കുറ്റബോധം 13 [Ajeesh]

Posted by

അവൾ അടങ്ങാത്ത വെപ്രാളത്തോടെ
നഖം കടിച്ചുകൊണ്ട് നിന്നു…
” നീ കുറച്ചു നേരം ഒന്ന് അടങ്ങെന്റെ മോളെ… ” അവൻ ഇങ്ങോട്ട് എത്തട്ടെ…. ”

സോഫി നേരിയ മ്ലാനതയോടെ അമ്മച്ചിയെ നോക്കി…
പക്ഷെ അവൾക്ക് അടങ്ങി നിൽക്കാൻ കഴിഞ്ഞില്ല…
അവളെ കൂടുതൽ ഉപദേശിക്കാൻ അമ്മച്ചിയും മെനക്കെട്ടില്ല…
ഫ്‌ളൈറ്റ് 12.45 ആയപ്പോൾ ലാൻഡ് ചെയ്തു… പിന്നെയും കുറച്ച് സമയമെടുത്തു റോഷൻ പുറത്തേക്ക് വരാൻ…
ചില്ലിട്ട് മറച്ച ചുവരുകൾക്ക് പിന്നിലൂടെ നടന്നു വരുന്ന റോഷനെ കണ്ടതും സോഫിയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നിപ്പോയി ….
അവൾ അറിയാതെ കൈ ഉയർത്തി വിളിച്ചു
തന്നെ എളുപ്പം കാണാൻ പറ്റില്ല എന്ന കാര്യം അറിയാമായിരുന്നു… പക്ഷെ അതെയും നേരം കാത്തുനിൽക്കാൻ ഉള്ള ക്ഷമ അവൾക്ക് ആർജ്ജിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
അവളുടെ ആദിയും വെപ്രാളവും ‘അമ്മ കൗതുകത്തോടെ നോക്കി നിന്നു…
തന്റെ മകനെ എന്നും പൊന്നുപോലെ നോക്കാൻ അവൾ ഉണ്ടാകും എന്ന് അവരുടെ മനസ്സിൽ ഇരുന്ന് ആരോ മന്ത്രിച്ചു…
സോഫിയെ കണ്ടതും റോഷൻ വലിയൊരു പുഞ്ചിരിയോടെ കൈ ഉയർത്തി വീശി കാണിച്ചു…
അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…
അത്രമേൽ ആ സാന്നിധ്യം അവൾ കൊതിച്ചിരുന്നു… അയാൾ അടുത്തേക്ക് എത്തും തോറും അവളുടെ ചലനങ്ങൾ പതിയെ നിന്നു തുടങ്ങി…
ഒടുവിൽ ആ ചില്ലുകൂടിൽ നിന്നും റോഷൻ പുറത്തേക്ക് വന്നപ്പോൾ അവൾ പൂർണ്ണ നിശ്ചലയായിരുന്നു…
എന്തെങ്കിലും പറയാൻ ഉള്ള വാക്കുകൾ പോലും അവളുടെ നാവിൽ വന്നില്ല…
ആനന്ദത്തിന്റെ അമിത പ്രവാഹത്തിൽ മതിമറന്ന് സോഫി റോഷനെ നോക്കി നിന്നു…
റോഷൻ ആദ്യംതന്നെ അമ്മച്ചിയുടെ അടുത്തേക്ക് ആണ് പോയത്…
” മോനെ… ”
അവർ വാത്സല്യത്തോടെ വിളിച്ചു…
റോഷൻ അമ്മച്ചിയെ കെട്ടിപ്പിടിച്ചു…
വയസ്സായിതുടങ്ങിയെങ്കിലും ഇപ്പോഴും ആരോഗ്യവതിയാണ് അമ്മച്ചി…
അവർ റോഷന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ആ നിമിഷം അമ്മച്ചിയുടെ കണ്ണും നിറഞ്ഞിരുന്നു…
അമ്മച്ചിയുടെ കൈകളിൽ നിന്ന് മോചിതനായതും റോഷൻ തന്റെ പ്രിയ പത്നിയുടെ നേരെ തിരിഞ്ഞു… അവൾ ഇപ്പോഴും കരയുകയാണ്…
” നീ എന്നാത്തിനാ പെണ്ണേ ഇങ്ങനെ കരയുന്നെ??? ”
സോഫി ഒന്നുമില്ല എന്ന അർത്ഥത്തിൽ തലയാട്ടി…
റോഷൻ ചിരിച്ചുകൊണ്ട് അവളുടെ വലംകൈ പിടിച്ച് വലിച്ച് തന്നിലേക്ക് അടുപ്പിച്ചു…
ഒരു കൈകൊണ്ട് അവളെ പൂർണ്ണമായും അയാൾ ഗ്രഹിച്ചിരുന്നു…
” ടോണി എന്ത്യ ടി ”
റോഷൻ പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു…
” മോന് വയ്യ ഇഛായാ… നല്ല പനിയാ… ”
ഞാൻ ജലജേച്ചിടെ വീട്ടിൽ ആക്കിയിട്ടാ വന്നത്… “

Leave a Reply

Your email address will not be published. Required fields are marked *