“മോന്‍ ആദ്യമായി വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പുറം നാട്ടുക്കരനല്ലേ അപ്പോള്‍ അതിന്റെ ഒരു സന്തോഷമാണ് അവര്‍ കാണിച്ചത് .. വരൂ നമുക്ക് വീട്ടിലേക്കു പോകാം”
അങ്ങനെ പറഞ്ഞുകൊണ്ട് രമ്യയുടെ അച്ഛന്‍ ബാലന്‍ അവനെ തോളില്‍ കൂടി കയ്യിട്ടു മുന്നോട്ടനയിച്ചു .. പുറകില്‍ രമ്യയും നടന്നു……
ഒരു രാജകുമാരാന്‍ വരുമ്പോള്‍ പ്രജകള്‍ രണ്ടു ദിക്കിലെക്കായി മാറി നില്‍ക്കുനപോലെ അവിടെ കൂടി നിന്ന ജനങ്ങള്‍ അവര്‍ക്കായി വഴി ഒരുക്കി..
ഏകദേശം ഒരു നാലുചുവടു മുനോട്ടു വച്ചപ്പോഴേക്കും പെട്ടന്ന് ആകാശം കറുത്തിരുണ്ട് ശരിക്കും ആ ഗ്രാമത്തില്‍ അന്തകാരത്തിന്റെ പ്രതീതി ഉണ്ടാക്കി..
പെട്ടന് തന്നെ ആ ഗ്രാമത്തിനെ പേടിപ്പിച്ചുകൊണ്ട് വലിയ ശബ്ദത്തോട് കൂടി ഇടിമുഴങ്ങി……. ഒപ്പം ദൈവം അവന്റെ ഫോട്ടോകള്‍ എടുത്തുകൊണ്ടു ഫ്ലാഷ് ലൈറ്റ് പോലെ ഇടിമിന്നല്‍ ശക്തിയായി ….
ഇളം കാറ്റില്‍ സുഖിച്ചു നിന്ന ആ ഗ്രാമത്തിന്റെ ചെടികള്‍ എല്ലാം വന്‍ മരങ്ങളുടെ അടിയില്‍ രെക്ഷ പ്രാപിക്കാനായി വെമ്പി…….അത്രയ്ക്ക് ശക്തിയിലായിരുന്നു ആ കാറ്റ് വീശിയത്…
ആ കാറ്റില്‍ രമ്യയുടെ ഷാള്‍ പ്രകൃതി എടുത്തു… അതിവേഗത്തില്‍ തന്നെ ആ ഗ്രാമത്തെ മുഴുവന്‍ കുളിപ്പിച്ചുകൊണ്ട് വലിയ മഴ പെയ്യാന്‍ തുടങ്ങി.. എല്ലാവരും ഓടി മരങ്ങളുടെ അടിയിലും ആ കൊച്ചു പീടികയിലും അഭയം പ്രാപിക്കാന്‍ തുടങ്ങി …. ശ്യാമും ചെറുതായൊന് പേടിച്ചു….
“എന്താ ഇപ്പോ കാലം തെറ്റിയൊരു മഴ”
കൂട്ടത്തില്‍ നിന്നാരോ ചോദിച്ചു….
“ഹാ കണ്ട വരത്തന്‍മാരെ ഒന്നും നാട്ടില്‍ കൊണ്ടുവരണ്ടാന്ന് ഞാന്‍ അപ്പോളെ പറഞ്ഞതല്ലേ അപ്പോള്‍ ആരും കേട്ടില്ലാലോ.. പരധേവതക്കിഷ്ടപ്പെടുല്ലാന്നു ഞാന്‍ അന്നേ പറഞ്ഞതല്ലേ… ഇനിയിപ്പോള്‍ എല്ലാവരും കൂടി അനുഭവിച്ചോ”
കൂട്ടത്തില്‍ ഒരു വില്ലന്‍ ലൂക്കുള്ള ഒരാളാണ് അത് പറഞ്ഞത്.. അയാള്‍ തന്നെ വന്നപ്പോള്‍ മുതല്‍ ഒരു അരിശത്തോടെ നോക്കുനത് ശ്യാം ശ്രേധിച്ചിരുന്നു…
കുരുതിമലക്കാവ് 3
Posted by