എങ്കിലും ഒരു ആശ്വാസത്തിനെന്നോണം…. അവനെ സമാധാനിപ്പിക്കാണെന്നോണം അവന്റെ ചുരുണ്ട് നീണ്ട മുടിയിഴകൾ അവൾ തലോടി…….
അവളുടെ കരസ്പര്ശത്തിൽ അവൻ പുളകംകൊണ്ടു… അടഞ്ഞു കിടക്കുന്ന അവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി…
“രേഷമേ… ഞാൻ നിന്നെ എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ???…
എപ്പോഴെങ്കിലും ???? ”
പെടുന്നനെ അവൾക്ക് നേരെ വന്ന ചോദ്യം കേട്ട് അവൾ അമ്പരന്നു…
“നീ എന്തൊക്കെയാ ഈ പറയണേ ടാ… ” അവൾ ഒഴിഞ്ഞുമാറാൻ നോക്കി…
അവൻ കണ്ണുകൾ തുറന്നു…
” ഞാൻ കാര്യമായിട്ടാ ചോദിച്ചത്….
നീ പറ… നിന്നെ കണ്ടത് മുതൽ ഇന്ന് വരെ ഞാൻ നിന്നെ എന്നെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടോ ???, എന്റെ എന്തെങ്കിലും ഒരു പ്രവർത്തി നിന്റെ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടോ???” രാഹുൽ വികാര നിർഭരനായി ചോദിച്ചു… രേഷ്‌മ ചുറ്റും കണ്ണോടിച്ചു… അവന്റെ മുടിയിഴകൾ തൊലൊടുന്നത് നിർത്തി…
” ഞാൻ വെറും ഒരു കുട്ടി ആയിരുന്നെടാ ഒരു കാലത്ത്… ഒരു പൊട്ടി… എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് നീയാണ്, ഏത് കഠിനമായ ടാസ്‌കും നേടിയെടുക്കാൻ പറ്റും എന്ന ഒരു വിശ്വാസം എനിക്ക് ഉണ്ടാക്കി തന്നത് നീയാണ്, എന്റെ മനസ്സ് കീഴടക്കിയത് നീ മാത്രമാണ്, എന്നിലെ പെണ്ണ് ഉണർന്നത് നിന്നെ കണ്ടപ്പോഴാണ്…” നിനക്ക് തോന്നുന്നുണ്ടോ നിന്റെ എന്തെങ്കിലും ഒരു പ്രവർത്തി എന്നെ വേദനിപ്പിക്കും എന്ന്????
അവന്റെ കണ്ണുകൾ നിറഞ്ഞു… അവളുടെ ടവ്വൽ കൊണ്ട് അവൾതന്നെ അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു…
“എന്നാലും ഒന്ന് ആലോചിച്ചു നോക്ക്… എനിക്ക് വിഷമമാവും എന്ന് കരുതി നീ ഒന്നും പറയാതിരിക്കരുത്…”
അവൻ വീണ്ടും ചോദിച്ചു…
” ഈ ചെക്കൻ… അങ്ങനെ നോക്കിയാ കൊറേ ഉണ്ട്… പറഞ്ഞ സമയത്ത് വരാതെ എന്നെ പറ്റിക്കുമ്പോ എനിക്ക് ദേഷ്യം വരും, എന്നോട് നുണ പറഞ്ഞ് നീ ഓരോ തവണ പറ്റിക്കുമ്പോ എനിക്ക് നിന്നെ കൊല്ലാൻ തോന്നാറുണ്ട്…. അങ്ങനെയൊക്കെ നോക്കിയാൽ കുറെ ഉണ്ട്… ബട്ട് അതൊക്കെ ഒരു പ്രശ്നമാണോടാ…. എല്ലാം കഴിഞ്ഞ് എന്റെ മുൻപിൽ നിൽക്കുന്ന നിന്നെ കാണുമ്പോൾ എനിക്ക് കിട്ടുന്ന ഒരു സുഖം ഉണ്ട്…. അതിനേക്കാൾ വലുതല്ല ഈ ബുദ്ധിമുട്ട് ഒന്നും… മനസ്സിലായോ??””
അവൾ പറഞ്ഞു നിർത്തി…
പിന്നീട് അവൻ ഒന്നും മിണ്ടിയില്ല…
” എന്താ നിനക്ക് ഇപ്പൊ ഇങ്ങനൊക്കെ തോന്നാൻ??? ” അവൻ ഒന്നും മിണ്ടിയില്ല….
കുറ്റബോധം 8 [Ajeesh]
Posted by