“”””വാടാ… നമുക്ക് പോയി കഴികാം “””… എന്ന് വിഷ്ണു പറഞ്ഞപ്പോൾ ആണ് എനിക്ക് ആശ്വാസം ആയത്… അങ്ങനെ പാചകപെരയുടെ അടുത്തേക്ക് അവൻ നടന്നു പിന്നാലെ ഞാനും … പെട്ടന്ന് എന്റെ തോളിൽ ഒരു കയ്യ് വന്നുവീണു…ഇതാരാണ് ഇപ്പോൾ ഫുഡ് കഴിക്കാനും സമ്മതിക്കില്ലേ…തിരിഞ്ഞു നോക്കിയപ്പോൾ കണ്ട് പരിചയമുള്ള ആ വവ്വാൽ ചപ്പിയ മോന്തയുടെ ഉടമയെ തിരിച്ചറിയാൻ എനിക്ക് വേറെ ഒരാളിന്റെ സഹായം വേണ്ടി വന്നില്ല….
“”””എടാ… ജിജോ മൈരേ… നിയോ “””എന്റെ സംസാരം കേട്ടിട്ട് മുൻപേ നടന്ന വിഷ്ണു തിരിഞ്ഞുനോക്കി.. ജിജോയെ കണ്ടപ്പോൾ അവനും ഞങ്ങളുടെ അരികിലേക്ക് നടന്നടുത്തു…. ജിജോ ഞങ്ങളുടെ കൂടെ പഠിച്ചവൻ ആണ്…എന്നെ കെട്ടിപിടിച്ചു സ്നേഹപ്രേകടനം നടത്തിയ അവന്റെ കവിളിൽ പതുക്കെ അടിച്ചുകൊണ്ട് “”””എന്താടാ മൈരേ ഇത്രയും ലേറ്റ് ആയെ “””… എന്ന് വിഷ്ണു ചോദിച്ചു…
“””””ഒന്ന് ക്ഷമിക്കളിയാ… ബിസി ആയതുകൊണ്ടല്ലേ “””… എന്നവൻ ന്യായികരിക്കാൻ ശ്രെമിച്ചെങ്കിലും വിഷ്ണുവിന്റെടുത് അത് ഏറ്റില്ല… ഞാൻ അവനെ അടിമുടി ഒന്ന് സൂക്ഷിച്ചുനോക്കി…തോളിൽ ഒരു ട്രാവൽ ബാഗ് ഉണ്ട് അതുകണ്ടപ്പോൾ ഞങ്ങൾക്ക് മനസിലായി ട്രെയിൻ ഇറങ്ങി വീട്ടിൽ പോകാതെ നേരെ ഇങ്ങോട്ടാണ് വന്നത്…കഴിഞ്ഞ പ്രാവിശ്യം കണ്ടതിനെലും ഒന്നുടെ ക്ഷിണിച്ചിട്ടുണ്ട് അവൻ… എങ്ങനെ ക്ഷീണിക്കാതെ ഇരിക്കും കിട്ടുന്ന ലഹരി വസ്തുക്കൾ എല്ലാം വലിച്ചുക്കേറ്റും… അതിന് പറ്റിയ സ്ഥലവും…. ബാംഗ്ലൂർ….
അവനോട് ബാംഗ്ലൂരത്തെ വിശേഷങ്ങൾ ചോദിക്കണം എന്നുണ്ടെങ്കിലും വിശപ്പ് അതിന് സമ്മതിച്ചില്ല ഇനിയും സമയം ഉണ്ടല്ലോ അതുകൊണ്ട് ഞങ്ങൾ മൂവരും കൂടി ആഹാരം ഇരിക്കുന്നെടുത്തേക്ക് നടന്നു… കലവറയിൽ നാളത്തെ സദ്യക്ക് ഉള്ള ഒരുക്കങ്ങൾ എല്ലാം നല്ല തകിർത്തിയായി നടപ്പുണ്ട്… ഒന്നിനും ഒരു കുറവും വരുത്തരുതെന്ന ഗോപി അങ്കിൾന്റെ ഓഡർ… അവിടെ ചെന്നപ്പോൾ അനുചേച്ചി ആണ് ഞങ്ങൾക്ക് ആഹാരം വിളമ്പി തന്നത്… ചേച്ചിയോടും കത്തിയടിച്ചു കഴിച്ച് തീർന്നപ്പോൾ ഒരു നേരം ആയി… ഇനി പോയി രണ്ടണ്ണം അടിക്കാം എന്ന എന്റെ തീരുമാനത്തെ മനിച്ചുകൊണ്ട് ജിജോയും മുൻപോട്ട് വന്നു… അപ്പോളും വിഷ്ണു കല്യാണം കഴിഞ്ഞിട്ടേ അടിക്കുന്നുള്ളു എന്ന തീരുമാനത്തിലാണ്… ഉമ്മറത്തേക്ക് ചെന്നപ്പോൾ നമ്മുടെ പിള്ളേർ എല്ലാംകൂടി കല്യാണ മണ്ഡപം ഒരുക്കുകയാണ് കൂട്ടത്തിൽ അനുചേച്ചിയുടെ ഭർത്താവ് മഹേഷ് അളിയനും ഉണ്ട് ഏകദേശം എല്ലാം പൂർത്തിയാകാറായിരുന്നു… ഇടയ്ക്ക് അവന്മാർ ഇരുന്നടിക്കുന്നുണ്ട്… ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ എല്ലാരുംകൂടി ചേർന്ന് ചീട്ടുകളിക്കാം എന്ന തീരുമാനത്തിൽ എത്തി… സമയം ഏകദേശം രണ്ട് മണി ആകാറായിരുന്നു അതുകൊണ്ട് തന്നെ വിഷ്ണുവിനെയും അളിയനെയും കിടക്കാൻ പറഞ്ഞുവിടാൻ ശ്രെമിക്കുന്നുണ്ടേലും പോകണ്ടേ…അവസാനം എല്ലാരും കൂടെ ചീട്ടുകളി തുടങ്ങി… അത് ഒരു പ്രതേക വൈബ് ആണ് അന്നത്തെ ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല പാട്ടും ആട്ടവും കൂട്ടത്തിൽ മദ്യത്തിന്റെ കിക്കും ആ സമയം വീടിനകത്തുള്ളവരെ പോലും ഉറങ്ങാൻ ഞങ്ങൾ സമ്മതിച്ചിട്ടുണ്ടാകില്ല… അളിയന് ദുശീലങ്ങൾ ഒന്നുതന്നെ ഇല്ലങ്കിലും കുറഞ്ഞ സമയം കൊണ്ട് തന്നെ ഞങ്ങളുടെ ഗാങ്ങിലെ ഒരംഗത്തിനെ പോലെ മാറിയിരുന്നു അദ്ദേഹം…