മറുതലക്കലും ഹാലോ എന്ന സ്ഥിരം കളീഷേ തുടക്കം ഉണ്ടായിരുന്നില്ല… റോഷനും തന്റെ സ്വതവേ ഉള്ള ഉയർന്ന സ്വരത്തിൽ നീട്ടി വിളിച്ചു..
“സോഫിയെ… എന്നാ ഉണ്ടെടി….”
അവൾ ഒന്ന് നെടുവീർപ്പിട്ടു…
എനിക്ക് പ്രത്യേകിച്ച് എന്ത് വിശേഷം ഉണ്ടാവാനാണ് ഇച്ഛയാ…
അങ്ങനെ പോവുന്നു….
“മോൻ എന്ത്യ….” റോഷൻ തിരക്കി…
“അവൻ പഠിക്കാൻ ഇരിക്കാണ്… ”
അല്ല… ഇച്ഛായന്റെ ലീവിന്റെ കാര്യം വല്ലതും തീരുമാനം ആയോ??? ഇതിപ്പോ ഒരു കൊല്ലം ആവാറായി പോയിട്ട്… വല്ല ഓർമ്മയുണ്ടോ??? അവൾ സങ്കടത്തോടെ ചോദിച്ചു…
” ഹാ ഒരു മാസം കൂടി അങ്ങ് ക്ഷമിക്കടി പെണ്ണേ…. അത് കഴിയുമ്പോഴേക്കും ഞാൻ വർത്തില്ല്യോ…”
നീ ഇങ്ങനെ സങ്കടപ്പെടാതെ….” അയാൾ അവളെ സമാധാനിപ്പിക്കാണെന്നോണം തമാശ രൂപത്തിൽ പറഞ്ഞു… റോഷന്റെ സംസാരത്തിൽ എപ്പോഴും ഒരു കുട്ടിത്തം ഉള്ളത് അവൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്… ആ സംസാരം കേൾക്കുമ്പോൾ ഒരു ചെറിയ അസൂയ അവളിൽ ഉടലെടുക്കാറും ഉണ്ട്… അവൾ കാര്യമായി എന്തെങ്കിലും പറയാൻ തുടങ്ങിയാൽ അതിന്റെ അവസാനം ഇങ്ങനെയൊക്ക ആയിത്തീരും എന്ന ബോധ്യം ഉള്ളത് കൊണ്ട് അവൾ വേഗം തന്നെ തന്റെ പ്രിയതാമനെ തടഞ്ഞു…
” മതി മതി… ഇനി വലിച്ച് നീട്ടി ഈ പ്രവാസ ജീവിതം തന്നെ തുടരാം എന്ന് എന്റെ പൊന്നുമോൻ വിചാരിക്കണ്ടട്ടാ……
ഇനി ഞാൻ അതിന് സമ്മതിക്കില്ല…” അവൾ ദൃഢമായ ശബ്ദത്തിൽ തന്നെ പറഞ്ഞു….
“ഞാൻ ഇത്തവണ ചുമ്മാ പറഞ്ഞതല്ല… ഹാ നിനക്കെന്നെ വിശ്വാസം ഇല്ലേ… ”
റോഷൻ അവളെ സമാധാനിപ്പിക്കാൻ ആവുന്നത് പോലെ പറഞ്ഞൊപ്പിച്ചു….
പെട്ടെന്ന് ഒരു അവധി തരപ്പെടുത്താൻ ഇപ്പോഴും വലിയ സാധ്യതയെന്നും ഇല്ല എന്ന ബോധം അയാൾക്ക് ഉണ്ടായിരുന്നു….
അതുകൊണ്ട് തന്നെ കിട്ടിയ ഗ്യാപ്പിൽ അയാൾ വിഷയം മാറ്റി….
“പിന്നെ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ ഒക്കെ വാങ്ങിച്ചോ നീ???”
” ആ അത് പറഞ്ഞപ്പഴാ ഓർത്തത്… ഞാൻ ഇന്ന് ….. സജീ…. അവിടെ വരെ എത്തിയപ്പോൾ അവൾ ഒന്ന് ആലോചിച്ചു… പറയണോ…? ഇനി കുഴപ്പാവോ…?
” എന്നതാടി നിന്ന് പരുങ്ങി കളിക്കുന്നെ… നിനക്ക് എന്ത് കാര്യം ഉണ്ടേലും ഓപ്പൺ ആയി പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ..???
കാര്യം പറ…”
അവൾ ഓർത്തു… തനിക്ക് ഏല്ലാത്തിനും ഉള്ള സ്വാതന്ത്ര്യം തന്റെ ഭർത്താവ് തന്നിട്ടുള്ളതാണ്… സജീഷിനെ കുറിച്ചും… എന്തിനേറെ അവനെ കേറി ഉമ്മ വച്ചത് അടക്കം സകല കാര്യങ്ങളും പുള്ളിക്കാരനോട് തുറന്ന് പറഞ്ഞതും ആണ്… എന്നിട്ടും ഒരു പരിഭവമോ പരാതിയോ തന്നോട് കാണിക്കാത്ത ആ മനുഷ്യന്റെ അടുത്ത് ഇത് പറയാൻ ഞാൻ മടിക്കേണ്ട കാര്യമേ ഇല്ല….
സോഫി ഒരു നെടുവീർപ്പിട്ടുകൊണ്ട് സംസാരിക്കാൻ തുടങ്ങി….
” ഒന്നൂല്യ ഇച്ഛയാ… ഇന്ന് ചന്തേന്ന് വരുന്ന വഴിക്ക് സജീഷിനെ കണ്ടു… ”
കുറ്റബോധം 8 [Ajeesh]
Posted by