ആആആആ… അമ്മേ പോല്ലേ അമ്മേ… ഞാൻ കുറുമ്പ് കാട്ടില്ല… പോവല്ലേ…. അവൻ നിലവിളിച്ചു ….
സോഫി തിരിഞ്ഞു നോക്കി… അവൻ തന്റെ അമ്മയുടെ അടുത്തേക്ക് ഇറങ്ങി ഓടാൻ വേണ്ടി ഇടുപ്പിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു…
പക്ഷെ സജീഷിന്റെ അമ്മ അവനെ മുറുകെ പിടിച്ചിരുന്നതിനാൽ ഇറങ്ങി ഓടാനുള്ള ഒരു അവസരവും ടോണിക്ക് കിട്ടിയില്ല…… ടോണി വീണ്ടും കരയാൻ തുടങ്ങി…
അയ്യോ……..
എന്റെ അമ്മ പോയ്….
അവൻ വീണ്ടും കരയാൻ തുടങ്ങി…
സോഫിയുടെ കണ്ണ് നിറഞ്ഞു… എങ്കിലും അവൾ തിരിഞ്ഞു നോക്കാതെ അല്പം നടന്നു…
ടോണി അലറിക്കൊണ്ട് സജീഷിന്റെ അമ്മയെ അടിക്കാൻ തുടങ്ങി… എങ്കിലും അവന്റെ കുഞ്ഞു കൈകൾക്ക് വിലങ്ങിടാൻ അവർക്ക് വളരെ എളുപ്പമായിരുന്നു… ടോണി കാറി വിളിച്ചു…
സോഫി ഇടറിയ ശബ്ദത്തോടെ വിളിച്ചു ചോദിച്ചു…
” ഇനി നീ കുറുമ്പ് കാണിക്കോ…???”
ഇല്ലാ…. അവൻ ശ്വാസം എടുക്കാൻ പോലും കാത്തു നിൽക്കാതെ വിളിച്ചു പറഞ്ഞു…..
‘അമ്മ പറയണത് മുഴുവൻ നല്ല കുട്ടി ആയിട്ട് കേക്കൊ?….
ആആആ…. ടോണിയുടെ മൂക്കിൽ നിന്നും വായില്നിന്നും കണ്ണിൽ നിന്നും എല്ലാം വെള്ളം വന്നു കഴിഞ്ഞിരുന്നു…
ആ മുഖം വല്ലാതെ വീർത്ത് തുടുത്തു……
സോഫി തിരികെ ഓടി വന്നു… എന്നാ അമ്മേടെ മോൻ വാ…
ടോണി ഒക്കെത്തു നിന്ന് കുതറി ഇറങ്ങി തന്റെ അമ്മയുടെ അടുത്തേക്ക് ഓടി….
സോഫി മുട്ടുകുത്തി ഇരുന്നു… അവൻ ഓടി വന്ന് തന്റെ അമ്മയെ വാരി പുണർന്നു….
വല്ലാത്ത ഒരു ശക്തി അപ്പോൾ അവന്റെ കൈകൾക്ക് ഉള്ളത് പോലെ സോഫിക്ക് തോന്നി…
അവളുടെ കണ്ണീർ പുറത്തേക്ക് ഒഴുകി വന്നു…
‘അമ്മ നിന്നെ ഇട്ടിട്ട് പോവോ എന്റെ ടോണിക്കുട്ടാ….
അയ്യേ… ഇതിനൊക്കെ കരയാ…..
കണ്ണ് തുടക്ക്… വല്യേ ചെക്കനായി എന്നിട്ട് ഇപ്പഴും കരയാ….
സജീഷിന്റെ അമ്മ സോഫിയെ നോക്കി ഒരു കസേരയിൽ ഇരുന്നു…
ആ കൊച്ചു പയ്യനിൽ സ്വന്തം മകന്റെ ചെറുപ്പവും ആ സ്ത്രീ കണ്ടുകണണം……
അവർ ഇരുവരെയും നോക്കി നിൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി തനിക്ക് ഉണ്ടാവുന്നുണ്ട് എന്നത് അവർ മനസ്സിലാക്കി….
(തുടരും )
കുറ്റബോധം 8 [Ajeesh]
Posted by