വീട്ടിലേക്ക് തിരികെ പോകാൻ ഒരു ടാക്സി കാർ സോഫി പറഞ്ഞു നിർത്തിയിരുന്നു…
റോഷൻ തന്റെ പെട്ടികൾ ഓരോന്നായി കാറിൽ നിറച്ചു…
മൊത്തം 3 പെട്ടികൾ ഉണ്ട്…
എല്ലാം അടുക്കി വച്ച ശേഷം റോഷൻ കാറിന്റെ മുൻവശത്തെ സീറ്റിൽ ഇരുന്നു…
പിറകിൽ അമ്മച്ചിയും സോഫിയും ഉണ്ട്…
സോഫിയും അമ്മച്ചിയും ഗൾഫിലെ കാര്യങ്ങളെ പറ്റിയും യാത്രയിലെ ബുദ്ധിമുട്ടുകളെ പറ്റിയും എല്ലാം മാറി മാറി ചോദിക്കുന്നുണ്ട്…
എന്തൊക്കെയോ മറുപടി കൊടുക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്റെ ആത്മാവ് ഇല്ല എന്ന കാര്യം റോഷന് മനസ്സിലായിരുന്നു… അതിയായ ക്ഷീണം അവനെ തളർത്തിയിരുന്നു…
” നാളെ തന്നെ ചാക്കോചേട്ടനെ വീട്ടിൽ പോയി കാണണം മോനെ… മറക്കണ്ട ”
അമ്മച്ചി റോഷനെ ഓർമ്മിപ്പിച്ചു…
റോഷന് അത് തീരെ രസിച്ചില്ല…
അമ്മയുടെ ചേട്ടൻ ആണ് ചാക്കോ… അയാളെ കൂടാതെ വേറെയും ചില ബന്ധുക്കൾ ഉണ്ട്…
എല്ലാവരെയും പോയി കാണാതെ ‘അമ്മ ഇരിക്കപ്പൊറുതി തരില്ല…
ബന്ധുമിത്രാദികൾ എല്ലാം കൂടെ വേണം എന്നാണ് അമ്മയുടെ പക്ഷം…
പക്ഷെ അവരാരും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ആവശ്യത്തിനും കൂടെ ഉണ്ടായിട്ടില്ല…
എങ്കിലും ഇതെല്ലാം ഒരു നാട്ടുനടപ്പ് പോലെ അങ്ങനെ നടക്കണം എന്നാണ് അമ്മയുടെ പക്ഷം…
ചെറുപ്പം മുതലേ റോഷൻ ഇത്തരം ഏർപ്പാടുകൾക്ക് എതിരായിരുന്നു…
തരം കിട്ടുമ്പോൾ കുറ്റം പറയാനും കുതികാൽ വെട്ടാനും ആദ്യം മുൻപിൽ ഉണ്ടായിരുന്നവരും ഈ ബന്ധുക്കൾ തന്നെ ആണ്…
ഞാൻ ഇപ്പോൾ അവരെ കാണാൻ പോകുന്നത് അവരുടെ വിശേഷം അന്വേഷിക്കാനോ എന്റെ വിശേഷം അവരെ അറിയിക്കാനോ അല്ല മറിച്ച് ഗൾഫിൽ നിന്നും അവർക്കായി കൊണ്ടുവന്ന സാധന സമഗ്രികൾ
കൈമാറുക എന്നത് മാത്രമാണ്…
അത് ചെയ്യാതിരുന്നാൾ നാട് മുഴുവൻ നടന്ന് എല്ലാവരെയും ഈ കാര്യം അവർ അറിയിക്കും എന്നാണ് അമ്മ പറയുന്നത്… തനിക്ക് ഇത് പണ്ടേ ഇഷ്ടമല്ല… ഞാൻ പണിയെടുക്കുന്നത് ഇവർക്കൊക്കെ ഓരോന്ന് വാങ്ങിക്കൊടുക്കാൻ ആണോ??? ഈ കാര്യം സോഫിയോടും റോഷൻ പറഞ്ഞിട്ടുണ്ട്… പക്ഷെ അവളും അമ്മച്ചിയുടെ പക്ഷം ആണ്…
” പ്രത്യേകിച്ച് ഗുണം ഒന്നും ഇല്ലെങ്കിലും വലിയ നഷ്ടം ഒന്നും ഇല്ലല്ലോ ഇച്ഛയാ… അത് മുറക്ക് നടന്ന് പൊക്കോട്ടെ ഇനി അതിന്റെ പേരിൽ ആർക്കും ഒരു മുഷിച്ചലും
ഉണ്ടാക്കണ്ട ”
എന്നാണ് അവളുടെ പക്ഷം…
ഈ കാര്യത്തിൽ തനിക്ക് ആരും കൂട്ടില്ലാത്തത് റോഷനെ തെല്ല് ഒന്ന് നിരാശപ്പെടുത്തിയിരുന്നു…
ഞാൻ ഇവരിൽ ഒരാൾക്ക് പോലും എന്തെങ്കിലും കൊടുക്കണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച് ഇതുവരെ ഒന്നും വാങ്ങിയിട്ടില്ല…
അല്ലെങ്കിൽ തന്നെ ആകെ വാങ്ങികൊടുക്കുന്നത് ഒരു കിലോമീറ്റർ ദൂരം വരെ വെളിച്ചം എത്തുന്നു എന്ന പേരിൽ ഇറങ്ങുന്ന ടോർച്ച് , ടൈഗർ ഭാം, കുടുംബത്തിലെ ചില പെണ്കുട്ടികൾക്ക് മേക്കപ്പ് സെറ്റ്, വിലപിടിപ്പുള്ള മദ്യം എന്നിവയൊക്കെ ആണ്… ഇതെല്ലാം വാങ്ങാൻ ആരും ഗൾഫ് വരെ പോകേണ്ട കാര്യം ഇല്ല…
റോഷൻ മനസ്സിനെ അലയാൻ വിട്ടു…
കുറ്റബോധം 13 [Ajeesh]
Posted by