ഡോക്ടർ ആ കുറിപ്പു തിരിച്ചും മറിച്ചും നോക്കി, പിന്നെ കണ്ണട ഊരിക്കൊണ്ട് പറഞ്ഞു, ദാ സൈഡിൽ ഉള്ള മുറിയിൽ പോയിക്കോളൂ, എന്നിട്ട് വീണ്ടും തന്റെ ഫോണേൽ ശ്രദ്ധയൂന്നി…
“താങ്ക്യൂ ഡോക്ടർ”.
ആ മുറിക്കു മുന്നിലുള്ള സീറ്റ്കളിൽ കുറച്ചാളുകൾ ഇരിക്കുന്നുണ്ട്.
“രാധ”, അവളുടെ പേര് വിളിച്ചു.
“അച്ഛൻ ഇവിടെ ഇരുന്നോളൂ,” രാധ കുഞ്ഞൂട്ടനേം കൂട്ടി അകത്തു കയറി.
കഥകളിലെ സർപ്പസുന്ദരി പോലൊരു യുവതി അവിടെ ഇരുന്നിരുന്നു, ഡോക്ടർ ചാർമിള.
“ഇരിക്കൂ” ഒരു കിളിനാദം.
ശ്രദ്ധയോടെ, അവർ ആ കുറിപ്പ് വായിച്ചു, അതിനുശേഷം തന്റെ മുന്നിലിരിക്കുന്ന പുരാണത്തിലെ അപ്സരസ്സിനെ പോലെ തോന്നിപ്പിക്കുന്ന പെണ്ണിനേയും അവളോടൊപ്പം വന്നിട്ടുള്ള പുരാണത്തിലെ രാക്ഷസനെയും മാറി മാറി നോക്കി, പിന്നെ രാക്ഷസനിൽ കണ്ണ് കേന്ദ്രീകരിച്ചു.
ചാർമിള, കുഞ്ഞൂട്ടനെ ഉറ്റുനോക്കുന്നത് രാധയെ അസ്വസ്ഥയാക്കി,
ഡോക്ടർ ചാർമിള, കുഞ്ഞൂട്ടന്റെ കണ്ണിലും, വായിലും ടോർച് അടിച്ചു നോക്കി, അവന്റെ നാഡിമിടിപ്പും, ഹൃദയമിടിപ്പും അളന്നു. കുഞ്ഞൂട്ടൻ യാതൊരു വികാരവും ഇല്ലാതെ ഇരുന്നു കൊടുത്തു.
“പേരെന്താ?”
“ഏഹ്, ദേവദാസ്”.
“വയസ്സ്”?
26
“നിങ്ങൾ ഇയാളുടെ..?”
“അയല്പക്കമാണ്, ഇവർക്ക് വേറാരും ഇല്ല”.
“ഹ്മ്…. ഇയാളുടെ ഷർട്ട് അഴിച്ചു ആ ബെഡിൽ കിടത്തൂ”. ഡോക്ടർ അവിടെ നിന്നിരുന്ന ഒരു സ്ത്രീയോട് പറഞ്ഞു.
ചാർമിളാ, കമിഴ്ന്നു കിടന്നിരുന്ന കുഞ്ഞൂട്ടന്റെ തലയിലും നെറ്റിയുടെ സൈഡിലും തട്ടി നോക്കി..
ശേഷം കഴുത്തിനു പിന്നിലൂടെ രണ്ടു തള്ളവിരലുകൾ വെച്ചു അവന്റെ നട്ടെല്ലില്ലോടെ ഉഴിഞ്ഞു, മുണ്ട് ചെറുതായി നീക്കി നട്ടെല്ലിന്റെ അറ്റത്തു അല്പം ബലം കൊടുത്തു ഉഴിഞ്ഞു. രണ്ടു വട്ടം ആവർത്തിച്ചു.
കൈകൾ അവിടെത്തന്നെ വിശ്രമിക്കാൻ വിട്ടിട്ടു ഡോക്ടർ ആലോചനയിൽ മുഴുകി.
“തൽക്കാലം എക്സ്റേ എടുക്കണം, സ്കാൻ ചെയ്യണോന്നു പിന്നീട് നോക്കാം..
നിങ്ങൾ പോയി അടുത്ത ആഴ്ച വരൂ, അതിനുമുൻപ് എക്സ്റേ എടുത്തു വെച്ചേക്കൂ, മരുന്ന് അച്ഛൻ എഴുതി തന്നത് പോണവഴിക്കു വാങ്ങിക്കോളൂ..”
ഇതൊരു ഡിഫികൾട്ട് കേസ് ആണ്, ഒപ്പം ഒരു അവസരവുമാണ്, അയാൾക്ക് ബ്രെയിൻ ഡാമേജ് ഒന്നും ഇല്ലെങ്കിൽ ദേർ ഈസ് എ ചാൻസ്…. ഫിസിക്കലീ ഹി ഈസ് സുപ്രീംലി ഫിറ്റ്…. അവർ പോയിക്കഴിഞ്ഞപ്പോൾ ചാർമിളാ ചിന്തിച്ചു.
//
“ഡാ അളിയാ നോക്കടാ, നിന്റെ ചരക്കു വരുന്നത്, ഒപ്പം ആ കെളവനും പിന്നാരാ ആ മഫനും ആണലോ …”