“”””””ചേച്ചിമാരെ ഇനി ഞാൻ പൊക്കോട്ടെ “””””എന്ന് ഞാൻ അവരോട് ചോദിച്ചപ്പോൾ….. ശെരി എന്ന് അവർ തല ആട്ടുക മാത്രമാണ് ചെയ്തത്…. ഞാൻ എന്റെ id കാർഡ് വാങ്ങി തിരികെ നടന്നു….. ശേ….. ഒരു ബിജിഎം കുടി ആരെങ്കിലും ഇടേണ്ടത് ആയിരുന്നു അല്ലെ എന്ന് ഞാൻ എന്റെ മനസിനോട് ചോദിച്ചപ്പോൾ….. അവന്റമ്മുമെടാ ബിജിഎം….. എടാ മൈരേ അവളോട് മിണ്ടാൻ ഇതിലും നല്ല ചാൻസ് ഇനി കിട്ടാനില്ല എന്ന് മനസ് പറഞ്ഞപ്പോൾ ആണ് ഞാൻ ആ കാര്യം ഓർത്തത്…. എന്നാൽ പിന്നെ തിരിച്ചു നടന്നേക്കാം എന്ന് പറഞ്ഞുകൊണ്ട് ഞാൻ തിരികെ അവരുടെ അടുത്തേക്ക് ചെന്നു….
എന്നെ കണ്ടപ്പോൾ തന്നെ ഇനി എന്താണാവോ എന്ന് ചിന്തിച്ചുകൊണ്ട് അവർ പരസ്പരം നോക്കുന്നുണ്ടായിരുന്നു…. ഒര് ചിരിയോടെ ഞാൻ തന്നെ തുടക്കം ഇട്ടു…..
“””””’ എന്തായാലും ഇത്രയുമൊക്കെ ആയില്ലേ… അപ്പോ പിന്നെ ചേച്ചിമാരുടെ ഒക്കെ പേര് കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു “”””””…. ഞാൻ ഇത്രയും അവളെ നോക്കി ആണ് ചോദിച്ചത് എങ്കിലും അവൾ മാത്രം ഒന്നും പറഞ്ഞില്ല…അങ്ങനെ ഓരോരുത്തർ ആയിട്ട് പേര് പറയാൻ തുടങ്ങിയപ്പോളും… അവൾ മാത്രം മിണ്ടിയില്ല അവസാനം അവളുടെ പേര് അറിയാമെങ്കിലും ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു
“””‘”” ഇയാള്ടെ പേര് എന്താ”””””…….
“”””””അക്ഷര “””””… ഒന്ന് നെട്ടിയെങ്കിലും അവൾ മടിച്ച് മടിച്ച് ആണെങ്കിലും പറഞ്ഞു…
“””””””അതെ എനിക്ക് ഇരുപത്തി ഒന്ന് വയസ് ഒക്കെ ഉണ്ടെന്ന് ആരോടും പറയണ്ട കേട്ടോ……നമ്മൾ മാത്രം അറിഞ്ഞാൽ മതി “”””””……. എന്ന് ഒര് ആശയം ഞാൻ മുൻപോട്ട് വെച്ചപ്പോൾ അവർ അതിന് സമ്മതിച്ചു…. അങ്ങനെ അവരോട് പിന്നെ കാണാമെന്നു പറഞ്ഞ് അക്ഷരയ്ക്ക് ഒര് ചെറുപുഞ്ചിരിയും സമ്മാനിച്ച ഞാൻ തിരികെ നടന്നു…. അപ്പോൾ ദാണ്ടേ…. നടന്നുവരുന്നു സിഗരറ്റ് വാങ്ങാൻ പറഞ്ഞു വിട്ടവന്മാർ…..
“”””””എവിടർന്നെടാ നിയൊക്കെ…. നോക്കി ഇരുന്ന് ഇവിടെ വേര് ഇറങ്ങി”””””……
“”””””എടാ…സ്ഥിരം വാങ്ങിക്കുന്ന കട അടച്ചിട്ടേകെർന്നു… അതുകൊണ്ട് കൊറച്ച് നടക്കേണ്ടി വന്ന് “””””…..നൗഫൽ ആണ് പറഞ്ഞത്…
“””””കൊഴപ്പമില്ല “””””…… ഞാൻ പറഞ്ഞു…. അതിന് “””””എന്താണ് മോനെ ഇത്രയ്ക്കും സന്തോഷം എന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ടല്ലോ”””””… എന്ന് അക്ഷയ് എന്നോട് ചോദിച്ചു…. അങ്ങനെ ഞാൻ നടന്ന സംഭവം അവന്മാരോട് പറഞ്ഞു…