പുതിയ ഓരോ കളിപ്പാട്ടം കാണുമ്പോഴും പഴയത് നിലത്തിട്ട് അവൻ പുതിയത് എടുക്കും…
സൂപ്പർ ഹീറോകളുടെ ഒരു വലിയ ശേഖരം എടുത്ത വച്ച് അവൻ കളി തുടങ്ങി… റോഷനും അവനോടൊപ്പം കൂടി…
മകന്റെ കൂടെ സമയം ചിലവഴിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കരുത് എന്ന് റോഷൻ ഗൾഫിൽ വച്ച് തന്നെ എടുത്ത തീരുമാനങ്ങളിൽ ഒന്ന് ആയിരുന്നു…
ടോണിക്ക് ഇപ്പോൾ സാമർത്ഥ്യം കൂടുതൽ ആണ്… അവനെ മെരുക്കാൻ ഇത്തിരി പണിപ്പെടേണ്ടി വരും എന്ന് റോഷന് മനസ്സിലായി…
അവർ ഏറെ നേരം ഹാളിൽ കളിപ്പാട്ടങ്ങളോടൊപ്പം ചിലവഴിച്ചു…
” നേരം വൈകി തുടങ്ങി…
ഇഛായാ വാ ഭക്ഷണം കഴിക്കാ…”
സോഫി വിളിച്ചു പറഞ്ഞു…
റോഷൻ ടോണിയെയും മടിയിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ ഇരുന്നു… പൊരിച്ച ചിക്കൻ ഗ്രേവിയിൽ ഇട്ട് മറ്റെന്തൊക്കെയോ ചേർത്ത് ഒരു പ്രത്യേക സ്റ്റൈലിൽ ആണ് സോഫിയുടെ കുക്കിങ്…
അപാര ടെസ്റ്റ് ആണ്…
അവളെ ചൊടിപ്പിക്കാൻ ചുമ്മാ എന്തെങ്കിലും കുറ്റം പറഞ്ഞാൽ പോലും അവൾ സഹിക്കില്ല…
കുക്കിങ് അവളുടെ മേഖല ആണ് എന്ന് സമ്മതിക്കുകയെ നിവർത്തിയുള്ളൂ…
ഇനി എതിർക്കാൻ നിന്നാൽ
അത് വളരെ ഭയാനകമായ സംഭവവികാസങ്ങളിലേക്ക് വഴി തെളിക്കും എന്ന് റോഷന് അറിയാം…
ഒരിക്കൽ അവൾ തക്കാളിയും വേണ്ടക്കയും ഒക്കെ ഇട്ട് ഒരു കറി ഉണ്ടാക്കി കൊണ്ടുവന്ന കാര്യം റോഷൻ ഓർത്തു…
” ഇതെന്ത് കറിയാടി ഇത്… ചെ…
ഞങ്ങൾക്ക് ഇത് തിന്നാൻ ആണ്… ”
മോശം മോശം മോശം….
വന്ന് വന്ന് ഹോട്ടലിൽ പോയി കഴിക്കേണ്ട അവസ്ഥ ആയി … ”
അത് കേട്ട നിമിഷം അവൾ ഒന്ന് ഞെട്ടി കറി എടുത്ത രുചിച്ചു നോക്കി… എന്തെങ്കിലും പറഞ്ഞ് ചൂടാവും എന്ന് വിചാരിച്ച റോഷനെ ഞെട്ടിച്ചുകൊണ്ട് അവൾ ഒന്നും പറഞ്ഞില്ല…
പൂർണ്ണ നിശബ്ദത…
ആ അവസരം മുതലെടുത്ത് വീണ്ടും അവളെ വല്ലാതെ റോഷൻ ചൊടിപ്പിച്ചു…
അപ്പോഴും അവൾ മൗനം ഭജിക്കുകയാണ് ഉണ്ടായത്…
അതിൽ അന്ന് അതിശയം തോന്നിയെങ്കിലും അതിന്റെ പ്രത്യാക്രമണം വളരെ തന്ത്രപരമായിരുന്നു
പിറ്റേ ദിവസം മുതൽ വായിൽ വക്കാൻ പറ്റാത്ത കറികൾ വച്ച് തനിക്ക് മാത്രം ആയി അവൾ കൊണ്ടു വന്ന് തന്നു… അമ്മക്കും ടോണിക്കും വേറെ വേറെ കറികൾ അവൾ കൊടുക്കുകയും ചെയ്യും…
ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ
” ഹോട്ടലിൽ പോയി കഴിച്ചോളൂ ”
എന്നായിരുന്നു മറുപടി… റോഷൻ പല തരത്തിൽ പറഞ്ഞു അവളെ മയക്കാൻ നോക്കി… പക്ഷെ ഏറ്റില്ല…
പിന്നീട് ഒരാഴ്ച അവളുടെ പാചകത്തെ പൊക്കി പറഞ്ഞിട്ടാണ് നേരെ ചൊവ്വേ എന്തെങ്കിലും തിന്നാൻ കിട്ടിയത്…
കുറ്റബോധം 13 [Ajeesh]
Posted by