എല്ലാവര്ക്കും സന്തോഷത്തിന്റെ പെരുമഴ ആണു മനസില്‍ പെയ്തിരങ്ങിയത്… ശ്യാമിനും ര്മ്യക്കും ബാലനും എന്തെനില്ലാത്ത സന്തോഷം തോന്നി… സുകു ഇളിബ്യനായി കടയില്‍ നിന്നും പതുക്കെ വലിഞ്ഞു.. അവനൊപ്പം ആ മഴയും ചോര്‍ന്നു…
എല്ലാവരും സന്തോഷത്തോടെ ശ്യാമിനെ നോക്കി… ശ്യാമിന് വലിയൊരു ആശ്വാസമായിരുന്നു ആ നോട്ടങ്ങള്‍… രമ്യക്ക് എന്തെനില്ലാത്ത സന്തോഷവും അഭിമാനവും തോന്നി…
അവര്‍ എല്ലാവരും ആ ചായ കടയില്‍ നിന്നും പുറത്തു വന്നപ്പോള്‍ ആകാശത്ത് ഒരു നക്ഷത്രം ശ്യാമിനെ നോക്കി കണ്ണിറുക്കിയത് പക്ഷെ ശ്യാം മാത്രമേ കണ്ടുള്ളൂ…
ബാലനും ശ്യാമും രമ്യയും ശരത്തും മുന്നിലും അവരുടെ ബാഗുഗള്‍ ചുമന്നുകൊണ്ടു രണ്ടുപേര്‍ പിന്നിലുമായി അവരെ അനുഗമിച്ചു…
ഒരു നന്ദി സൂചകം പോലെ ശ്യാം ആ വൃദ്ധന്റെ നേരെ ഒന്നുകൂടി തരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ തന്നെ തന്നെ നോക്കി നില്കുനത് കണ്ടു,…
ശ്യാം ചെറുതായൊന്നു പുഞ്ചിരിച്ചപ്പോള്‍ അയാള്‍ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തികൊണ്ടു തൊഴുതു… ശ്യാമിന് എന്തെന്നില്ലാത്ത അത്ഭുതങ്ങളും സംശയങ്ങളും മനസില്‍ നിറഞ്ഞു….
അല്‍പ്പ നേരത്തെ നടത്തത്തിനു ശേഷം അവര്‍ രമ്യയുടെ വീടിനു മുന്നിലെത്തി…
മറ്റു വീടുകള്‍ പോലെ അല്ല ഇച്ചിരി വലുതാണ് രമ്യയുടെ വീട് ഒരു പാറയുടെ സൈഡിലായി … അത്യാവശ്യം മുറ്റമുണ്ട്… മുറ്റത്തിന് ഒരു വശത്തായി ഒരു കിണറും…
മുറ്റത്തു പൂമുഖപടിക്ക് നേരെ തുളസിത്തറയും…. പൂമുഖത്ത് അവരെ കാത്തു നില്‍പ്പുണ്ടായിരുന്നു അവളുടെ അമ്മ… ശ്യാം നോക്കി… നല്ല കുലീനത്തമുള്ള മുഖം …
നെറ്റിയില്‍ ബസ്മ കുറി ചാര്‍ത്തി സെറ്റും മുണ്ടും ഉടുത്തു ഐശ്വര്യത്തിന്റെ ഒരു പ്രതീകമായി രമ്യയുടെ അമ്മ ..
കുരുതിമലക്കാവ് 3
Posted by