അൽപ സമയത്തിനുള്ളിൽ തന്നെ ബെൽ അടിച്ചിരുന്നു..ക്ലാസ്സിൽ കേറാതെ വേറെ നിവർത്തി ഇല്ലാതെ ആണ് അവന്മാരോട് യാത്ര പറഞ്ഞു ഞങ്ങൾ മൂന്നുപേരും ക്ലാസ്സിലേക്ക് നടന്നത്…അവിടെ എന്താ നടന്നത് എന്നുള്ളത് ഞാൻ അവന്മാർക്ക് വിവരിക്കുകയും ചെയ്തിരുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസ്സ് കട്ട് ചെയ്യാനും ഒത്തില്ല… ഇനി ചെയ്താലും കുഞ്ഞേച്ചി നേരത്തെ ഉള്ള ദേഷ്യത്തിന്… അറ്റെന്റെൻസ് കട്ട് ചെയ്താലോ അല്ലെങ്കിൽ എന്റെ അമ്മയെ വിളിച്ചു എന്തേലും പറഞ്ഞാലോ എന്ന് ചിന്തിച്ചപ്പോൾ ക്ലാസ്സ് ഇന്റെ വാതിൽ കടന്നിരുന്നു. തല്ക്കാലം സീറ്റിൽ ചെന്നിരിക്കുകയാണ് ചെയ്തത്..
മറ്റുള്ളവർ എന്നോട് നേരത്തെ നടന്ന കാര്യത്തെ പറ്റി അന്യോഷിച്ചപ്പോൾ കാര്യങ്ങൾ പറയാനൊരുങ്ങിയ എനിക്ക് ഒരു വിലങ്ങുതടി ആയിട്ടാണ് HOD ക്ലാസ്സ് എടുക്കാൻ കേറി വന്നത്…. ഒരു പീരീഡ് മാന്യമായി ക്ലാസ്സ് എടുത്ത് പുള്ളി ഇറങ്ങിപോയി… ഇനി അടുത്ത രണ്ട് പീരീഡും കുഞ്ഞേച്ചിയുടേതാണ്… ഇനി ഞാൻ അവളുടെ മുഖത്ത് എങ്ങനെ നോക്കും… പോട്ടെ വിഷ്ണു….. അവൻ… അവൻ ഇതറിഞ്ഞാൽ എന്നോട് എങ്ങനെ പ്രതികരിക്കും…. നിനക്ക് കുഞ്ഞേച്ചിയെ അറിയാവുന്നതല്ലേ… അവൾ അത് ക്ഷമിച്ചുകളയുമായിരുന്നില്ലേ… നി എന്തിനാണ് അവളോട് അങ്ങനെ പെരുമാറിയതെന്ന് അവൻ എന്നോട് ചോദിച്ചാലോ…
മനസ്സിൽ ഇതുതന്നെ ഒരായിരം തവണ എന്നോട് തന്നെ ചോദിക്കുക ആയിരുന്നു ഞാൻ… അപ്പോളാണ് എന്നെ നെട്ടിച്ചുകൊണ്ട് സാലിയ മിസ്സ് കേറി വന്നത്…. കുഞ്ഞേച്ചി എവിടെ അവളുടെ പീരീഡ് അല്ലെ ഇപ്പോൾ എന്ന് അടുത്തിരുന്നു അക്ഷയോട് ചോദിച്ചപ്പോൾ ആണ് “””””അനാമിക മിസ്സിന് തീരെ വയ്യ അതുകൊണ്ട് ഈ രണ്ട് പീരീഡും ഞാൻ ആണ് ക്ലാസ്സ് എടുക്കാൻ പോകുന്നത് “” . എന്ന് സാലിയ മിസ്സ് പറഞ്ഞപ്പോൾ അതിന് കാരണക്കാരൻ ഞാൻ ആണ് എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു…
എന്റെ ഈഗോയ്ക്ക് മേലെ വിഷ്ണുവുമായുള്ള ഫ്രണ്ട്ഷിപ്പ് ആയിരുന്നു എനിക്ക് വലുത്.. അപ്പോളും ഞാൻ കുഞ്ഞേച്ചിയെ കുറിച്ചോ അവളുടെ ഫീലിങ്‌സിനെ കുറിച്ചോ ചിന്തിച്ചിരുന്നില്ല എന്നുള്ളതാണ് സത്യം.
എന്തായാലും ക്ലാസ്സ് കഴിഞ്ഞ് ഞാൻ കുഞ്ഞേച്ചിയെ കണ്ട് ഒരു മാപ്പ് പറയാൻ തന്നെ തീരുമാനിച്ചു. അവൾ ക്ഷമിക്കുമായിരിക്കും…. അങ്ങനെ നാലരയ്ക്ക് ക്ലാസ്സ് കഴിഞ്ഞയുടനെ തന്നെ അവന്മാരോട് ബൈ പറഞ്ഞ് സ്റ്റാഫ് റൂം ലക്ഷ്യമാക്കി നടക്കുകയാണ് ചെയ്തത്… എങ്ങനെയെങ്കിലും അവളോട് ഒരു സോറി പറയണം എന്നുള്ള ഒറ്റ ചിന്തയെ എനിക്ക് ഉണ്ടായുള്ളൂ.