കുറ്റബോധം 7
Kuttabodham Part 7 bY Ajeesh | PREVIOUS PARTS
രേഷ്മയുടെ മനസ്സ് വല്ലാതെ രോക്ഷാകുലം ആയിരുന്നു… എന്തെന്നില്ലാത്ത ഒരു ദേഷ്യം അവളിൽ ഉടലെടുത്തു…
തന്റെ പ്രണയം പരാജയപ്പെട്ടു പോവുമോ എന്ന ഭയം അവളുടെ കോപാഗ്നി ഇരട്ടിപ്പിച്ചു… എല്ലാവരും തനിക്ക് എതിരാണെന്ന് ഒരു തോന്നൽ…
സിയാദിനോട് അങ്ങനെ ഒന്നും പറയണ്ടായിരുന്നു… അവന് നല്ല വിഷമം ഉണ്ടായിട്ടുണ്ടാവും… അതിന് ഞാൻ എന്ത് ചെയ്തിട്ടാ…
രാഹുലിന്റെ സ്വാഭാവം മോശമാണ് എന്ന രീതിയിൽ അല്ലേ അവൻ സംസാരിച്ചത്…. കുറച്ച് കഴിയുമ്പോൾ തന്നെ വന്ന് സംസാരിച്ചോളും… എന്നോട് മിണ്ടതിരിക്കാനൊന്നും അവന് പറ്റില്ല…. രേഷ്‌മ സ്വയം തന്റെ പ്രവർത്തി ന്യായികരിക്കാൻ തുടങ്ങി…
ഭക്ഷണം കഴിച്ചിട്ടില്ല ഇന്ന്…. സാരമില്ല….
ഞാൻ ഇവിടെ ഇങ്ങനെ കിടന്ന് അനുഭവിക്കുന്നത് വല്ലതും ആ മരങ്ങോടൻ രാഹുൽ അറിയുന്നുണ്ടോ…??
എങ്ങനെ അറിയാനാണ്… ഞാൻ അവനോട് പറഞ്ഞാലല്ലേ അറിയൂ….
സിയാദ് പറഞ്ഞത് ശരിയാണ്… ഞാൻ അവനോട് തന്റെ മനസ്സിലുള്ളത് തുറന്ന് പറയണം… എന്നാലല്ലേ അവന്റെ മനസ്സിൽ ഉള്ളത് എന്താണെന്ന് അറിയാൻ പറ്റൂ…. ഇനിയും ഭയന്ന് ഇരുന്നാൽ തനിക്ക് തന്നെ തന്നെ നഷ്ട്ടമാകും എന്ന് അവൾക്ക് തോന്നി…
രേഷ്മ തീരുമാനം എടുത്തു…. ഇന്ന് അവനോട് പറയുക തന്നെ… കോളേജ് വരാന്തയിലൂടെ അവൾ രാഹുലിന്റെ ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി നടന്നു…
ഇന്ന് എന്തുകൊണ്ടോ മുന്പത്തെക്കാളും കൂടുതൽ ധൈര്യം തന്റെ കൂടെ ഉള്ളത് പോലെ അവൾക് തോന്നി… ചിലപ്പോൾ സിയാദുമായി അടിയുണ്ടാക്കിയത് കൊണ്ടാവും… എന്തെങ്കിലും ആവട്ടെ… അവൾ രാഹുലിന്റെ ഡിപ്പാർട്ട്‌മെന്റ് ലക്ഷ്യമാക്കി നടന്നു…
കോളേജിലെ വാട്ടർ പ്യൂരിഫയറിന്റെ
സമീപത്തായി രാഹുൽ നിൽക്കുന്നത് അവൾ അകലെ നിന്നുതന്നെ കണ്ടു…
ഒറ്റയ്ക്കല്ല… കൂടെ ഏഴോ എട്ടോ കൂട്ടുകാർ ഉണ്ട്…
“ഭഗവാനെ ഇവനെ ഒന്ന് ഒറ്റക്ക് കാണാൻ കിട്ടിയിട്ട് എനിക്ക് ചത്താലും കുഴപ്പമില്ല…”