“ഇങ്ങനെ കാണുന്ന പോലെ ഒന്നുമല്ല കേട്ടോ ആള്‍ ശ്യാമേ.. ഈ നാടിന്റെ ഒരു ആള്‍ റൌണ്ടര്‍ ആണു ശരത്തെട്ടന്‍..
“ ഡ്രൈവര്‍ , എല്ലാവര്ക്കും ആവശ്യമുള്ള സാദനങ്ങള്‍ എത്തിച്ചു കൊടുക്ക.. നാട്ടുക്കൂട്ടത്തിലെ ഒരു പ്രധാനി, വായനശാല സെക്രട്ടറി അങ്ങനെ നീളുന്നു ഈ മഹാന്റെ പ്രകടനങ്ങള്‍” ര്മ്യയാണ് അത് പറഞ്ഞത്..
അത് ശരിയാകാം എന്ന് അയാളെ കണ്ടമാത്രയില്‍ തന്നെ ശ്യാമിന് തോനിയതാണ്.. നല്ല ചുറുച്ചുറുക്കാര്‍ന്ന മുഖം ..
“അങ്ങനെ ഒന്നുമില്ല ശ്യാം നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് നമ്മള്‍ ചേയുന്നു അത്രേ ഉള്ളു… ഇവള്‍ ചുമ്മാ ഓരോന്ന് പറയ.. ശരത് പറഞ്ഞു.
“ര്മ്യകുട്ടി പറഞ്ഞതൊക്കെ വാസ്തവം തന്നെ ആണുട്ട “ കൂടത്തില്‍ നിന്നും അടുത്ത കമന്റ് വന്നു..
ഒരു ചിരിയില്‍ അതിനെല്ലാം ഉള്ള മറുപടി കൊടുത്തു… ചെറിയൊരു അങ്ങലാപ്പു അവന്റെ മനസിലുണ്ട് … ആദ്യമായി സ്കൂളില്‍ എത്തിയ ഒരു വിധ്യാര്‍ഥിയുടെ അങ്ങലാപ്പു…
“അല്ല അവനെ ഇവിടെ തന്നെ നിര്ത്തുകയാണോ ……….പരിച്ചയപെടലോക്കെ ഇനിം ആകാലോ അവന്‍ ഇവിടെ തന്നെ ഉണ്ട് ഉത്സവം കഴിയുനത് വരെ…… അപ്പോള്‍ എല്ലാവര്ക്കും സാവകാശം വിശദമായി പരിചയപെടാം .. അവര്‍ യാത്ര ചെയ്തു ക്ഷീണിച്ചു വരികയല്ലേ വീട്ടില്‍ ചെന്നു ഒന്ന് കുളിച്ചു ഫ്രഷ് ആയി അവര്‍ വല്ലതും കഴിച്ചോട്ടെ”
കൂട്ടത്തിനിടയില്‍ നിന്നും വന്ന ഒരു മധ്യവയസ്ക്കന്‍ ആണു അത് പറഞ്ഞത്,,, മുണ്ടും ഷര്‍ട്ടുമാണ് വേഷം ,,,,,,കുലീനഭാവം മുഖത്തുണ്ട്… നല്ല മുഖ പരിചയം അയാളെ കണ്ടപ്പോള്‍ ശ്യാമിന് തോന്നി…
“ശ്യാമിന് ആളെ മനസിലായോ എന്റെ അച്ഛനാണ് … ബാലന്‍..”
രമ്യ അത് പറഞ്ഞപ്പോള്‍ ശ്യാം സന്തോഷത്തോടെ കൈകൂപ്പി
കുരുതിമലക്കാവ് 3
Posted by