കുഞ്ഞേച്ചിയുടെ ഈ സ്വപാവം എനിക്ക് ചെറുതല്ലാത്ത രീതിയിലാണ് അസ്വസ്ഥത ഉണ്ടാക്കിയത് അതുകൊണ്ട് തന്നെ ഞായറാഴ്ച അവളുടെ വീട്ടിലേക്ക് ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു. വിഷ്ണുവിനോട് എന്തേലും കള്ളം പറയാം… ഇനി എന്നെ അവൾ അവിടെ കണ്ടതുകൊണ്ട് ഇനി ഈ കല്യാണം വേണ്ടെന്ന് വെച്ചാലോ… എന്തിനാ വെറുതെ റിസ്ക്ക് എടുക്കുന്നെ… ഇവൾ എത്രയും പെട്ടന്ന് കല്യാണം കഴിഞ്ഞ് പോകട്ടെ… പുല്ല് ….
ശനിയാഴ്ച വൈകിട്ട് വിഷ്ണു അങ്ങോട്ടേക്ക് ചെല്ലാൻ വിളിച്ചങ്കിലും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു നാളെ രാവിലെ വരാമെന്ന് അവനെ കൊണ്ട് സമ്മതിപ്പിച്ചു…പിറ്റേന്ന് രാവിലെ അച്ഛനെയും അമ്മയെയും പറഞ്ഞു വിട്ടപ്പോളും പനി പിടിച്ചെന്ന വ്യാജേന ഞാൻ പോയില്ല അത് അവനെ വിളിച്ചു പറയുകയും കൂടി ചെയ്തു… തിരക്കിലായത് കൊണ്ടന്നെന്ന് തോന്നുന്നു അവൻ കൂടുതൽ ഒന്നും അന്യോഷിക്കാതെ ഫോൺ വെക്കുകയാണ് ചെയ്തത്. അവനോട ആദ്യമായിട്ടാണ് മടുപ്പ് പറയുന്നത് അതിന്റെ ഒരു വിഷമം എനിക്ക് ഉണ്ടാകാതെ ഇരുന്നില്ല…നാളെ ആണ് സെമിനാർ എടുക്കാമെന്ന് പറഞ്ഞിരിക്കുന്ന അവസാന സമയം അതുകൊണ്ട് പുറത്തേക്ക് എങ്ങും പോകാതെ അതിനായിട്ട് തയ്യാറാകാം എന്ന് കരുതി അന്ന് മുഴുവനും ഇരുന്ന് ടോപ്പിക്ക് പഠിച്ചു പ്രീ പ്രസന്റേഷൻ ചെയ്തുനോക്കുകയാണ് ഞാൻ ചെയ്തത്…
വൈകുന്നേരം അമ്മയൊക്കെ വന്നപ്പോൾ അവിടെ എന്നെ എല്ലാവരും അന്യോഷിച്ചെന്നും കല്യാണം രണ്ടുമാസത്തിനു ഉള്ളിൽ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ എന്റെ സന്തോഷം അടക്കാൻ ആയില്ല….അങ്ങനെ ആ ശല്യം തീരാൻ പോകുന്നല്ലോ എന്നുള്ളതായിരുന്നു എനിക്ക്…
അങ്ങനെ പിറ്റേ ദിവസം അതായത് തിങ്കളാഴ്ച ഉച്ചകഴിഞ്ഞു കുഞ്ഞേച്ചിയുടെ പീരീഡ് ഇൽ അവൾ കേറി വന്നു.. എന്നിട്ട്.. “””””നീ ഇന്ന് സെമിനാർ എടുക്കുന്നുണ്ടങ്കിൽ എടുക്ക്… ഇല്ലങ്കിൽ ഞാൻ മാർക്ക് ഇടില്ല “”””എന്ന് ഭീഷണി മുഴക്കിയപ്പോൾ ഉള്ളിലുണ്ടായിരുന്ന കോൺഫിഡൻസ് മുഴുവൻ ചോർന്നുപോയി…
എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് ഞാൻ സെമിനാർ എടുക്കുകയാണ് ചെയ്തത്… പ്രസന്റേഷൻ കഴിഞ്ഞപ്പോൾ എല്ലാർക്കും ഇഷ്ടപെട്ടന്ന് എനിക്ക് മനസിലായിരുന്നു അതുപോലെയാണ് കൈയടി ക്ലാസ്സിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നത്…പക്ഷെ ഒരാൾ മാത്രം കയ്യടിച്ചില്ല… അത് കുഞ്ഞേച്ചിയായിരുന്നെന്നു മനസിലാക്കിയപ്പോൾ എനിക്ക് ചെറിയ വിഷമം തോന്നാതിരുന്നില്ല…”””ഗുഡ്… പോയിരുന്നോ””””” എന്ന് ഒറ്റവാക്കിൽ അവൾ പ്രേശംസന മതിയാക്കിയപ്പോൾ ഒന്നും മിണ്ടാതെ ഞാൻ സീറ്റിലേക്ക് പോയിരുന്നു…