” അതിന്റെ കാരണം അല്ലെ ഞാൻ ഇത്തിരി മുൻപ് പറഞ്ഞത്… എനിക്ക് പ്രിയപ്പെട്ടത് കിട്ടാൻ ഞാൻ ശ്രമിക്കാതിരിക്കോ ??? ”
രേഷ്മക്ക് ദേഷ്യം അണപൊട്ടി ഒഴുകി…
” അതല്ലേടാ പൊട്ടാ വിളിച്ച് ഒക്കെ ആണെന്ന് പറയാൻ പറഞ്ഞത്… ”
രാഹുൽ ഉറക്കെ ചിരിക്കാൻ തുടങ്ങി…
” അതിന് എനിക്ക് പ്രിയപ്പെട്ടത് നീയല്ലേ… അല്ലാതെ ഓൾടെ ബാൻഡ് അല്ലല്ലോ…. ”
രേഷ്മയുടെ കണ്ണ് നിറഞ്ഞു… ഏതൊരു പെണ്ണും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ആയിരുന്നു അവന്റെ വായിൽ നിന്ന് വീണത്… അവൾ സ്തംഭിച്ചു പോയി
” ഞാൻ ഒരു പാട്ട് ഫ്ലൂട്ടിൽ വായിക്കുന്നത് മാത്രം കെട്ടിട്ടാ ആ പെണ്ണുംപിള്ള ഈ ഡയലോഗ് മൊത്തം അടിച്ചത്… പോരത്തെന് നിന്റെ മുഖത്ത് നോക്കിട്ട് ഒരു കൊണച്ച വർത്തമാനവും… എനിക്ക് ഈ ജീവിതത്തിൽ ഒരു മോഹമേ ഉള്ളു… അത് നീയാണ്… എന്റെ പാട്ട് നീ മാത്രം കേട്ടാൽ മതി… എനിക്ക് ആരും ആവണ്ട…”
അവളുടെ കണ്ണ് നിറഞ്ഞൊഴുകി…
“വൈകുന്നേരം നിന്നെ വിളിച്ചിട്ട് പറയാം എന്നാ വിചാരിച്ചത്…. ഇനിയിപ്പോ വേണ്ട… അവൻ ആ സ്ത്രീ തന്ന കാർഡ് രേഷ്മയുടെ മുൻപിൽ വച്ച് കീറി കളഞ്ഞു…
അവൾക്ക് സർവ്വ നിയന്ത്രണവും നഷ്ടപ്പെടുകയായിരുന്നു… അവന്റെ സാന്നിധ്യം പോലും അവളുടെ നാഡികളെ ഉത്തേജിപ്പിച്ചു…
കണ്ണുതുടക്കാൻ പോലും നിൽക്കാതെ പെരുവിരലിൽ ഉയർന്ന് അവൾ രാഹുലിന്റെ ചുണ്ടുകൾ നുകർന്നു… അകന്ന് പോകാതിരിക്കാൻ അവന്റെ തലയിൽ ഒരു കൈകൊണ്ട് അവൾ അമർത്തി പിടിച്ചിരുന്നു… നീണ്ട ഒരു ചുംബനം… ശ്വാസം മുട്ടിത്തുടങ്ങിയപ്പോൾ രാഹുൽ അവളെ മാറ്റി നിർത്തി…. അപ്പോഴും അവളുടെ ഉമിനീർ അവന്റെ ചുണ്ടിലേക്ക് ഒരു നൂൽബന്ധം ഇട്ടിട്ടുണ്ടായിരുന്നു…
രേഷ്‌മ അവനെ വീണ്ടും കെട്ടിപ്പിടിച്ചു….
” മോളെ ആളുകൾ കാണും… ”
രാഹുൽ ഓർമ്മിപ്പിച്ചു…
“കാണട്ടെ…”
“അവർ ഓരോന്നൊക്കെ പറയാൻ തുടങ്ങും…”
“ഐ ഡോണ്ട് കെയർ… ”
അവളെ അകറ്റാൻ മനസ്സ് സമ്മതിച്ചില്ലെങ്കിലും പരിസരബോധം അവനെ പിന്തിരിപ്പിച്ചു…
“മതി വാ… ഇനി വൈകും…”
അവൻ രേഷ്മയുടെ കൈ പിടിച്ച് നടന്നു… 5 മണി കഴിഞ്ഞപ്പോഴേക്കും അവർ തൃശൂർ ടൗണിൽ എത്തി…
അവൾ ബൈക്കിൽ നിന്ന് ഇറങ്ങി…
പതിവില്ലാത്ത വിധം ഒരു നാണം അവളിൽ അപ്പോൾ നിലകൊണ്ടിരുന്നു…
“എന്തുപറ്റി എന്റെ തമ്പുരാട്ടികുട്ടിക്ക്…???”
കുറ്റബോധം 8 [Ajeesh]
Posted by