“””””എടാ മോനെ ഐഡി കാർഡ് തന്നിരിക്കുന്നത് പോക്കറ്റിൽ ഇട്ട് നടക്കാനുള്ളതല്ല…..”””””
“””””ശെരി…. ചേച്ചി….”””””
“”””””എന്നാൽ നിന്റെ ID കാർഡ് ഒന്ന് എടുത്തേ ചേച്ചിമാർ നോക്കട്ടെ…..”””””അവൾ പറഞ്ഞ പിന്നെ വേറെ അപ്പീൽ ഇല്ല………
“”””””ഓഹ്….. അതിന് ഇപ്പൊ എന്താ….എന്ന് പറഞ്ഞുകൊണ്ട് ഞാൻ പോക്കറ്റിൽ നിന്നും എന്റെ ID കാർഡ് എടുത്ത് കൊടുത്തു…. കൂട്ടത്തിൽ ഉള്ളവളാണ് അത് വാങ്ങിയത്. അവൾ എന്റെ Id കാർഡ് വാങ്ങി വീക്ഷിക്കാൻ തുടങ്ങി…. അതോടൊപ്പം അതിൽ ഉണ്ടായിരുന്നത് നോക്കി വായിക്കാനും തുടങ്ങി……”””””അമൽദേവ് മാധവ്……. നല്ല സ്റ്റൈലൻ ഫോട്ടോ ഒക്കെ ആണല്ലോടാ “”””……. എന്ന് അവൾ പറഞ്ഞപ്പോൾ “”””””അങ്ങനെ ഒന്നുമില്ല ചേച്ചി “”””””വിനയം ഒട്ടുംകുറക്കാതെ തന്നെ മറുപടി പറഞ്ഞു….. അടുത്തത് എന്റെ ഡേറ്റ് ഓഫ് ബർത്ത് അവൾ കണ്ടെന്ന് എനിക്ക് മനസിലായി അവൾ രണ്ടുമൂന്നു വട്ടം എന്നെയും കാർഡിലും മാറി മാറി നോക്കുന്നുണ്ടായിരുന്നു… അത് തന്നെ ആയിരുന്നു എനിക്കും വേണ്ടത്…. ഇവൾ എന്താ ഒന്നും മിണ്ടാത്തെ എന്ന് നമ്മുടെ ഹാഫ് സാരിയെ നോക്കിയപ്പോൾ അവൾ എനിക്ക് അടുത്ത താക്കീത് തരാൻ തയ്യാർ ആകുകയായിരുന്നു…..
“”””””നിന്നെ ഇനി id കാർഡ് കഴുത്തിൽ ഇല്ലാതെ ഞങ്ങൾ കാണരുത്…. മനസിലായല്ലോ…”””””
അതിന് ഞാൻ ചിരിച്ചു കൊണ്ട് തല ആട്ടുകയാണ് ചെയ്തത്…..
ഉടനെ എന്റെ id കാർഡ് നോക്കികൊണ്ട് ഇരുന്നവൾ ഇവളോട് എന്തോ രഹസ്യം പറഞ്ഞു.. അത് ഞാൻ ഊഹിച്ച കാര്യം തന്നെ ആയിരുന്നു…. പെട്ടന്ന് അവൾ വിശ്വാസം വരാത്തത് പോലെ id കാർഡ് വാങ്ങിച്ചു നോക്കി….എന്നിട്ടും ചിരിച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ടിട്ട് അവളുടെ കിളി പോയെന്ന് തോന്നുന്നു അവൾ ഒന്നും മിണ്ടിയില്ല….
“”””””സോറി കേട്ടോ ഇത്രയും വയസ് ഒക്കെ ഉണ്ടെന്ന് അറിഞ്ഞില്ല….. അല്ല… കണ്ടാലും പറയത്തില്ല….. വീ ആർ എക്സ്ട്രീമിലി സോറി…. എന്ന് അവർ ഒരു ചമ്മിയ ഭാവത്തോടെ പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഞാൻ അവളെ നോക്കി…. എവിടെ അവളുടെ കിളി ഇതുവരെ തിരിച്ചു വന്നില്ലെന്നു തോന്നുന്ന് ഒരു അനക്കവും ഇല്ല…..
“””””അതൊന്നും കൊഴപ്പമില്ലന്നെ…. ഇതൊക്കെ ഒരു രസം അല്ലെ…..””””””എന്ന് ഞാൻ നമ്മുടെ ഹാഫ് സാരിയെ നോക്കി കൊണ്ട് തന്നെ പറഞ്ഞു….