ആവശ്യത്തിനു വലുപ്പമുള്ള ഒരു ഹാളാണത്… നടുക്കായി 4 പെര്‍ക്കിരിക്കാന്‍ കഴിയുന്ന ഒരു ടേബിള്‍ അതിനു ചുറ്റും കസേരകളും….
മനോഹരമായ പ്ലാസ്റിക് പൂക്കള്‍ കൊണ്ട് ആ ഹാള്‍ ചുമര്‍ അലങ്കരിച്ചിരിക്കുന്നു.. അതിനുമുകളിലായി രണ്ടു പേരുടെ ഫോട്ടോ വച്ചിരിക്കുനതും ശ്യാം ശ്രേധിച്ചു…
“മോനെ ചായ കുടിക്കു” തന്റെ നേര്‍ക്ക് ഒരു ഗ്ലാസ് നീട്ടികൊണ്ട് ദേവകി പറഞ്ഞു… അവന്‍ ആ ഗ്ലാസ് വാങ്ങി പതിയെ അലപ്പം കുടിച്ചു…
ഒരുപാട് യാത്ര ചെയ്തതിന്റെ ക്ഷീണവും…. കവലയിലെ സംഭവവും എല്ലാം കൂടി അവന്‍ ശരിക്ക് അവശനായിരുന്നു ..അതിനൊരു ആശ്വാസമായിരുന്നു ആ ചായ്.. നല്ല രുചിയുള്ള ചായ..
അവന്‍ ഒന്ന് കൂടി കുടിച്ചു.. അതെ സാദാരണ ചായയെക്കള്‍ മികച്ചതാണ് ഇത്… എന്തോ ഒരു പ്രത്യേകത ഇതിനുണ്ട് ശ്യാം ചിന്തിച്ചു..
പിന്നെ അവന്‍ ആ ചായ പതിയെ ഒന്ന് മണത്തു നോക്കി… ഹോ ശരിക്കും നല്ല മണമുണ്ട്… അവന്‍ ആ ഗന്ധം നല്ലപോലെ ആസ്വദിച്ചു..
“എന്താ ശ്യാം ചായ് ഇഷ്ടപ്പേട്ടിലെ” രമ്യയുടെ ചോദ്യം
“ഇത്രേം രുചികരമായ ഒരു ചായ ഞാന്‍ ആദ്യമായി കുടിക്ക.. റിയലി ഗ്രേറ്റ്…”
ശ്യാം തന്റെ സന്തോഷം മറച്ചു വയ്ക്കാതെ പറഞ്ഞു…
അത് അവിടെ എല്ലാവരിലും ചിരി പടര്‍ത്തി…
“ഞങ്ങളുടെ നാട്ടില്‍ അങ്ങന എല്ലാത്തിനും പ്രത്യക രുചിയ: രമ്യ അഭിമാന പുരസ്‌കാരം പറഞ്ഞു….
“കാട്ടിലെ തേയില വെട്ടി ഉണക്കി ഉണ്ടാകിയതാണ് അതാണ് ഇത്ര രുചിയും മണവും…” ബാലന്‍ പറഞ്ഞു..
“നിങ്ങളുടെ സിറ്റിയിലോക്കെ സെക്കന്റ് കോളിറ്റി അല്ലെ കിട്ട അതാ വ്യത്യാസം” ബാലന്‍ കൂട്ടിചെര്‍ത്തു….ശ്യാം വീണ്ടും ചായ് ആസ്വദിച്ചു തന്നെ കുടിച്ചു….
കുളി കഴിഞ്ഞു വന്നു ഭക്ഷണവും കഴിക്കാന്‍ തുടങ്ങാന്‍ നേരമാണ് ശ്യാം രമ്യയുടെ ചേച്ചിയെ പരിച്ചയപ്പെടുന്നത്…