” ഒരു മിനിറ്റ് ചേട്ടാ… ”
സജീഷ് അൽപ്പം മാറി നിന്നു…
” എന്താടി ”
” എടാ സജീഷേ… ഇത് ഞാനാടാ… റോഷൻ… ”
പെട്ടന്ന് പുരുഷ ശബ്ദം കേട്ടപ്പോൾ സജീഷ് ഒന്ന് അമ്പരന്നു…
“പറ ചേട്ടാ…
എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ”
റോഷൻ ആകെ സന്തോഷത്തിൽ ആണ്…
” എടാ ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ ഒരു കുട്ടി ഉണ്ട് എന്ന്… അത് ഏതാണ്ട് ഒക്കെ ആണ്… അവൾക്ക് ഇപ്പോൾ കല്യാണം നോക്കുന്നുണ്ട്… ”
പെട്ടന്ന് സോഫിയുടെ ശബ്ദം ഫോണിൽ മുഴങ്ങി…
ഫോട്ടോ കണ്ടു മോനെ…
നല്ല സുന്ദരി കുട്ടി…
അവളെ കണ്ടാൽ പിന്നെ ഒരുത്തനും വേണ്ടന്ന് വക്കില്ല…
നീ റെഡി ആയി ഇരുന്നോ മോനേ… ഈ സൺഡേ നമ്മൾ പെണ്ണുകാണാൻ പോവാണ്… ”
പെട്ടന്ന് ഫോൺ കട്ട് ആയ ശബ്ദം ചെവിയിൽ മുഴങ്ങി…
സജീഷിന്റെ മനസ്സിൽ ഉള്ള പ്രതീക്ഷ കൂടി പോയ പോലെ ആയി…
” ഇത്രേം ഭംഗി ഉള്ള ഒരു പെണ്ണ് എന്നെയൊക്കെ എങ്ങനാ…… അതും ഈ കൂലിപ്പണിയും വച്ച്…. നടന്നതന്നെ…”
തനിക്ക് ഡിപ്രഷൻ വരുന്നുണ്ടോ എന്ന് സജീഷിന് തോന്നി…
ഇനിയും തോറ്റു കൊടുക്കാൻ ആവില്ല… പെണ്ണ് കിട്ടിയില്ലെങ്കിലും ജീവിതത്തിൽ എങ്കിലും തനിക്ക് ജയിക്കണം…
” ഈ പണി ഞാൻ തനിയെ ഏറ്റെടുത്തു ചെയ്യും…. ”
അവൻ തീരുമാനം എടുത്തു…
” ഒക്കെ…. അടുത്ത രണ്ടു മാസത്തിനുള്ളിൽ ഈ വീട് ചേട്ടന്റെ ഇഷ്ടപ്രകാരം ഞാൻ പണിത് തരും… ”
വീടിന്റെ ഉടമസ്ഥൻ സജീഷിന്റെ കയ്യിൽ അഡ്വാൻസ് ആയി ഒരു തുക കൊടുത്തു…
” അപ്പൊ നമ്മൾ ഇത് ഉറപ്പിക്കാണ്… ”
( തുടരും )