെയ്തുകൊണ്ട്…
കുറ്റബോധം 8 [Ajeesh]
Posted by