കുരുതിമലക്കാവ് 3
Kuruthimalakkavu Part 3 bY Achu Raj | PREVIOUS PART
ആദ്യ ഭാഗങ്ങള്‍ക്ക് വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി ….
കുരുതിമലക്കാവ്….. 3
വായനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ പരമാവതി പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്… സമയക്കുറവു കൊണ്ടാണ്… ചെറിയ തെറ്റുകള്‍ സദയം ക്ഷേമിക്കുമെന്ന വിശ്വാസത്തോടെ ……..
കുരുതിമലക്കാവിലേക്ക് സ്വാഗതം…
ആ പഴയ സൈന്‍ ബോര്‍ഡ് പിന്നിട്ടുക്കൊണ്ട് ജീപ്പ് അതിവേഗം പാഞ്ഞു പോയി…
മെയിന്‍ റോഡിലൂടെ തന്നെ ആണു ജീപ്പ് ഇപ്പോളും പോയി കൊണ്ടിരിക്കുന്നത്,,,, ജീപ്പിന്റെ വേഗത താരതമ്യേന കൂടുതലാണ്… പുറത്തെ കാഴ്ചകളിലേക്ക് നോക്കികൊണ്ട് ശ്യാം ഇരുന്നു…
ചെറിയ വളവുകളും തിരിവുകളും എല്ലാം വരുമ്പോള്‍ രമ്യയുടെ മാറിടങ്ങള്‍ അവള്‍ മനപ്പൂര്‍വം തന്‍റെ ദേഹത്ത് കൊണ്ടുവന്നുരക്കുന്നുണ്ടോ എന്ന് ശ്യാമിന് സംശയം തോനാതിരുനില്ല….
എന്നാല്‍ ശ്യാം അത് കാര്യമാക്കാതെ ഇരുന്നു കാരണം അവളുടെ നാട്ടുക്കാര്‍ ഉള്ളതല്ലേ ജീപ്പില്‍… കുറെ നേരം മെയിന്‍ റോഡിലൂടെ ഓടിയ ജീപ്പ് പൊടുന്നനെ അടുത്ത് കണ്ട ഒരു ലെഫ്റ്റ് ടേണ്‍ എടുത്തുകൊണ്ടു ഒരു വനവീധിയിലേക്ക് തിരിഞ്ഞു….
“ഇവിടുന്നങ്ങോട്ട് ഇനി ഫുള്‍ കാടാണ്”..
രമ്യയുടെ വാക്കുകള്‍ ശ്യാമിനെ ചിന്തയില്‍ നിന്നുണര്‍ത്തി…ശ്യാമിന്റെ മുഖത്ത് വീണ്ടും ആകാംക്ഷയുടെ ചെറുകണികകള്‍ കാണപെട്ടു…
ഇപ്പോള്‍അത്യാവശ്യം നല്ല കുലുക്കവും ജീപ്പിനുണ്ട് കാരണം ജീപ്പ് പാഞ്ഞുപോകുന്നത് കാട്ടിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെയാണ്….
2 മണിക്കൂര്‍ നേരത്തെ ജീപ്പുയാത്രക്ക് ശേഷം ആ ജീപ്പ് ഒരു ചെറിയ കുന്നു കയറാന്‍ തുടങ്ങിയപ്പോള്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പുകള്‍ ഇട്ടുകൊണ്ട് രമ്യ പറഞ്ഞു “
“വെല്‍ക്കം ശ്യാം .. കുരുതിമലക്കവിലേക്ക് നിനക്കു സ്വാഗതം”
അത് പറഞ്ഞു കൊണ്ട് അവള്‍ പതിയെ പുഞ്ചിരിച്ചു… ശ്യാം മുന്നോട്ടു നോക്കി.. ആ ജീപ്പ് ആ വലിയ കയറ്റം കയറി ഇറങ്ങി ഗ്രാമാതിര്‍ത്തിയില്‍ പ്രവേശിച്ചു…
ശ്യാമിന്റെ മുഖം വിടര്‍ന്നു… പ്രകൃതി കനിഞ്ഞു നല്‍കിയ വരദാനംപോലെ ഒരു ഗ്രാമം… എങ്ങും ചെറിയ തോതിലുള്ള മൂടല്‍ മഞ്ഞുകള്‍ ആ ഗ്രാമത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു..
. ശ്യാം പതിയെ ജീപ്പില്‍ നിന്നറങ്ങി… ഒരു വലിയ പാറക്ക് മുകളിയായി മുളകളാല്‍ നിര്‍മ്മിച്ച ഒരു കൊച്ചു ചായ പീടിക… അതിനുള്ളില്‍ ഇപ്പോളും പുക കുരച്ചു തുപ്പികൊണ്ടു വെന്തു നീറികൊണ്ടിരിക്കുന്ന കണലുകള്‍…
രമ്യ ശ്യാമിനെ തന്നെ നോക്കി നില്‍ക്കുകയാണ്… രമ്യ മാത്രമല്ല അവിടെ കൂടി നില്‍ക്കുനവരെല്ലാം…