ആ ഭീകരമായ ഓർമ്മയിലൂടെ റോഷൻ തന്റെ കണ്ണോടിച്ചു…
അമ്മച്ചി ആദ്യം തന്നെ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു…
” അമ്മച്ചി എന്താ ഇത്ര വേഗം മതിയാക്കിയോ ??? ”
എനിക്ക് മതിയെടാ… ഞാൻ ഇപ്പൊ പഴയ പോലെ ഒന്നും കഴിക്കാറില്ല… കുറച്ച് മതി വിശപ്പ് മാറാൻ… ”
റോഷൻ സോഫിയെ നോക്കി…
” പ്രായം ആയി വരുവല്ലേ ഇച്ഛയാ…”
സോഫി മറുപടി പോലെ പറഞ്ഞു…
റോഷൻ തന്റെ ഭക്ഷണം കഴിച്ചുകഴിഞ് വേഗം മുറിയിലേക്ക് പോയി ഒരു സിഗരറ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി…
വലിച്ചു വിടുന്ന പുക ജനാലക്ക് പുറത്തേക്ക് ഊതി കളയാൻ അയാൾ പ്രത്യേകം ശ്രദ്ധിച്ചു… സോഫിക്ക് ഈ മണം തീരെ ഇഷ്ടമല്ല…
അവൾ വരുമ്പോഴേക്കും ആ സിഗരറ്റ് കുറ്റി വലിച്ചു തീർക്കാൻ ഉള്ള തന്ത്രപ്പാടിൽ ആണ് അവൻ…. സോഫി അടുക്കളയിൽ പാത്രം കഴുകി വാക്കുന്ന ശബ്ദം മുഴങ്ങി കേട്ടു..
അമ്മ ഉറങ്ങാൻ കിടന്നുകാണുമോ???
” ടാ ടോണി നീ ഇന്ന് അമ്മൂമ്മടെ കൂടെ കിടക്കുവോ ??? ”
അമ്മച്ചിയുടെ ശബ്ദം റോഷന്റെ ചെവികളിൽ എത്തി…
സോഫി പാത്രം കഴുകുന്ന ശബ്ദം പെട്ടന്ന് നിലച്ചു…
” അതെന്തിനാ??? ”
ടോണി പരിഭാവത്തോടെ ചോദിച്ചു…
അമ്മയെ വിട്ട് പോകാൻ ടോണിക്ക് തീരെ ഇഷ്ടമല്ല…
റോഷൻ ഇല്ലാത്ത ദിവസങ്ങളിൽ എന്നും ടോണി അവന്റെ അമ്മയുടെ കൂടെ ആണ് കിടക്കാറുള്ളത്…
” അമ്മൂമ്മക്ക് ഒരു കൂട്ടിനാടാ… ”
ഹമ്മം.. ശരി…
മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു… ടോണി അമ്മൂമ്മടെ കൂടെ മുറിയിലേക്ക് നടന്നു പോയി…
സോഫി പണിയെല്ലാം ഒതുക്കി എല്ലാ ജനാലയും വാതിലും അടച്ചു എന്ന് ഉറപ്പ് വരുത്തി…
അതിന് ശേഷം വെളിച്ചം അണക്കാൻ തുടങ്ങി… പിന്നെ ടിവി ഓഫ് ചെയ്തു…
ഒരു വലിയ ജഗ് നിറയെ വെള്ളവും ഒരു ഗ്ലാസ്സും എടുത്ത് അവൾ അമ്മൂമ്മ കിടക്കുന്ന മുറിയിലേക്ക് നടന്നു… അവിടെ ഉള്ള ടേബിളിൽ അത് വച്ച് അവൾ അമ്മച്ചിയുടെ നേരെ തിരിഞ്ഞു…
” അമ്മച്ചി ദേ വെള്ളം വച്ചിട്ടുണ്ട്… ”
അമ്മയെ കണ്ടതും ടോണി എഴുന്നേറ്റ് വന്ന് കെട്ടിപ്പിടിച്ചു…
അമ്മൂമ്മടെ കൂടെ കിടക്കാൻ ഉള്ള മടി അവൻ വ്യക്തമാക്കണമായിരുന്നു…
അവനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് അവൾക്കും അറിയില്ലായിരുന്നു…
എങ്കിലും എന്തെങ്കിലും പറയാതെ വയ്യല്ലോ….
” ടോണികുട്ടാ… ഇനി നീ അമ്മൂമ്മക്ക് കൂട്ട് കിടക്കണം… അമ്മൂമ്മക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ഒരാൾ അടുത്ത് വേണ്ടേ… ??? ”
ടോണി അപ്പോഴും തല താഴ്ത്തി നിന്നു…
രാത്രി അമ്മൂമ്മക്കെങ്ങാനും വയ്യാതായാൽ നമ്മൾ എങ്ങനാ അറിയാ…??? കൂടെ നല്ല ധൈര്യം ഉള്ള ഒരാൾ വേണ്ടേ അമ്മൂമ്മക്ക് കൂട്ടിന്…
വേറെ ഒന്നും ഏറ്റില്ലെങ്കിലും ധൈര്യം എന്ന വാക്ക് അവനെ പ്രചോദിപ്പിച്ചു…
അവന്റെ കണ്ണുകളിൽ ഒരു നിശ്ചയഥാർഷ്ട്യം അവൾ കണ്ടു…
അത് സോഫിക്ക് ഒരു പിടിവള്ളി ആയിരുന്നു…
അമ്മൂമ്മക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും അത് ടോണിക്കുട്ടൻ നോക്കണം… ചിലപ്പോ രാത്രി വെള്ളം ഒക്കെ കുടിക്കാൻ കൊടുക്കേണ്ടി വരും… അമ്മൂമ്മക്ക് വയസ്സായി വരുവല്ലേ… “
കുറ്റബോധം 13 [Ajeesh]
Posted by