കുറ്റബോധം 8 [Ajeesh]

Posted by

രാഹുൽ ടിക്കറ്റ് എടുത്ത് ബൈക്ക് ഹാൻഡ് ലോക്ക് ചെയ്തു എന്ന് ഒരിക്കൽകൂടി ഉറപ്പ് വരുത്തി…. രേഷ്‌മ ചുറ്റും ഒന്ന് നോക്കി തനിക്ക് പരിചയം ഉള്ള ആരും ഈ പരിസരത്ത് ഇല്ല എന്ന് അവൾക്ക് ഉറപ്പ് വരുത്തേണ്ടതുണ്ടായിരുന്നു….
ഡാമിന്റെ കവാടം കടന്ന് ഉള്ളിലേക്ക് കടന്നതും മരങ്ങൾ പന്തൽ വിരിച്ച് പൂക്കൾ മനോഹാരമാക്കിയ ഒരു വലിയ ഉദ്യാനം അവൾക്ക് മുന്നിൽ ദൃശ്യമായി… വലത് വശത്ത് ഒരു ചെറിയ കുളം ഉണ്ട്… അതിനോട് ചേർന്ന് ഒരു ചെറിയ ഷെഡ്ഡ് കെട്ടി അവിടെ ഇരിക്കാൻ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു… അവിടെ ഒരു പ്രണയ ജോഡികൾ ചേർന്നിരിക്കുന്നുണ്ട്… അവരുടെ നോട്ടം തന്റെ മേൽ പതിഞ്ഞപ്പോൾ അവൾ വേഗം മുഖം തിരിച്ചു… ഉദ്യാനത്തിൽ അങ്ങിങ്ങായി ധാരാളം ചെറിയ സ്റ്റാച്യുകൾ നിർമ്മിച്ച് വച്ചിട്ടുണ്ട്…
പലതും പൊളിഞ്ഞു വീഴാറായി എങ്കിലും ചില ശില്പങ്ങൾ അങ്ങേയറ്റം മനോഹരമായിരുന്നു… ഡാമിന്റെ കൈവരിയിലേക്ക് രാഹുൽ അവളെ കൈപിടിച്ച് കയറ്റി…. വേനൽക്കാലം ആയതിനാൽ വെള്ളം കുറവാണ്‌… അവൾ തിരിഞ്ഞു നോക്കി ആളുകളും വളരെ കുറവാണ്….. എന്നാൽ ഉള്ളവർ മുഴുവൻ കപ്പിൾസ് ആണ് എന്നത് അവൾക്ക് കൗതുകകരമായ തോന്നി…
” ടാ ഇത് അത്ര നല്ല സ്ഥലം അല്ലല്ലോ…” അവൾ ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…
അവൻ അവളെ ഫേസ് ചെയ്യാൻ ഉള്ള ചമ്മലോടെ മുഖം തിരിച്ച് ഡാമിലേക്ക് നോക്കി…
“നീ എങ്ങോട്ടാ ഈ നോക്കുന്നെ…”
എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട് ട്ടോ…”
ഞാൻ അത്രക്ക് പൊട്ടി ഒന്നും അല്ല…
അവൾ തന്നെ തെറ്റുധരിച്ചു എന്ന തോന്നൽ അവനിൽ ഉടലെടുത്തു… അതിൽ അവന്റെ മനസ്ഥാപം തോന്നി….
” നോ….. അങ്ങാനൊന്നും ഞാൻ വിചാരിച്ചില്ല…” ഇവിടെ നല്ല പ്രൈവസി ഉള്ള സ്ഥലം ആണ്… അതുകൊണ്ട് കുറെ പേര് വരാറുണ്ട്…
നമ്മളെ പോലെ ഒക്കെ ഉള്ളവർ… അല്ലാത്തവരും ഉണ്ടാവും…
ബട്ട് ഞാൻ അങ്ങാനൊന്നും വിചാരിച്ചിട്ടില്ല…” അവൻ തന്റെ മനസ്സിലെ പ്രകടമായ നിഷ്കളങ്കത നിർവചിക്കാൻ ശ്രമിച്ചു…
ഇനി ഈ കാരണംകൊണ്ട്‌ അവൾ മിണ്ടാതിരിക്കുമോ എന്ന ഒരു ഭയവും അവന്റെ മുഖത്ത് പ്രകടമായിരുന്നു… അവന്റെ ആദി കണ്ട് രേഷ്മക്ക് ചിരി വന്നു…
അവൾ അവന്റെ ഷർട്ട് പിടിച്ച്‌ തന്റെ മാറോട് ചേർത്ത് നിർത്തി….
” നീ എന്ത് വിചാരിച്ചാലും ഞാൻ നിന്റെ കൂടെ ഉണ്ടാവില്ലേ ടാ… എന്നെങ്കിലും ഞാൻ നിന്നോട് എതിർത്ത് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ…??? ”
രേഷ്‌മ രാഹുലിന്റെ കണ്ണുകളിലേക്ക് ആരാധനയോടെ നോക്കി…
” നീ എനിക്കുള്ളതാടാ…. ദൈവം വന്ന് ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല നിന്നെ…”

Leave a Reply

Your email address will not be published. Required fields are marked *