എല്ലാവരും ശ്യാമിനെ തന്നെ നോക്കാന്‍ തുടങ്ങി… ശ്യാമിന് ആകെ ഭയപ്പാടും അതിനൊപ്പം എന്തെനില്ലാത്ത സങ്കടവും തോന്നി…
എന്റെ ദൈവമേ ഇതുവരെ ഒരു ദ്രോഹവും ഞാന്‍ ആര്‍ക്കും ചെയ്തിട്ടില്ല… എന്നിട്ടും എന്നോടെന്തേ ഇങ്ങനെ ഞാന്‍ ഇവിടെ വന്നത് ഇനി അയാള്‍ പറഞ്ഞതുപോലെ ദൈവത്തിനു ഇഷ്ട്ടപ്ട്ടു കാണില്ലയോ…
ശ്യാമിന്റെ ചിന്തകള്‍ കാടുകയാറാന്‍ തുടങ്ങി.. ശ്യാമിന്റെ മുഖത്തെ ദുഖം അതിലേറെ സങ്കടപ്പെടുത്തിയത് രമ്യയെ ആയിരുന്നു … അവള്‍ മനസു കൊണ്ട് പരദേവതയെ വിളിച്ചു,,, ദൈവമേ ഒരു ആപത്തും വരുത്താതെ എന്റെ ശ്യംമിനെ കാത്തുകൊള്ളണ…അവളുടെ കണ്ണില്‍ നിന്നും ചെറുതായി കണ്ണു നീരോഴുകി…
“സുകു ..നീ വെറുതെ വേണ്ടാത്തതൊന്നു പറഞ്ഞു ആ ചെക്കന്റെ മനസു വിഷമിപ്പികണ്ട.. അവന്‍ വന്നതിന്റെ സന്തോഷമാണ് പ്രകൃതി കാണിച്ചത് അല്ലാതെ നീ പറഞ്ഞപ്പോലെ ഒന്നുമല്ല ..”
ശരത്തിന്റെ ആ വാക്കുകള്‍ ര്മ്യക്കും ശ്യാമിനും എന്നപോലെ ബാലനും ശരിക്കും ആശ്വാസം കൊടുക്കുനതായിരുന്നു…
കാരണം തന്റെ മകളുടെ കൂട്ടുക്കാരന്‍ വന്നിട്ട് നാടിനോരാപത്തു എന്ന് പറഞ്ഞാല്‍ അയാള്‍ക് മാത്രമല്ല അവളെ ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും അതൊരു സങ്കടമാകും അയാള്‍ ചിന്തിച്ചു..
“എന്ന് നീ മാത്രം അങ്ങ് പറഞ്ഞാല്‍ മതിയോ.. മൂപ്പന്‍ പറയട്ടെ ..”
സുകു അത് പറഞ്ഞപ്പോഴെക്കും എല്ലാവരും ഒരേ സമയം ആന്റിന കറങ്ങുന്ന പോലെ ആ ചായ പീടികയുടെ ഒരു മൂലക്കലായി ഇരുന്ന ഒരു പടുവൃധന്റെ നേര്‍ക്ക് തിരിഞ്ഞു…
ശ്യാമും അയാളെ നോക്കി.. …..എല്ലാവരുടെയും നോട്ടം തന്നിലാനെന്നു മനസിലാക്കിയ ആ വൃദ്ധന്‍ അവരെ പതിയെ തല ചെരിച്ചു നോക്കി… ശ്യാം അയാളെ ശരിക്കുമോന്നു നോക്കി…
ശരിക്കും ഭയപ്പെടുത്തുന്ന ഒരു രൂപം.. നീണ്ട് ചുരുണ്ട് കിടക്കുന്ന മുടികള്‍ അവ വെള്ളം കണ്ടിട്ട് വര്‍ഷങ്ങളായെന്ന് തോന്നിക്കുന്ന പോലെയുള്ള കളര്‍… ചുവന്ന കണ്ണുകള്‍,,, ദേഹം തണുപ്പില്‍ നിന്നും രേക്ഷ നെടാനെന്നോണം വലിയ ഒരു കംബ്ലി കൊണ്ട് പുതച്ചിരിക്കുന്നു…
കുരുതിമലക്കാവ് 3
Posted by