” ആണോ??? ജലജ ടോണിയുടെ കൈയ്യിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു…
” ഇതെന്താ ടോണിക്കുട്ട നിനക്ക് വയ്യേ…???
ഒരു ഔദ് ഇല്ലല്ലോ നിനക്ക്… ???
ടോണി തല കുമ്പിട്ട് വിഷമം സഹിക്കാൻ ആകാതെ പറഞ്ഞു..
” പനിയാ … ”
സോഫിക്ക് അവനെ കൂടെ കൊണ്ട് പോകണം എന്നുണ്ടായിരുന്നു… പക്ഷെ നെടുമ്പാശ്ശേരി വരെ എത്താൻ ഇനി ദൂരം കുറെ പോണം അവന്റെ അസുഖം കൂടാതിരിക്കുക എന്നതായിരുന്നു അപ്പോൾ അവളുടെ ആവശ്യം…
” തീരെ വയ്യ ചേച്ചി… ഇനി യാത്ര ചെയ്ത് അവന്റെ പനി കൂട്ടണ്ട എന്ന് വിചാരിച്ചു… അതാ ഞാൻ… ”
അതിനെന്നാ… നീ പോയേച്ചും വാ… മോളെ…
എന്തായാലും എനിക്ക് ഒരു കൂട്ടായല്ലോ…
അല്ലെ ടോണിക്കൂട്ടാ…
ജലജ ടോണിയെ നോക്കി പറഞ്ഞു…
” എന്നാ ശരി ചേച്ചി… ”
അമ്മ വേഗം വരാട്ടോ…. ടോണിയുടെ കയ്യിൽ ഒന്നുകൂടി പിടിച്ച ശേഷം അവൾ നടന്നു…
വീടിന്റെ മുറ്റത്ത് മുൻപേ വിളിച്ചു നിർത്തിയ ഓട്ടോയിൽ അവൾ കയറി ഇരുന്നു… അമ്മച്ചി മുൻപേ ഓട്ടോയിൽ കയറിയിരുന്നു…
അമ്മ പോകുന്ന ഓട്ടോ നോക്കി ജലജ ചേച്ചിയുടെ കൈ പിടിച്ചുകൊണ്ട് കൊച്ചു ടോണി വഴിയിലേക്ക് നോക്കി നിന്നു…
അമ്മ അടുത്തില്ലാത്തപ്പോൾ അവന് എന്തോ നഷ്ട്ടപ്പെട്ട പോലെ തോന്നാറുണ്ടായിരുന്നു…
സ്കൂളിൽ പോയി വന്നാൽ പോലും അവൻ ആദ്യം അമ്മയെ വിളിച്ച് അമ്മ നിൽക്കുന്ന സ്ഥലത്തേക്ക് ഓടി എത്തും…
അമ്മയെകൊണ്ട് അപ്പോൾ അവന് പ്രത്യേക ആവശ്യങ്ങൾ ഒന്നും ഉണ്ടായിട്ടല്ല…
എങ്കിലും അമ്മയെ കണ്ടാൽ അവന് ഒരു പ്രത്യേക സമാധാനവും സംതൃപ്തിയും കിട്ടുമായിരുന്നു…
ഓട്ടോ അവന്റെ കണ്മുന്നിലൂടെ പാഞ്ഞു പോയി…
അമ്മ പോയതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…
പക്ഷെ അപ്പോഴും ശബ്ദം പുറത്ത് വന്നില്ല…
” അയ്യേ ടോണിക്കുട്ടൻ കരയാ…
ജലജേച്ചി ടോണിയെ എടുത്ത് ഒക്കത്ത് വച്ചു…
” എന്റെമ്മേ…
നീ വല്യേ ചെക്കൻ ആയല്ലോടാ… ”
” പൊന്താണ്ടായി… ”
ടോണി കണ്ണുകൾ തുടച്ചു
” വാ നമുക്ക് അവലോസ്‌ഉണ്ട തിന്നാം… ”
സോഫിയും അമ്മയും ഏകദേശം 11 മണി കഴിഞ്ഞ നേരത്ത് അവർ എയർപോർട്ടിൽ എത്തി…
വിമാനം വരുന്നത് 12.30 ന് ആണ്… അവിടെ നിൽക്കുമ്പോൾ സമയം നീങ്ങാത്ത പോലെ സോഫിക്ക് തോന്നി…