സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ എനിക്ക് അവളെ എവിടെയും കാണാൻ സാധിച്ചില്ല… പകരം ഇറങ്ങാൻ തയ്യാറായികൊണ്ടിരുന്ന മറ്റ് അധ്യാപകർ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.. ഞാൻ അവളുടെ അടുത്ത ടേബിളിൽ ഇരിക്കാറുള്ള സീമ മിസ്സിനോട് അന്യോഷിക്കാൻ തന്നെ തീരുമാനിച്ചു… “”””അനാമിക മിസ്സോ…. മിസ്സ് പോയല്ലോ “”””…
“”””പോയോ… എപ്പോ “”””… ഞാൻ ചോദിച്ചു..
“””””മിസ്സ് ഒരു മൂന്നുമണി ആയപ്പോൾ എന്തോ ആണ് പോയത്…. എന്താണ് അമൽ നേരത്തെ ഉള്ളതിന്റെ ബാക്കി തീർക്കാനാണോ “”””… എന്നുള്ള മിസ്സ് ഇന്റെ ചോദ്യത്തിന് മിണ്ടാതെ വെളിയിലേക്ക് ഇറങ്ങുകയാണ് ഞാൻ ചെയ്തത്….
ആദ്യം ഒന്ന് വീട്ടിൽ കേറാം …. എന്നിട്ട് വിഷ്ണുവിന്റെ വീട്ടിലേക്ക് ചെന്നാലും കുഞ്ഞേച്ചിയെ കാണാല്ലോ എന്നുള്ള എന്റെ മനസിന്റെ അഭിപ്രായത്തെ ശെരി വെക്കുകയാണ് ചെയ്തത്…. ഞാൻ ഷെഡ്‌ഡിൽ നിന്നും വണ്ടിയെടുത്തു കൊണ്ട് എന്റെ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു. സമയം ഏതാണ്ട് അഞ്ചുമണി കഴിഞ്ഞിരുന്നു റോഡിൽ ഇന്ന് പതിവിലും കൂടുതൽ കളക്ഷൻ ഉണ്ട്. പക്ഷെ അതിനൊന്നിലും ഇന്ന് വലിയ താല്പര്യം തോന്നാത്തത്കൊണ്ട് ഞാൻ അക്സലറെറ്ററിൽ കൈ കൊടുക്കുകയാണ് ചെയ്തത്… വണ്ടി വീടിന്റെ ഗേറ്റ് കടന്നു ഉള്ളിലേക്ക് കേറിയപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടച്ചു… വിഷ്ണുവിന്റെ വണ്ടിയാണ് മുറ്റത് ഇരിക്കുനത്…..ഞാൻ വണ്ടി സ്റ്റാൻഡിൽ വെച്ചുകൊണ്ട് വരാന്തയിലേക്ക് കേറി…ഉള്ളിൽ നിന്ന് വിഷ്ണുവിന്റെ ചിരി കേൾക്കാം കൂടാതെ അച്ഛൻ എന്തോ പറയുന്നുകൂടി ഉണ്ട്..ഞാൻ നടന്നു അകത്തേക്ക് കേറിയപ്പോൾ ഇവരുടെ ഇരുപ്പ് കണ്ട് ചെറിയ അസൂയ തോന്നാതിരുന്നില്ല… രണ്ടും കൂടി സെറ്റിയിൽ ഒട്ടിയാണ് ഇരുപ്പ്.. ഇതിപ്പോ ഞാൻ ആണോ ഇവനാണോ ഇങ്ങേരുടെ മോൻ എന്ന് ചിന്തിക്കുമ്പോൾ ആണ് രണ്ടും എന്നെ കാണുന്നത്. ഉടനെ അച്ഛൻ വന്നിരിക്കടാ….. എന്ന് എന്നോട് പറഞ്ഞപ്പോൾ ഞാൻ അവരുടെ എതിർവശം വന്ന് മിണ്ടാതെ ഇരിക്കുകയാണ് ചെയ്തത്….
ഇവന്റെ മട്ടും ഭാവവും ഒക്കെ കണ്ടിട്ട് ഇവന് ഒന്നും അറിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത് എന്ന് മനസിനെ പറഞ്ഞ് ആശ്വസിപ്പിക്കാനും മറന്നില്ല…
“”””നിനക്ക് ചായ എടുക്കട്ടേ “”””…എന്നുള്ള അമ്മയുടെ ചോദ്യത്തിന് ഞാൻ വേണ്ടെന്ന് മറുപടി പറയുകയാണ് ചെയ്തത്.