എന്റെ പകുതി ചായ അവൾ ആണ് ബാക്കി കുടിച്ചത്… അവളോട് വേറെ എന്തേലും വേണോ എന്നുള്ള ചോദ്യത്തിന്… ഇപ്പോൾ ഒന്നും വേണ്ടന്ന് കേട്ടപ്പോൾ ചായയുടെ പൈസയും കൊടുത്ത് ഞങ്ങൾ ക്യാന്റീനിൽ നിന്നുമിറങ്ങി ശേഷം ഗ്രൗണ്ടിലുള്ള ബെഞ്ചിൽ പോയി ഇരിക്കാമെന്നുള്ള തീരുമാനത്തിൽ… അങ്ങോട്ടേക്ക് നടക്കുകയാണ് ചെയ്തത്….
“”””ഇന്നലെ നീ എന്താ പ്രാക്ടിസിന് നിക്കാതിരുന്നത് “””””….. വേറെ കാര്യങ്ങൾ സ്മസാരിച്ചുകൊണ്ടിരുന്നപ്പോൾ ആണ് എന്തോ ആലോചിച്ചത് പോലെ അവൾ അത് ചോദിച്ചത്…..(ഞാൻ കോളേജ് ഫുട്ബാൾ ടീമിൽ ഉണ്ട്… ഇന്നലെ പ്രാക്ടീസ് ഉണ്ടായിരുന്നു അതിന്റ കാര്യമാണ് അവൾ ചോദിച്ചത്… കോളജിനു എല്ലാ സ്പോർട്സിനും കൂടി ഒറ്റ ഗ്രൗണ്ട് മാത്രമാണ് ഉള്ളത്… ക്രിക്കറ്റ് ടീമിന് ചൊവ്വയും വ്യാഴവും ആണ് പ്രാക്ടീസ് ടൈം… ഫുട്ബോളിന് ബുധനും വെള്ളിയും… മറ്റുള്ള സ്പോർട്സിന് തിങ്ങളും ശനിയും എന്നാണ് കണക്ക്…. ആദ്യമൊക്കെ നന്നായി കളിച്ചുകൊണ്ടിരുന്ന ഞാൻ പുകവലി കൂടിയത് കൊണ്ട് സ്റ്റാമിന കുറഞ്ഞു… അതുകൊണ്ട് ഓടികളിക്കുന്നില്ല എന്നപേരിൽ എന്നെ ഇപ്പോൾ സബ്ആയിട്ടാണ് ഇറക്കുന്നത്… പക്ഷെ വലി നിർത്താൻ നോക്കിയിട്ട് പറ്റണ്ടേ)….
“”””ഓഹ്…. അയ്യോ…. ഇന്നലെ ഞാൻ ആ കാര്യം വിട്ടുപോയടി…. ശെ…..””””ഇന്നലത്തെ സംഭവത്തിന് ശേഷം ഞാൻ ആ കാര്യം മറന്നുപോയെന്ന് ഞാൻ അവളോട് പറയുകയും ചെയ്തു….
പിന്നിലൊരു മുരടനക്കം കേട്ടപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്…. പുറകിൽ അപ്പോൾ കുഞ്ഞേച്ചിയെ ആണ് ഞാൻ കണ്ടത്.കൂടെ സാലിയാ മിസ്സും ഉണ്ടായിരുന്നു.
ഏറെ നേരത്തെ വിശേഷം പറച്ചിലിനിടയിൽ… ഇന്റർവെൽ ആയെന്നുള്ള കാര്യമൊന്നും ഞങ്ങൾ അറിഞ്ഞില്ല എന്നുള്ളതാണ് സത്യം…കുറച്ചു നേരം അവളുടെ മുഖത്തു നോക്കി ഒന്നും മിണ്ടാതിരിക്കാനെ എനിക്ക് ആയുള്ളൂ….
“”””ഇവളാണോടാ…. നിന്റെ പൈപ്പ് “”””…. എന്നുള്ള ചോദ്യം അവൾ ഉന്നയിച്ചപ്പോൾ ആണ് ഞാൻ കള്ളം പറഞ്ഞാണല്ലോ ക്ലാസ്സിൽ നിന്ന് ഇറങ്ങിയന്നുള്ള കാര്യം ഓർത്തത്….
അതിന് ഞാൻ ഒന്നും പ്രതികരിക്കാൻ പോയില്ല… വെറുതെ എന്തിനാ ഇനി അടുത്ത പ്രശ്നം ഉണ്ടാകുന്നത്… ഞാനൊന്നും മിണ്ടന്നിട്ടാണെന്ന് തോന്നുന്നു.. ഞാൻ കൊറച്ചു ഒതുങ്ങി എന്നവൾ കരുതിയിട്ടുണ്ടാകും…. ഒന്ന് അക്ഷരയെ നോക്കി ചിരിച്ചുകൊണ്ട് അവളും സാലിയ മിസ്സും കൂടി കാന്റീനിലേക്ക് നടന്നു നീങ്ങിയത്. ഇടയ്ക്ക് എന്നെ തിരിഞ്ഞുനോക്കിയപ്പോളും അവളുടെ മുഖത്തു ഒരു പുച്ഛ ചിരി ഉണ്ടായിരുന്നു.ബെൽ അടിച്ചപ്പോൾ ഞങ്ങൾ ക്ലാസ്സിലേക്ക് നടക്കുകയാണ് ചെയ്തത്.