“”””എന്താടാ…..””””അവന്റെ മറുപടി എന്തായിരുന്നെന്ന് അറിയുവാൻവേണ്ടി ഞാൻ തിരക്കി..അപ്പോഴേക്കും അടുത്ത റൗണ്ടിന് ഉള്ള സാധനം വന്നുകഴിഞ്ഞിരുന്നു.
“”””എടാ അതെ…. കുഞ്ഞേച്ചിക്ക് ഒരു കല്യാണ ആലോചനവന്നിട്ടുണ്ട്…. അച്ഛനും അമ്മയുമൊക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..”””…
“”””‘എന്നിട്ട് കുഞ്ഞേച്ചിയുടെ അഭിപ്രായം എന്താ”””… ഞാൻ അവനോട് ചോദിച്ചു…
“”””അവൾ എതിരഭിപ്രായം ഒന്നുമിതുവരെ പറഞ്ഞില്ല വരുന്ന ഞായറാഴ്ച.. അവർ വീട്ടിലേക്ക് വരുന്നുണ്ടെന്നാണ് പറഞ്ഞത്…ചിലപ്പോൾ അന്ന് തന്നെ കല്യാണത്തിന്റെ ഡേറ്റ് ഉം തീരുമാനിക്കുമായിരിക്കും..ചിലപ്പോൾ ഈ കൊല്ലം തന്നെ കാണുമായിരിക്കും കല്യാണത്തിന്…നിച്ചയത്തിന്റെ അന്ന് അന്ന് നീയും കുടി വീട്ടിൽ ഉണ്ടാകണം “”””… എന്ന് അവൻ പറയുകയാണ് ചെയ്തത്….
“”””അത് നി പറയണ്ട കാര്യമുണ്ടോ….. അനുചേച്ചീടെ കല്യാണം പോലെ നമ്മൾ ഇതും പൊളിക്കും…. പോരെ””””” എന്ന് എന്റെ മറുപടി കേട്ടപ്പോൾ അവന്റെ കണ്ണ് ഒന്ന് തിളങ്ങി…
“””””എടാ…. ചെറുക്കൻ ആരാണ് “”””…എന്റെ സംശയം ഞാൻ അവനോട് ചോദിച്ചു കൂടെ കയ്യിലിരുന്ന പെഗ് അങ്ങടിക്കുകയും ചെയ്തു.
“”””ആളെ നിനക്ക് അറിയാൻ വഴിയുണ്ട്…. അച്ഛന്റെ ഫ്രണ്ട് ഇല്ലേ…. രാജേഷ്… പുള്ളീടെ മോൻ ആണ്… അഭിനവ് എന്നാണ് പേര്””””…
“”””നി പുള്ളിക്കാരന്റെ പിക്ക് വല്ലതും ഉണ്ടങ്കിൽ ഒന്ന് കാണിച്ചേ…. എനിക്ക് ഓർമ്മ ശെരിക്കും കിട്ടണില്ല”””… ഞാൻ അവനോട് വ്യക്തമാക്കിയപ്പോൾ അവൻ ഫോൺ എടുത്ത് തിരയാൻ തുടങ്ങി. അല്പസമയത്തിന് ശേഷം അവൻ എനിക്ക് ഈ പറഞ്ഞ അഭിനവിന്റെ ഒരു ഫോട്ടോ കാണിച്ചു തന്നു…അല്പസമയം അതിലേക്ക് സൂക്ഷിച്ചു നോക്കിയതിനു ശേഷം എനിക്ക് ആളെ മനസിലായി….
“””””അഹ്….. ഇവനായിരുന്നോ ഇപ്പോഴാണ് ആളെ മനസിലായത്”””…ഇവൻ എന്റെ ചേട്ടനെലും ഒരു വയസിനു മൂത്തതായിരുന്നു… പണ്ട് ഗോപി അങ്കിളിനെ കാണാൻ ഇവന്റെ അച്ഛനോടൊപ്പം ഇവനും വിഷ്ണുവിന്റെ വീട്ടിലേക്ക് വരുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്… അന്ന് ഇവൻ നല്ല തടിയനായിരുന്നു… ഇപ്പോൾ കാണാൻ നല്ല ലുക്ക് ഒക്കെ ഉണ്ട്…””””ഇവൻ ഇപ്പൊ എന്ത് ചെയ്യുന്നു “”””എന്ന് കൂടെ ഞാൻ കൂട്ടിച്ചേർത്തപ്പോൾ വിഷ്ണു അടിച്ച ഗ്ലാസ് വെച്ചുകൊണ്ട് എന്നോട് പറയാൻ തയ്യാറാക്കുക ആയിരുന്നു…
“”””ഇവൻ ഇപ്പോൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്…. യു. എസ്സിൽ ചിലപ്പോൾ കല്യാണം കഴിഞ്ഞു അവളെയും ചെലപ്പോൾ കൊണ്ട്പോകും അങ്ങോട്ടേക്ക് “””.. ഈ പ്രാവിശ്യം കണ്ണ് തിളങ്ങിയത് എന്റേതാണ്..എഞ്ചിനീയർ ആണെന്ന് പറഞ്ഞതില്ലല്ല… മറിച്ച് അവളെയും കൂടി കൊണ്ടുപോകുന്ന കാര്യം ഓർത്തിട്ടാണ്…. അങ്ങനെ കുഞ്ഞേച്ചിയെ പേടിച്ചുള്ള ക്യാമ്പസ് ലൈഫ് ഇനി കുറച്നാൾ കൂടി സഹിച്ചാൽ മതിയല്ലോ എന്ന് ഓർത്തപ്പോൾ ദേഹം മുഴുവൻ കോരിത്തരിച്ചുപോയി.