കുന്നേൽ മത്തായി 1
Kunnel Mathayi Part 1 | Author : Poker Haji
“ഏയ് ……. മോളിക്കുഞ്ഞേ ……. കൂയ്…… ഒന്ന് നിന്നെ..”
കുർബാന കഴിഞ്ഞു ആൾക്കൂട്ടത്തിനിടയിലൂടെ മോളിയും മകനും കൂടി ധൃതിയിൽ നടന്നു പോകുമ്പോഴാണ് തന്റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയത്.പുറകീന്നുള്ള വിളി കേട്ട് മോളി ഉദ്വെഗത്തോടെ തിരിഞ്ഞു നോക്കി .കപ്യാർ വർക്കി ചേട്ടനാണ് വിളിക്കുന്നത് .എന്താണ് കാര്യം എന്നറിയാതെ അവൾ ആകാംഷയോടെ നിന്നപ്പോൾ വർക്കിച്ചേട്ടൻ മോളിയുടെ അടുത്തെത്തി .
“… മോളിക്കുഞ്ഞേ പോകാൻ വരട്ടെ ….നിന്നെ ഒന്ന് കാണാണമെന്നു അച്ഛൻ പറഞ്ഞു …..”
“……..ങേ അച്ഛനോ ……? എന്നെയോ…..? എന്തുപറ്റി വർക്കിച്ചേട്ടാ….. .”
കാര്യമെന്തെന്നറിയാൻ മോളി ആകാംഷയോടെ ചോദിച്ചു .കാരണം അച്ഛൻ അങ്ങനെ ആവശ്യമില്ലാതെ വിളിപ്പിക്കത്തതില്ല
“……..ആ അറിയില്ല കുഞ്ഞേ എല്ലാരും പോയിട്ട് മേടയിലേക്കു ചെല്ലാൻ പറഞ്ഞു………. .”
“….ഊം….” എന്ന് തലയാട്ടിക്കൊണ്ടു മോളി മോനെ കയ്യിൽ പിടിച്ച് കൊണ്ട് തിരിച്ചു നടന്നു പള്ളിമുറ്റത്തെ അശോകമരത്തിന്റെ തണലിലിരുന്നു.. .വളരെ പെട്ടന്ന് തന്നെ എല്ലാവരും പള്ളിമുറ്റത്ത് നിന്നും ഒഴിഞ്ഞു പോയിരുന്നു .ഇത് കണ്ടു അകത്ത് നിന്നും വർക്കിച്ചേട്ടൻ ഇറങ്ങി വന്നിട്ട് പറഞ്ഞു.
“……..കുഞ്ഞേ അകത്തേക്ക് ചെല്ല്…… അച്ഛൻ കാത്തിരിക്കുന്നുണ്ട് ……….”
എന്തായിരിക്കും അച്ഛൻ കാണണമെന്നു പറഞ്ഞത് എന്നോർത്ത് കൊണ്ടിരുന്ന മോളി പെട്ടന്ന് വർക്കിച്ചേട്ടന്റെ പറച്ചില് കേട്ട് ഞെട്ടി ചിന്തകളിൽ നിന്നുണർന്നു .
“…..കുഞ്ഞേ അകത്തേക്ക് ചെന്നോളു അച്ഛൻ കാത്തിരിക്കുന്നു ……..”
“..ഊം…” എന്ന് മൂളിക്കൊണ്ടവൾ മോനെയും പിടിച്ച് കൊണ്ട് അകത്തേക്ക് ചെന്നു .അകത്ത് അച്ഛൻ കാപ്പി കുടിച്ചോണ്ടിരിക്കുകയായിരുന്നു .
“…..ആ മോളിയോ……വാ…..വാ…..ഇരിക്ക് …..ദേ ഞാനിതൊന്നു കഴിച്ചോട്ടെ ഒരു മിനിട്ടു ……”
മോളി ആ പാത്രത്തിലേക്ക് നോക്കി കഞ്ഞിയും കുരുമുളകിട്ടു മെഴുക്കിയെടുത്ത പയറും .അത് കണ്ടു ചെറുതായി മോളിയുടെ വായിൽ വെള്ളം വന്നെങ്കിലും സാഹചര്യം ശരിയല്ലാത്തതിനാൽ അവൾ അതിൽ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ട് അവിടിരുന്ന സോഫയിലേക്കിരുന്നു കൊണ്ട് മോനെയും പിടിച്ച് തന്റെ അടുത്തിരുത്തി .കഴിച്ച് കഴിഞ്ഞ അച്ഛൻ പാത്രം സ്വയം കഴുകി വെച്ച് കയ്യും വായും ഒക്കെ കഴുകി പെട്ടന്ന് വന്നു സോഫയുടെ ഒറ്റ സീറ്റിലിരുന്നു .എന്നിട്ടു ആകാംഷ മൂത്ത് തന്നെ നോക്കുന്ന മോളിയേയും മോനെയും ഒന്ന് നോക്കിയിട്ടു കയ്യിലിരുന്ന മഞ്ചിന്റെ ഒരു ചോക്ലേറ്റ് മോന് കൊടുത്തതിനു ശേഷം മോളിയോടായി പറഞ്ഞു .