ചുമ്മാ ഇറങ്ങി നടനാലോ.. ….ശ്യാം ചിന്തിച്ചു കൊണ്ട് ജനാല വഴി വന്ന നേരിയ ചന്ദ്ര വെട്ടത്തിന് നേരെ നോക്കി……
വേണ്ട രമ്യ പറഞ്ഞപ്പോലെ ഇനി ഞാനായിട്ട് ആചാരങ്ങള്‍ തെറ്റിച്ചുനു വേണ്ട… ശ്യാം കുറച്ചു നേരം കൂടി തിരിഞ്ഞും മറിഞ്ഞും കിടന്നു….
. പക്ഷെ നിദ്രാ ദേവി അവനെ കടാക്ഷിക്കാതെ അകന്നു നിന്നു… അവന്‍ തന്‍റെ വാച്ച്ടുത്തു സമയം നോക്കി.. 1 മണി ആയിരിക്കുന്നു……
എങ്ങു നിന്നോ വന്ന ആ ചെറിയ കാറ്റ് അവനെ ക്ഷേണിക്കുന പോലെ കൊളുത്തില്ലാത്ത ജനാല പാളികളെ പതിയെ തുറനിട്ടപോലെ കടന്നു പോയി…
ഇറങ്ങി നടക്കാം എന്നവന്റെ മനസില്‍ ഇരുന്നു ആരോ പറയുന്ന പോലെ… അല്ലങ്കില്‍ തന്നെ ഈ രാത്രിയില്‍ അതും ഇത് പോലൊരു ഗ്രാമത്തില്‍ തന്നെ ആരു കാണാന… ..
ശ്യാം തന്റെ കിടക്കയില്‍ നിന്നും പതിയെ എഴുനേറ്റു… എന്നിട്ട് വീണ്ടും ഒന്ന് ശങ്കിച്ചു… വേണോ,, അവന്‍ സ്വയം ചോദിച്ചു…
ഇതുപോലൊരു ഗ്രാമത്തിന്റെ ഭംഗി അത് രാത്രിയുടെ യാമങ്ങളില്‍ വേണം ആസ്വദിക്കാന്‍ അവന്റെ മനസില്‍ നിന്നാരോ വിളിച്ചു പറഞ്ഞപോലെ തോന്നി… …
വീണ്ടും ആ ജനലുകള്‍ അവനു വേണ്ടി തുറക്കുന്നപോലെ…… അവന്‍ പതിയെ വാതില്‍ തുറന്നു പൂമുഖത്തേക്കിറങ്ങി……
മൊബൈല്‍ എടുക്കണോ അതില്‍ ടോര്‍ച്ചു ഉണ്ട്…
പക്ഷെ അത് വേണ്ട എന്ന അവന്റെ തോന്നലുകള്‍ക്ക് കൂട്ടായി ചന്ദ്രന്‍റെ നിലാവെളിച്ചം അല്‍പ്പം കൂടി പ്രകാശം അവനായി നല്‍കി……
ഇപ്പോള്‍ പൂമുഖത്ത് നിന്നും നോക്കിയാല്‍ അവനും റോഡും മറ്റു ഭാഗങ്ങളും വ്യക്തമായി കാണാം…… അവന്‍ പതിയെ ശബ്ദം ഉണ്ടാകാതെ പുറത്തേക്കിറങ്ങി…..
എങ്ങും നിശബ്ദത മാത്രം… ചീവീടുകള്‍ പോലും അവന്റെ ചുവടുകള്‍ക്കു കൂട്ടായി നിശബ്ദത പാലിച്ചു…
ആ ചെറിയ മരത്തടി കൊണ്ടുണ്ടാക്കിയ ഗേറ്റ് കടന്നു ശ്യാം റോഡില്‍ പ്രവേശിച്ചു…
ഏതു വശത്തേക്ക് തിരിയണം….. അവന്‍ ഒന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി….. വലതു വശത്ത് കൂടിയാണ് അവന്‍ വന്നത് ..
കുരുതിമലക്കാവ് 3
Posted by