“””””അതിന് എന്തിനാടാ മൈരേ നീ കിളിക്കണേ…നിന്റെ തന്ത പെറ്റോ”””… എന്ന് ചോദിച്ചപ്പോൾ അവന്റെ ചിരി കൂടുകയാണ് ചെയ്തത്… കാര്യമൊക്കെ എന്നേലും അഞ്ചു വയസിനു മൂത്തത് ആണെങ്കിലും എടാ പോടാ ബന്ധമാണ് ഞങ്ങൾ തമ്മിൽ…. പക്ഷെ ചേരാത്തത് പഠിത്തതിന്റെ കാര്യത്തിലും സ്വപവത്തിലും ആണ്…അതിന്റെ പേരിൽ കൊറേ ഞാൻ മറ്റുള്ളവരുടെ കയ്യിൽ നിന്നും ശകാരം കേട്ടിട്ടുണ്ട്…
“””””എന്നിട്ട് നിന്റെ പെണ്ണുമ്പുള്ള എവിടെ “””””എന്ന് അവൻ ചോദിച്ചപ്പോൾ പല്ല് മുറുക്കെ കടിച്ചു പിടിച്ച് ദേഷ്യം ഒതുക്കിയതല്ലാതെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല… വെറുതെ എന്തിനാ വടി കൊടുത്ത് അടി വാങ്ങിക്കുന്നെ…. ഇതൊക്കെ കേട്ട് വിഷ്ണുവിനെ നോക്കിയപ്പോൾ അവൻ ഇതെല്ലാം കേട്ടുകൊണ്ട് ചിരിക്കുക മാത്രമാണ് ചെയ്തത്…
“”””ഇനി ഇപ്പോൾ അവളുടെ ചെലവ് കൂടി ഞാൻ നോക്കണ്ടി വരുമോടാ”””…. എന്നവന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു… ഓഹ് ജോലി ഉള്ളതിന്റെ അഹങ്കാരമാണ് തെണ്ടിക്ക്…. ഉടനെ…
“”””താൻ ഇനി ഇവന്റെ ചെവ് തന്നെ നോക്കണ്ട…. എന്റെ ചേച്ചിയെ ഒരു ടീച്ചർ ആണ് അവൾ… ഇവനെ നോക്കിക്കോളും….”””എന്ന് വിഷ്ണുവിനെ മറുപടി കേട്ട് നിനക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നടാ മൈരേ… എന്ന് അവനെ നോക്കിയപ്പോൾ അവൻ ഇതൊക്കെ എന്ത് എന്നുള്ള മട്ടിൽ എന്നെ നോക്കി ചിരിക്കുകയാണ് ചെയ്തത്… ഇതൊക്കെ എങ്ങാനം അവൾ കേട്ടുകൊണ്ട് വന്നാൽ എന്റെ കാര്യം ഏതാണ്ട് തീരുമാനം ആകും…
“”””ഓഹ്…ഈനാംപേച്ചി… അവിടെ ഉണ്ടായിരുന്നോ… ഞാൻ ഇപ്പോൾ ഓർത്താതെ ഉള്ള് നിന്റെ കാര്യം “”””… എന്ന് ചേട്ടന്റെ മറുപടി കേട്ടപ്പോൾ എനിക്കും ചിരിയാണ് വന്നത്…. എന്നെയും വിഷ്ണുവിനെയും അന്ന് അമ്മ ഈനാംപേച്ചി എന്നും മരപ്പട്ടിയെന്നും ഉപമിച്ചതാണ് ഈ പേരുകൾ ഞങ്ങൾക്ക് വീഴാൻ കാരണം… അപ്പോൾ പിന്നെ ഈ മരപ്പട്ടി ആരാണെന്ന് പ്രേത്യേകം പറയണ്ട കാര്യം ഇല്ലാലോ…. നാം തന്നെ….
“”””നീ ഇപ്പോൾ എവിടെയാ… ഓഫീസിൽ ആണോ””… എന്ന് ഞാൻ ചോദിച്ചു… ഈ വിഷയം ഒന്ന് മറ്റുവാൻവേണ്ടിയാണ്….
“”””ആ ഓഫീസിലേക്ക് കേറാൻ പോകുന്നതേ ഉള്ള് “”””എന്നവന്റെ മറുപടി കേട്ടപ്പോൾ ആണ് അവിടെ ഇവിടുത്തെകളും സമയം രണ്ടര മണിക്കൂർ സ്ലോ ആണല്ലോ എന്ന് ഞാൻ ഓർത്തത്… കൂടാതെ ഫോണിലേക്കും സമയം നോക്കി… ഇപ്പോൾ സമയം 11 ആയതേ ഉള്ള്…. അപ്പോൾ ഇവൻ വെളുപ്പിനെ എണീറ്റപ്പോൾ ആയിരിക്കും എന്നെ വിളിച്ചത്…