“എന്റെ ഇച്ഛയാ… നിങ്ങളെ എനിക്ക് പെരുത്ത് ഇഷ്ടാവാ…. എന്നെ ഇത്പോലെ മനസ്സിലാക്കാൻ ഞാൻ പ്രേമിച്ച ആ സജീഷിനെകൊണ്ട് പോലും പറ്റില്ല… ”
നിങ്ങളെ കിട്ടിയതിൽ പിന്നെ ഞാൻ പേടി എന്താണെന്ന് അറിഞ്ഞിട്ടില്ല…. എല്ലാത്തിനും കട്ട സപ്പോർട്ട് അല്ലെ… ” ഉമ്മമാ….
റോഷന്റെ ഉള്ളൊന്നു കുളിരുകോരി ….
” അത് ചെറുതായിട്ട് സുഖിച്ചായിരുന്നു കേട്ടോ…”
ഇനി ഞാൻ ഒരു ഉമ്മ തരണ്ടേ എന്റെ പെണ്…….
….
……
………
പെട്ടന്ന് ഫോണ് കട്ട് ആയി… അവൾ ഫോൺ ചെവിയിൽ നിന്നും എടുത്ത് നോക്കി…. ബാലൻസ് തീർന്നിരിക്കുന്നു….
അവളുടെ മുഖം വിഷാദമണിഞ്ഞു….. വിളമ്പി വച്ച ചിക്കൻകറിയിൽ പല്ലി വീണ പോലെ തോന്നിപ്പോയി സോഫിക്ക്…. പോട്ടെ ഇനിയിപ്പോ പറഞ്ഞിട്ടെന്താ….
അവൾ ഫോൺ ഡൈനിങ് ടേബിളിൽ വച്ച് അടുക്കളയിലേക്ക് നടന്നു…
*******************************
അടുത്ത ഞായറാഴ്ച സോഫി സജീഷിനെ കാണാൻ തന്നെ തീരുമാനിച്ചു….
ഒഴിവ് ദിവസം ആയത്കൊണ്ട് അവൻ വീട്ടിൽ തന്നെ ഉണ്ടായിരിക്കും എന്ന ഒരു വിശ്വാസവും അവർക്കുണ്ടായിരുന്നു…
അവളുടെ മനസ്സിൽ ഒരു തിടുക്കം ഉറഞ്ഞുകൂടുന്നുണ്ടായിരുന്നു…. ആദ്യമായാണ് അവന്റെ വീട്ടിലേക്ക് പോകുന്നത്… ഒറ്റക്ക് കയറി ചെന്നാൽ മോശമായി പോവും മോനെയും കൂട്ടാം… അല്ലെങ്കിലും കൂടെ പഠിച്ച പെണ്കുട്ടികളുടെ അടുത്തേക്ക് പോകുമ്പോൾ പോലും അവനെ കൂടെ കൂട്ടാറുള്ളതാണ്…… ഒരു ധൈര്യത്തിന്…. ആ പതിവ് എന്തായാലും തെറ്റിക്കണ്ട…
അവൾ മനസ്സിൽ ഉറപ്പിച്ചു…
ഒരു ഇളം പിങ്ക് സാരിയുടുത്ത് അവൾ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു…
മുൻപും പല തവണ ഉടുത്തതാണെങ്കിലും ഇന്ന് ഇതിന് വല്ലാത്ത ഒരു ആകർഷണം ഉള്ള പോലെ അവൾക്ക് തോന്നി… സന്തോഷംകൊണ്ട് മനസ്സ് നിറഞ്ഞതിനാലാവാം ചെയ്യുന്നതിനെല്ലാം ഒരു പ്രത്യക ഇഷ്ട്ടം തോന്നിപ്പോവുന്നു… മകനെയും കൂട്ടി സജീഷിന്റെ വീട് ലക്ഷ്യമാക്കി നടന്നു… കവലയിലെ ഒരു കടയിൽ നിന്ന് സോഫി മൊബൈൽ റീചാർജ്ജ് ചെയ്തു…
100 രൂപക്ക്…
അത് കഴിഞ്ഞതും അവൾ സജീഷിനെ വിളിച്ചു…
ഹാലോ…
സജീഷിനെ സ്വരം കാതുകളിൽ മുഴങ്ങി… പണ്ട് എന്തോരം കേൾക്കാൻ കൊതിച്ച ശബ്ദം ആണ് ഭഗവാനെ ഇത്… എന്നിട്ടിപ്പൊ കെട്ടും കഴിഞ്ഞ് ഒരു കൊച്ചായപ്പഴാ ഇതൊക്കെ സാധിക്കുന്നത്… അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ ചെറിയ ഒരു അമിട്ട് പൊട്ടി….
“എന്താണ് സർ പരിപാടി… നമ്മളെയൊക്കെ ഓർമയുണ്ടോ….???
സജീഷിന് ആ ചോദ്യം അത്രക്കങ്ങു രസിച്ചില്ല…
കുറ്റബോധം 8 [Ajeesh]
Posted by