അങ്ങനെ പലതും പറയും… അവർക്ക് ലോകത്ത് നടക്കുന്നത് ഒന്നും അറിയണ്ടല്ലോ… ”
റോഷന് കലി കയറുന്നുണ്ടായിരുന്നു… എങ്കിലും
ഒന്നും പറയാതെ അവൻ വേഗം വീട്ടിൽ കയറി…
” ഏതായിരുന്നു രാജ്യം??? ”
സോഫി ആകാംഷയോടെ കയ്യിലെ ചട്ടുകം കവിൽത്തടത്തിൽ തട്ടിക്കൊണ്ട് ചോദിച്ചു…
” അമേരിക്ക… ”
” ഉഫ്ഫ്… അവിടെ വരെ എത്തിയോ??? ”
ക്ഷീണം കാണും പോയി കുളിച്ചെച്ചും വാ…
അവൾ റോഷനെ ഉന്തി തള്ളി വിട്ടു…
തന്റെ വീട്ടിലെ കുളിമുറിയിൽ കയറിയപ്പോൾ വല്ലാത്ത ഒരു ഗൃഹാതുരത്വം റോഷന് അനുഭവപ്പെട്ടു… മറ്റ് ഏത് ബാത്റൂമിലെ സൗകര്യങ്ങളിൽ ഇരുന്നാലും കിട്ടാത്ത സംതൃപ്തി അയാൾക്ക് ഇവിടെ കിട്ടാറുണ്ട്…
അത് എന്താണെന്ന് റോഷന് മനസ്സിലായില്ല…
അയാൾ തലയിലൂടെ വെള്ളം കോരി ഒഴിച്ചു… ഷവർ ഉണ്ടെങ്കിലും കപ്പ് കൊണ്ട് കോരി കുളിക്കാൻ ആണ് റോഷന് ഇഷ്ട്ടം…
അടുക്കളയിൽ നിന്ന് ചിക്കൻ പൊരിക്കുന്ന മണം റോഷന്റെ നാസിക തുളച്ചു കയറി…
കുളി വേഗം അവസാനിപ്പിച്ച് അയാൾ ഒരു മുണ്ടും ബനിയനും ഇട്ട് പുറത്തേക്ക് ഇറങ്ങി…
ടോണി അകത്ത് ഇരുന്ന് ടിവി കാണുന്നുണ്ട്…
റോഷൻ അടുക്കളയിലേക്ക് നടന്നു…
സോഫി തിളച്ച എണ്ണയിലേക്ക് മുളകും ഉപ്പും എല്ലാം പുരട്ടി വച്ച ചിക്കൻ കഷ്ണം എടുത്ത് ഇട്ടുകൊണ്ടിരുന്നു…
അവൾ ഇപ്പോഴും സാരി മാറിയിട്ടില്ല…
റോഷൻ പുറകിലൂടെ സോഫിയെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു…
” സോഫി ഒന്ന് ഞെട്ടി…
ഇഛായാ… എണ്ണ…
എന്റെ കൈ പൊള്ളിയേനെ… ”
അവൾ കലി പൂണ്ടു…
” പിന്നെ കേട്ട്യോന്റെ ബാഗ് എടുക്കാൻ ഉള്ള അവസരം പോലും തരാത്ത ഒരു മൂരാച്ചിയിൽ നിന്നും നീ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി ”
സോഫി കുലുങ്ങി ചിരിച്ചു…
അവൾ നിന്ന നിൽപ്പിൽ തിരിഞ്ഞ് റോഷന് അഭിമുഖമായി നിന്നു…
റോഷന്റെ മുടിയിൽ പതിയെ തലോടി… മുന്പത്തെക്കാൾ ഉള്ള് കുറഞ്ഞിരിക്കുന്നു… എങ്കിലും കഷണ്ടിത്തല ഒന്നും പുറത്ത് കാണുന്നില്ല… സോഫി തന്റെ ഭർത്താവിനെ ആദരവോടെ നോക്കി…
ആ നോട്ടത്തിൽ അയാൾക്ക് കിട്ടേണ്ട അംഗീകാരങ്ങൾ എല്ലാം ഉണ്ടായിരുന്നു…
റോഷൻ അവളെ ഗാഢമായി ചുംബിച്ചു…
ഒരു പ്രത്യുപകാരം പോലെ…
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
ആ നിമിഷം അവസാനിക്കാൻ അനുവദിക്കാതെ അവൾ തന്റെ പ്രിയതാമനെ കൂടുതൽ മുറുകെ ചുംബിച്ചു…
” ഞാനും മോനും ഇവിടന്ന് മാറി നിക്കേണ്ടി വരോ രണ്ട് മാസം ??? ”
അമ്മയുടെ ശബ്ദം കാതിൽ മുഴങ്ങിയപ്പോൾ സോഫി വേഗം റോഷനെ തള്ളിമാറ്റി അകന്നു നിന്നു…
” ഏയ്… ഞാൻ വെറുതെ ഇങ്ങനെ… ”
റോഷൻ ഹാളിലേക്ക് നടന്നു…
ടോണിയെ മടിയിൽ ഇരുത്തി അവന് വേണ്ടി വാങ്ങി കൊണ്ടുവന്ന കളിപ്പാട്ടങ്ങൾ ഓരോന്നായി റോഷൻ കാണിച്ചു കൊടുത്തു..
കുറ്റബോധം 13 [Ajeesh]
Posted by