“അതെന്താടി അങ്ങനെ പറഞ്ഞേ…”
“അല്ല പിന്നെ നീ വിളിക്കലൊന്നും ഉണ്ടായില്ലല്ലോ… അതുകൊണ്ട് ചോദിച്ചതാ… ”
അവളെ വിളിക്കാൻ ഉള്ള ഒരു മൗന സമ്മതം അല്ലെ ഭഗവാനെ ഒരു അശരീരി ആയി ഫോണിൽകൂടെ കേട്ടത്…
” വെറുതെ വെറുപ്പിക്കണ്ട എന്ന് വിചാരിച്ചു വിളിക്കാഞ്ഞതാ… ”
” ഓഹ് അതെന്തായാലും നന്നായി… അത്രേം മണ്ടത്തരം കേൾക്കാണ്ട് കഴിഞ്ഞല്ലോ…”
അവഹേളനം അത് ഒരു ആണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ്…
അതും പച്ചക്ക്…
സജീഷിന്റെ മുഖത്ത് ദേഷ്യം ഉരുണ്ട് കൂടി… ഒരു പെണ്ണ് നമ്മളെ കൊച്ചാക്കുന്നത് എത്രാന്ന് വച്ചാ കെട്ടിരിക്കാ… പിന്നെ സോഫി ആയതുകൊണ്ട് അവൻ ക്ഷമ സ്വയം ഉണ്ടാക്കിയെടുത്തു…
” നീ ഇപ്പൊ എന്നെ ആക്കാൻ വേണ്ടി വിളിച്ചതാണോ ???”
” അല്ലടാ… ഞാൻ ആലോചിക്കായിരുന്നു…. ഇന്ന് നിന്റെ വീട്ടിലേക്ക് വന്നാലോ എന്ന്… ”
അതാ വിളിച്ചത്…
” ഏ….” സജീഷിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പോയി…
“എടി സോഫി ഇപ്പോഴോ… നീ കാര്യമായിട്ടാണോ…??? ”
അവന്റെ സന്തോഷം കണ്ടപ്പോൾ സോഫിയുടെ മുഖത്തും ഒരു ചിരി പടർന്നു…
“ആ ഇപ്പൊ… ഞാൻ വന്നോണ്ടിരിക്കാണ്…”
അവൾ ചിരി അടക്കികൊണ്ട് പറഞ്ഞു…
“എന്നാ വാ….
ഞാൻ ലൊക്കേഷൻ അയച്ചു തരാം…. എന്തെലും സംശയം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ” സജീഷ് അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്ത് ലൊക്കേഷൻ അയച്ചു കൊടുത്തു….
സോഫി ഒരു ഓട്ടോറിക്ഷ പിടിച്ച് യാത്ര തുടങ്ങി… ഏകദേശം ഒരു 20 മിനിറ്റ് യാത്ര കഴിഞ്ഞപ്പോൾ റിക്ഷാകാരൻ ഒരു വളവിനോട് ചേർന്ന് വണ്ടി നിർത്തി…
” വണ്ടി ഈ വഴിയിലൂടെ പോവില്ല്യാട്ടാ ചേച്ചി…
എന്റെ വണ്ടിടെ ആക്സിൽ പപ്പടം പോലെ പൊടിയും… ഇവിടുന്ന് കുറച്ചല്ലേ ഉള്ളു… ആ നേരെ കാണുന്നതാ ചേച്ചി പറഞ്ഞ വീട്… ” അയാൾ പറഞ്ഞു നിർത്തി… അവൾ ഒരിക്കൽകൂടി മാപ്പ് നോക്കി… അതേ ഇനി നടക്കാവുന്ന ദൂരമേ ഉള്ളു… അവൾ വണ്ടിയിൽ നിന്ന് ഇറങ്ങി… “എത്രയായി ചേട്ടാ…”
അയാൾ മീറ്റർ നോക്കികൊണ്ട് പറഞ്ഞു…
“43 രൂപ ആയി… 40 തന്നാ മതി… വഴിയിൽ ഇറക്കി വിട്ടതല്ലേ….
അവൾ ചിരിച്ചു…. കയ്യിൽ കരുതിയ ഹൻഡ്ബാഗിൽ നിന്ന് ഒരു 40 രൂപ കൊടുത്തു…
“ശരി ചേട്ടാ…” അവൾ നടന്നു… “ചേച്ചിക്ക് എന്നെ മനസ്സിലായാ”??? പോകാൻ തുടങ്ങിയ സോഫി ആ ചോദ്യം കേട്ട് ഒരുക്കൽ കൂടി തിരിഞ്ഞു ഓട്ടോക്കാരന്റെ മുഖം ശരിക്ക് നോക്കി… അവൾക്ക് ഒരു പരിചയവും തോന്നിയില്ല…
കുറ്റബോധം 8 [Ajeesh]
Posted by