കുറ്റബോധം 8 [Ajeesh]

Posted by

അവൾ അപ്പോഴും അവന്റെ വണ്ടിയുടെ ഹൻഡിലിൽ നഖം ഇട്ട് കുത്തിക്കൊണ്ട് നിന്നു…
“കാര്യം പറയടി… നേരം വൈകിയിട്ട് പിന്നെ എന്നെ കുറ്റം പറയരുത് ട്ടാ…”
അവൻ മുൻകൂർ ജാമ്യം എടുത്തു…
“നാളെ നിന്റെ അച്ഛനും അമ്മയ്ക്കും ഒരു കല്യാണം ഉള്ളതല്ലേ??? ”
അവൻ വ്യഗ്രതയോടെ ബൈക്ക് ഓഫ് ചെയ്തു….
“അതേ..”
അവൾ വീണ്ടും മൗനം തുടരുകയാണ്….
“എന്താടി പറ…”
അവൻ സഹിക്കാനാവാതെ ചോദിച്ചു…
” ഞാൻ നിന്റെ വീട്ടിലേക്ക് വരട്ടെ…??? ” ചുറ്റുപാടും പെട്ടന്ന് പ്രകാശഭരിതമായത് പോലെ ഒരു അനുഭവം അവനിൽ ഉണ്ടായി..
“ആർ യൂ സീരിയസ് ??? ”
ഒന്ന് ഉറപ്പിക്കാനായി അവൻ വീണ്ടും ചോദിച്ചു…
“യാ… എനിക്ക് ഇനി പിടിച്ച് നിൽക്കാൻ പറ്റും എന്ന് തോന്നുന്നില്ല…”
അവൾ തല താഴ്ത്തി പറഞ്ഞു…
” രാവിലെ 10 മാണി കഴിഞ്ഞിട്ട് വന്നാ മതി… ഞാൻ വന്ന് പിക്ക് ചെയ്യാം… ”
കൂടുതൽ എന്തെങ്കിലും ചോദിച്ച് അവളുടെ മനസ്സ് മാറ്റാൻ അവനും ഒരുക്കമായിരുന്നില്ല…
വീണ്ടും നിശ്ശബ്ദ തളം കെട്ടി നിന്നു… അവർ ഇരുവരേയും ഇത്രത്തോളം അസ്വസ്ഥമാക്കിയ മറ്റൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല…. രേഷ്മക്ക് അവന്റെ മുഖത്ത് നോക്കി യാത്ര പറയണം എന്നുണ്ടായിരുന്നു… കഴിയുന്നില്ല… അവൾ തിരിഞ്ഞു നടന്നു…. പെട്ടന്ന് അവൻ അവളുടെ കൈ പിടിച്ചു…
” നാളെ വരുമ്പോ ഒരു സാരി ഉടുത്ത് വരോ???”
അവന്റെ വാക്കുകൾ അവളെ കോളേജ് ലൈഫിലേക്ക് വീണ്ടും കൊണ്ടുപോയി … അന്ന് ക്യാന്റീന്റെ പുറകിൽ വച്ച് അവൻ പറഞ്ഞ അതേ വാക്കുകൾ… ആ വാക്കുകൾക്ക് ഇപ്പോഴും അതേ മാധുര്യം… അതേ സൗന്ദര്യം… തുടങ്ങിയിടത്തു തന്നെ തിരിച്ചെത്തിയ പോലെ ഒരു തോന്നൽ പ്രണയം ഇത്രയും മധുരമുള്ള വികാരമാണോ?? അവൾ ചിന്തിച്ചു…
രാഹുലിന്റെ മുഖത്ത് നോക്കി അവൾ സമ്മതഭാവത്തിൽ തലയാട്ടി…
★★★★★★★★★★★★★★

നിർത്താതെ അടിച്ചുകൊണ്ടിരിക്കുന്ന ഫോണിന്റെ ശബ്ദം കേട്ട് സോഫി അടുക്കളയിൽ നിന്നും ഓടി വന്നു… ഒരു പുഞ്ചിരി ആ ഫോൺ ശബ്ദം കേട്ടപ്പോൾ മുതൽ അവളുടെ മുഖത്ത് ഉണ്ടായിരുന്നു…
അല്ലേലും ഭർത്താവിന്റെ ഫോൺ വരുമ്പോൾ ഒരു നാണവും ധൃതിയും ഒക്കെ സ്വാഭാവികമാണല്ലോ…
ഫോൺ എടുത്ത് ചെവിയിൽ വച്ച് അവൾ സ്നേഹത്തോടെ വിളിച്ചു…
“ഇച്ഛായാ…. “

Leave a Reply

Your email address will not be published. Required fields are marked *