” ആ എന്നാ ശരി… ഇനി 2 ദിവസം കഴിഞ്ഞ് വിളിക്കാം… ” അയാൾ വ്യഗ്രതയോടെ പറഞ്ഞു…
പ്രിയപ്പെട്ടത് എന്തോ നഷ്ടപ്പെടുന്ന വേദനയോടെ സോഫി മൗനം പാലിച്ചു…
“നീ എന്നാടി ഒന്നും മിണ്ടത്തെ???”
റോഷൻ ഒരു കള്ള ചിരിയോടെ ചോദിച്ചു….
നിങ്ങൾ ഒട്ടും റൊമാന്റിക് അല്ലെ ഇച്ഛായാ… ഞാൻ എന്താ വിചാരിക്കുന്നേന്ന് ഊഹിച്ചൂടെ!!!!
നാഡി ഞെരമ്പുകൾ വലിഞ്ഞു മുറുകുന്ന വെമ്പലോടെ അവൾ മൊഴിഞ്ഞു… തന്റെ ഇണയുടെ പ്രവാസം അവളിലെ കാമുകിയെയും കാമിനിയെയും വല്ലാതെ തളർത്തിയിരുന്നു…
അവളെ കാണാനും കണ്ണും മെയ്യും മതിവരെ പുണരാനും അവന്റെ ഉള്ളും തുടിച്ചിരുന്നു…. പലപ്പോഴും ജീവിതം ഇങ്ങനെ നമുക്ക് മുന്നിൽ റെഡ് കാർഡ് കാണിക്കും എന്ന് റോഷന് നന്നായി ഈ പ്രവാസ ജീവിതം കൊണ്ട് മനസ്സിലായിരുന്നു….
എങ്കിലും എത്ര ധൂരത്താണെങ്കിലും അവളെ കീഴടക്കാൻ അവന്റെ വാക്കുകൾക്ക് എന്നും സാധിച്ചിരുന്നു…
” എടി നിനക്ക് കിസ്സ് വല്ലതും വേണമെങ്കിൽ ചോദിക്ക്… അല്ലാതെ ഒരു മാതിരി ക്ലീഷെ റൊമാന്റിക് ഡയലോഗ് ഒക്കെ അടിക്കാൻ എനിക്ക് അറിയില്ല… ”
അവളോട് അങ്ങനെ പറഞ്ഞെങ്കിലും നിന്റെ അകൽച്ച എന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് മോളെ എന്നെല്ലാം പറയാൻ അയാൾ കൊതിച്ചിരുന്നു… അവൾ വാരി പുണർന്ന് ചുംബനങ്ങൾ കൊണ്ട് പൊതിയാൻ അവന്റെ ഹൃദയവും തുടിച്ചിരുന്നു… എങ്കിലും അവന്റെ വികാരങ്ങളെ വിശപ്പ് കൊണ്ട് കടിഞ്ഞാൺ ഇട്ട് നിർത്താൻ അവന് കഴിഞ്ഞിരുന്നു….
” പോ ഇച്ഛയാ… നിങ്ങളെകൊണ്ട് ഇതിനൊന്നും കൊള്ളില്ല…
നേരിട്ട് കണുമ്പോ എന്താ ഒരു സ്നേഹം…
എന്നിട്ട് എന്നെ ഇവിടെ നിർത്തീട്ട് കടലും കടന്ന് പോയിട്ട് സമാധാനിപ്പിക്കാൻ ഒരു വാക്ക് പറയാൻ പറഞ്ഞപ്പോ ക്ലിഷേ ആണ് പോലും… നിങ്ങൾ നന്നാവില്ല… ”
അവൾ തന്റെ വിഷമം ഭർത്താവിനെ ഒരു രീതിയിലും ദേഷ്യം തോന്നിപ്പിക്കാത്ത വണ്ണം പറയാൻ ശ്രമിച്ചു…
“അത് പിന്നെ നിന്നെ നേരിട്ട് കാണുമ്പോ കണ്ട്രോൾ കിട്ടണ്ടേ ”
ഇനി ഇപ്പൊ ഞാൻ റൊമാന്റിക് ആവാത്തത് കൊണ്ട് മുഖം വീർപ്പിക്കണ്ട…
ഇവിടെ കിടന്ന് കഷ്ട്ടപ്പെടുന്ന ഓരോ നിമിഷവും ഇച്ഛായന്റെ മനസ്സിന്റെ ശക്തി നീ അല്ലയോ…..
നിന്നെ സമാധാനിപ്പിക്കാണ്ട് പോയാ അന്ന് എന്റെ ഉറക്കം വരെ പോക്കാ…”
സോഫിക്ക് ചിരി വന്നു…
“ഓ…. മതി മതി… ഇനി ഓരോന്ന് ഉണ്ടാക്കി പറഞ്ഞ് ആകെ ചളവാക്കണ്ട… “
“മനുഷ്യൻ കഷ്ടപ്പെട്ട് ഓരോ ഡയലോഗ് കണ്ടുപിടിക്കുമ്പോ നീ എന്നെ ചളിയൻ ആക്കുവാണോടി… ”
ഇത്തവണ സോഫിക്ക് ചിരിയടക്കാൻ
സാധിച്ചില്ല…