കുഞ്ഞേച്ചി എന്താ ഇവിടെ 3 [Itachi]

Posted by

“”””ഞാൻ… ഒന്ന് മുഖം കഴുകാൻ പൊയ്ക്കോട്ടേ… മിസ്സേ “””… എന്ന് ചോദിക്കുകയാണ് ചെയ്തത്… വിടില്ല എന്ന് കരുതിയവൾ… പൊയ്ക്കോ എന്ന് തല കുലുക്കിയപ്പോൾ… എന്റെ മുഖം ഒന്ന് തെളിഞ്ഞു… അവന്മാരോട് ഇപ്പോൾ വരാം എന്ന് ആംഗ്യം കട്ടി ഞാൻ വാതിലിനു നേരെ നടന്നു….

“”””മുഖം കഴുകാൻ തന്നെ ആണോ….അതോ വല്ല… ബീഡിയോ… കഞ്ചാവോ വലിക്കാനാണോ…”””എന്നുള്ള ചോദ്യത്തിന് ഞാൻ പ്രതികരിക്കാൻ പോയില്ല മിണ്ടാതെ ഇറങ്ങിയത് ഉള്ള്… എന്തായാലും അവൾ ഇനി തൊട്ട് ഇങ്ങനെ പെരുമാറാൻ ചാൻസ് ഉള്ള് എന്ന് എന്റെ മനസ് പറഞ്ഞപ്പോൾ… ഒന്ന് ചുമ്മാതിരിയടെയ്….. എന്ന് പറഞ്ഞു ഞാൻ കാന്റീനിലേക്ക് കേറി ഒരു ചായ പറഞ്ഞു… സത്യം പറഞ്ഞാൽ മുഖം കഴുകാൻ ഒന്നുമല്ല ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങിയത് വെറുതെ എന്തിനാ… ഞാൻ ഇരിക്കുന്നത് കൊണ്ട്… അവൾക്ക്‌ ക്ലാസ്സ്‌ എടുക്കാനുള്ള ഇന്ട്രെസ്റ് കളയണ്ട….

അങ്ങനെ വന്ന ചായ ഊതി.. ഊതി…. കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ്… എന്റെ അരികിൽ പെട്ടന്ന് അക്ഷര  വന്നിരുന്നത്…എന്നോട് ഇനി മിണ്ടില്ല എന്ന് കരുതിയ അവളെ കണ്ടപ്പോൾ ഞാൻ ഒന്ന് നെട്ടി…

“”””നിനക്ക് ഇപ്പോൾ ക്ലാസ്സ്‌ ഇല്ലേ “””… എന്നെ നോക്കിയിരുന്ന അവളോട് ഞാൻ ചോദിച്ചപ്പോൾ.

“”””ക്ലാസ്സിൽ ഇരുന്നപ്പോൾ ആണ്… നീ പൊറത്തുകൂടി പോകുന്നത് കണ്ടത് അതുകൊണ്ട് ഇരിക്കാൻ തോന്നിയില്ല… മിസ്സ്‌ ഇനോട് ചോദിച്ചിട്ട് ഇറങ്ങിപോന്നു’”””….

“”””എന്തായാലും കൊള്ളാം “”””എന്നെന്റെ മറുപടിക്ക് നുണക്കുഴികാട്ടിയുള്ള ഒരു ചിരിയാണ് അവൾ കാട്ടിയത്…

“”””അത് ഒക്കെ പോട്ടെ…. നിന്നേ വിളിച്ചപ്പോൾ അനാമിക മിസ്സ്‌ ആയിരുന്നല്ലോ അറ്റൻഡ് ചെയ്തത് “”””….

“””””അത് എപ്പോഴായിരുന്നു “”””….

“”””ഇന്നലെ രാത്രി വിളിച്ചിട്ട് നീ ഫോൺ എടുത്തില്ല ഇന്ന് രാവിലെ വിളിച്ചപ്പോൾ മിസ്സ്‌ ആണ് എടുത്തത്… എന്തായിരുന്നത് “”””…അപ്പോൾ ആണ് ഞാൻ ഫോൺ നോക്കുന്നത്… ശെരിയാണ് ഇവളുടെ കോൾ ഒഴികെ ബാക്കിയെല്ലാം മിസ്സ്ഡ് കോൾ ആയിട്ടാണ് കിടക്കുന്നത്…അവളുടെ ചോദ്യത്തിന് ഞാൻ നടന്ന സംഭവം വിവരിക്കുകയാണ് ചെയ്തത്…

“””””എന്നിട്ട്  നീ ഇതുവരെ മിസ്സിനോട് സോറി പറഞ്ഞില്ലേ “””””… എന്നുള്ള ചോദ്യത്തിന് ചുമൽ കൂച്ചി കാണിക്കുകയാണ് ചെയ്തത്….അവൾ പിന്നെ ഒന്നും ആ വിഷയത്തെ കുറിച് സംസാരിച്ചില്ല….

Leave a Reply

Your email address will not be published. Required fields are marked *