അവളെ നോക്കുമ്പോൾ എന്തൊരു സന്തോഷം മനസ്സിന് ലഭിക്കുന്നത്… കഴിയുന്നത് എല്ലാം അവൾക്ക് വേണ്ടി ചെയ്യണം എന്ന് അവന് തോന്നിപ്പോയി…. രാഹുൽ പാലം വശങ്ങളിലേക്ക് ചിരിക്കാൻ തുടങ്ങി… ആദ്യം പതുക്കെ ആയിരുന്നെങ്കിൽ പിന്നീട് അതിന് ആക്കം കൂടി… വലിയ രീതിയിൽ ഉള്ള ഒരു ചലനം ഒന്നും പാലത്തിന് ഉണ്ടായില്ലെങ്കിലും രേഷ്മയുടെ നില തെറ്റിക്കാൻ അവന് കഴിഞ്ഞു… അവൾ ഭയന്ന് വിളിച്ചു… ” ആആആആ ” സ്റ്റോപ് രാഹുൽ… പ്ലീസ്…. ” അവൻ പെട്ടന്ന് തന്നെ ആട്ടം നിർത്തി അവളുടെ അരിലേക്ക് ഓടിയടുത്തു… പെട്ടെന്നുണ്ടായ ഭയത്താൽ അവൾ വേഗത്തിൽ ശ്വാസം എടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…. “എന്തുപറ്റി ഇത്ര വേഗം പേടിച്ചോ നീ… ” രേഷ്‌മ അവനെ താങ്ങി നിന്നു…
ശരിക്കും പേടിച്ചു… പെട്ടന്ന് ഞാൻ വീണുപോയി എന്നാ വിചാരിച്ചത്… ” അവൾ ഭയം നിറഞ്ഞ സ്വരത്തിൽ പറഞ്ഞു…
” അല്ല നിനക്ക് എങ്ങനെ മനസ്സിലായി ഞാൻ ഇത് ആട്ടാൻ ആണ് നോക്കുന്നത് എന്ന്…”
അവൻ അവളെ നീക്കി നിർത്തി പറകിലേക്ക് നടന്നുകൊണ്ട് പറഞ്ഞു…
” അല്ലെങ്കിലും ഇള്ളക്കുട്ടികളുടെ മനസ്സ് എനിക്ക് പെട്ടന്ന് മനസ്സിലാവും… ”
തന്നെ കൊച്ചാക്കികൊണ്ടുള്ള രാഹുലിന്റെ മറുപടി അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല…
“പോടാ… നീ ഒരു ബുദ്ധിമാൻ വന്നേക്കുന്നു…”
രാഹുൽ അവളുടെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് നടന്നു …
” എടാ എന്നെക്കൂടെ കൊണ്ട്പോ… !!! ” രാഹുൽ തറ കെട്ടിയ ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു… രേഷ്മക്ക് ഇരിക്കാൻ താൻ ഇരിക്കുന്നതിന്റെ വലത് ഭാഗത്തെ മണ്ണ് അവൻ തട്ടി നീക്കി…
” രേഷ്മ പതിയെ നടന്ന് വരുന്നുണ്ട്… ” അവൻ ആ രംഗം സാകൂതം നോക്കി നിന്നു…
“ദേവിയാണ് അവൾ, അവളുടെ ചുറ്റുമുള്ള വായുവിന് പോലും പ്രത്യേകമായ ഒരു വശ്യതയുണ്ട്…” മുഖം കയറ്റിപ്പിടിച്ചാണ് വരുന്നത്… ഇനി പരിഭവം പറച്ചിൽ കേൾക്കേണ്ടി വരും എന്ന് അവന് ഉറപ്പായിരുന്നു… രേഷ്‌മ പതിയെ അവൻ ഒഴിച്ചിട്ട സ്ഥലത്ത് വന്നിരുന്നു…
” നീ എന്താ ഇങ്ങനെ നോക്കുന്നെ…” രാഹുൽ അപ്പോഴും അവളെ നോക്കിക്കൊണ്ടേ ഇരുന്നു…
“കണ്ണെടുക്ക്……..
…എനിക്ക് നാണം വരണൂ…” അവൾ യാചിച്ചു…
നീ നാണിക്കുന്നത് കാണാനും ഒരു ചന്തമാടി പെണ്ണേ…. രേഷ്‌മയുടെ ഉടലാകെ കുളിര് കോരി… അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു…
പെട്ടന്ന് രാഹുൽ അവളുടെ മടിയിൽ തലവച്ചു കിടന്നു… ചെറിയൊരു ചൂട് അവളിൽ നിന്നും അവന്റെ ദേഹത്തേക്ക് പടർന്നു… രാഹുൽ അവളുടെ മുഖം കണ്ണെടുക്കാതെ ഒരു നിമിഷം നോക്കി… പിന്നെ കണ്ണുകൾ അടച്ചു എന്തോ ചിന്തയിയാണ്ടു…. അല്പനേരം അവൻ ഒന്നും മിണ്ടിയില്ല…. എന്താണ് അവൻ ഈ ചിന്തിക്കുന്നത് എന്ന് അവൾക്ക് യാദോരു വിധ ധാരണയും ഇല്ലായിരുന്നു… അതറിയണം തോന്നിയതും ഇല്ല…
കുറ്റബോധം 8 [Ajeesh]
Posted by