“”””എടാ… പിന്നെ അക്ഷര വല്ലതും പറഞ്ഞോ നിന്നോടൊക്കെ”””….അവൾ അവനോട് എന്തേലും പറഞ്ഞായിരുന്നോ എന്നറിയാനായി ഞാൻ ചോദിച്ചു…
“””””ഇന്നലെ സംഭവം അറിഞ്ഞപ്പോൾ വിളിച്ചായിരുന്നു… സത്യം ആണോ എന്നറിയാനായിരിക്കും… ഇന്ന് കോളേജിൽ വന്നിട്ടുണ്ടോ എന്നറിയില്ല… കണ്ടില്ല അവളെ…”””എന്ന് അവൻ പറഞ്ഞപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല… പാവം…
“”””എന്താടാ… നിന്നേ അവൾ വിളിച്ചോ “””… എന്നവന്റെ ചോദ്യത്തിന്… ഞാൻ “””ഏയ്… ഇല്ല… വിളിച്ചില്ല “””… എന്ന് കള്ളം പറഞ്ഞു… ഇനിയെങ്ങാനം വിളിച്ചായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ അവൾ പറഞ്ഞ കാര്യം അവനോട് പറയേണ്ടി വന്നേനെ… അവൻ ഇപ്പോൾ അത് അറിയണ്ട എന്ന് തോന്നി ….അവൻ പിന്നെ അതിനെ കുറിച്ച് ഒന്നും സംസാരിച്ചില്ല… അല്ലെങ്കിൽ എന്നെ ഓളാൻ വേണ്ടി എന്തേലും കിട്ടിയാമതി അവന്മാർക്ക്… അവൻ ആരോടോ കുശുകുശുക്കുന്നുണ്ട്… എന്നിട്ട് അവൻ ഫോൺ കൈ മാറി…
“”””എടാ…. മനുവിന് നിന്നോട് എന്തോ പറയണം എന്ന് “”””… പറഞ്ഞുകൊണ്ട് അവൻ ഫോൺ മനുവിന്റെ കൈയിൽ കൊടുത്തതായിരിക്കും… അപ്പോ ഇവന്മാർ ആരും ക്ലാസ്സിൽ കേറിയില്ലേ…ഇനി ഇവൻ എന്തും പറഞ്ഞാണോ എന്നെ വാരാൻ പോകുന്നത്…
“””””അളിയാ… ഹാപ്പി മാരീഡ് ലൈഫ് “””””… അവന്റെ വായിൽ നിന്നും കേട്ടപ്പോൾ… അതിന് ഞാൻ ഒരു മൂളൽ മാത്രമായി മറുപടി ഒതുക്കി….
“””””ചെലവ് എപ്പോ തരും “”””…. എന്ന് കൂടെ അവൻ ചോദിച്ചപ്പോൾ…. അപ്പോ ഇവിടെ വിഷയം ചെലവ് ആണ്…കല്യാണം കഴിഞ്ഞതിന്റെ ചെലവ് ആണോ അതോ ഇനി അവളുടെ കയ്യിൽ നിന്ന് എനിക്ക് കിട്ടാൻപോകുന്ന ഇടിക്ക് വേണ്ടിയുള്ളത് ആണോ എന്ന് കൂടെ അവന്മാർ വ്യക്തമാക്കിയാൽ മതി… തെണ്ടികൾ…ഏയ്യ് അവൾ ഇടിക്കാൻ ഒന്നും പോകുന്നില്ല… എങ്ങാനം ഇടിച്ചാൽ അവൾ വിവരം അറിയും… അല്ല പിന്നെ …
“”””ഡാ… നീ കേൾക്കുന്നുണ്ടോ “””അവന്റെ ചോദ്യത്തിന്.
“””ആടാ… തരാംവൈകിട്ട് ഇങ്ങ് പോര്..””””
“””അയ്യോ… നിന്റെ വീട്ടിലേക്ക് ഞങ്ങൾ ഇല്ല “”””എന്റെ മറുപടി കേട്ടിട്ട് വീട്ടിലേക്ക് വരാൻ പറഞ്ഞതാണെന്ന് കരുതിയാണ് അവൻ അങ്ങനെ പറഞ്ഞത്.കുഞ്ഞേച്ചിയെ പേടിച്ചിട്ട് ആയിരിക്കണം.. ഒരേ ഡിപ്പാർട്മെന്റ് അല്ലെങ്കിലും ഞങ്ങൾ പറഞ്ഞ് അവളെ കുറിച്ച് അവന്മാർക്കും അറിയാം എനിക്ക് ഒഴിച്ച് ബാക്കിഎല്ലാവർക്കും അവളെ വല്യ കാര്യമാണ് ചിലപ്പോൾ മറ്റുള്ള അധ്യാപകരെക്കാളും ഫ്രണ്ട്‌ലി ആയതുകൊണ്ടായിരിക്കും. എന്നെ പരിചയമുള്ളത് കൊണ്ട് ആവണം എന്നോട് റഫ് ആയിട്ടുള്ള പെരുമാറ്റവും …അവളെ വെറുപ്പിക്കണ്ടെന്ന് കരുതിയിട്ടായിരിക്കും അവന്മാർ വരാത്തെ…