അതായത് കഴിഞ്ഞ ബുധനാഴ്ച….. കുഞ്ഞേച്ചിയുടെ കല്യാണത്തിന്റെ തിരക്കിൽ ആയിരുന്ന ഞങ്ങൾ… അന്നത്തെ ദിവസം രാത്രി ഒരു ഫുൾ മേടിച്ച് വിഷ്ണുവിന്റെ ഇപ്പോളത്തെ വീടിന്റെ അടുത്തുള്ള പറമ്പിൽ ഇരുന്ന് അടിക്കുകയായിരുന്നു ഞങ്ങൾ എല്ലാവരും കൂടെ …. അങ്ങനെ ഇരിക്കുമ്പോൾ ആണ് വിഷ്ണു കുഞ്ഞേച്ചിയുടെ ചെക്കനെ കുറിച്ച് പറയുന്നത് “”””എടാ…. അവനുമായിട്ട് എനിക്ക് വലിയ കമ്പനി ഒന്നുമില്ല… എന്നോട് ഇതുവരെ ഒന്നും മരിയാതയ്ക്ക് അവൻ സംസാരിച്ചിട്ട് പോലുമില്ല…പക്ഷെ മൂത്ത അളിയൻ അങ്ങനെ അല്ല… പുള്ളിനെ എനിക്ക് നല്ല ബഹുമാനം ഒക്കെ ആണ് ആളൊരു നല്ല മനുഷ്യൻ ആണ്… വേറെ ദുശീലം ഒന്നുമില്ല…”””എന്നവൻ പറഞ്ഞപ്പോൾ ഞാൻ പുള്ളേനെ കുറിച്ച് ഓർക്കുകയാണ് ചെയ്തത്… ശെരിയാണ് മൂത്ത ചേച്ചിയുടെ ഭർത്താവ് എല്ലാരോടും അടുത്തിടപഴകൻ കഴിവുള്ള ആളാണ്… എല്ലാർക്കും ഇഷ്ടപെടുന്ന ഒരു ക്യാരെക്ടർ ആണ് പുള്ളിയുടേത് എന്ന് വേണമെങ്കിൽ പറയാം… ശേഷം അവൻ ഇങ്ങനെ ആണ് പറയുക ഉണ്ടായത്… “””””എടാ… എനിക്ക് ഞാനും നീയും പോലുള്ള ഒരാളെ ആണ് കുഞ്ഞേച്ചിക്ക് കിട്ടിയതെങ്കിൽ ഞാൻ ഓക്കെ ആയിരുന്നേനെ…. ഇതുപോലെ എവിടെങ്കിലും ഒക്കെ ഇരുന്ന് അടിച്ചു… രണ്ട് തെറിയും പറഞ്ഞുകൊണ്ട് പിരിയായിരുന്നു അല്ലെ…. എനിക്ക് വലിയ താല്പര്യം ഒന്നുമില്ല പിന്നെ അവർക്കെല്ലാവർക്കും ഈ ബന്ധം മതിയെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ എതിർ പറയാതിരുന്നത് “””””…. എന്നവൻ കൂട്ടിച്ചേർത്തപ്പോൾ തല ആട്ടുകയാണ് ഞാൻ ചെയ്തത്….. മൈര്……
അന്ന് പറഞ്ഞത് ഒരക്ഷരം പോലും തെറ്റിയില്ല… അവന് എന്നെപ്പോലുള്ള ഒരുത്തനെ അല്ല എന്നെ തന്നെയാണ് അളിയനായിട്ട് കിട്ടിയിരിക്കുന്നത്… അതിന്റെ ഒരു സന്തോഷം അവന്റെ മുഖത്തുണ്ടോ എന്നൊരു സംശയം എനിക്കില്ലാതില്ല … പക്ഷെ പെട്ടത് ഞാൻ അല്ലെ…. ഇങ്ങനെ പോയാൽ അവളുടെ കയ്യിൽ നിന്ന് ഞാൻ മേടിക്കും… അല്ല പിന്നെ… അതും ആലോചിച്ചുകൊണ്ട് ഇരുന്നപ്പോൾ ആയിരുന്ന അമ്മ വെളിയിലേക്ക് ഇറങ്ങിവന്നത് എന്നിട്ട് അമ്മ…
“””എടാ…. വിഷ്ണു നീ പോയിട്ട് വരുമല്ലോ… ഞാൻ പൈസ എടുത്ത് തരട്ടെ… എന്ന് ചോദിച്ചപ്പോൾ അവൻ തലയാട്ടി കൊണ്ട് മുളുകയാണ് ചെയ്തത്…. എന്തായാലും കടയിലോ മറ്റോ പോകാൻ ആണ്… അതിന് ഇപ്പോൾ എന്തിനാ ഇവനെ പറഞ്ഞു വിടുന്നെ ഞാൻ അല്ലെ സാധാരണ പോകാറുള്ളത്…. ഇനി എനിക്ക് തരാൻ വല്ല വിഷവും വാങ്ങിപ്പിക്കാനോ മറ്റോ ആണോ…. ഏഹ്… അതല്ലായിരുക്കും… എന്തായാലും ഒന്ന് ചോദിച്ചുകളയാൻ തന്നെ തീരുമാനിച്ചു….