ഒരു ദിവസം അതായത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. അക്ഷരയെ….. ഒരു ഹാഫ് സാരിയും ഉടുത്ത അതിന്റെ തുമ്പ് പൊക്കിപിടിച്ചു വേഗത്തിൽ എന്റെ മുൻപിലുടെ നടന്നുനീങ്ങിയ ആ വായാടിയെ ഇപ്പോളും എന്റെ ഓർമയിലുണ്ട്…. ആ അഴിച്ചിട്ട മുടിയിഴകളും തേനുറുന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും… ഓഹ് എനിക്ക് ഓർക്കാൻ കുടി വയ്യ….
“”””””എന്താടാ…. മോനെ ക്രഷ് ആയോ “””””” എന്റെ നിൽപ്പ് കണ്ടിട്ട് നൗഫൽ ആണ് ചോദിച്ചത്. ഞാൻ നൗഫൽ,അക്ഷയ് മൂന്നുപേരും ആണ് ഇപ്പോളുള്ള കൂട്ട് ഞാൻ കണ്ടുപിടിച്ച എന്റെ വൈബ് ഇന് പറ്റിയ കൂട്ട്…വളരെ കൊറച്ചു നാളുകൾക്കൊണ്ട് തന്നെ എന്നെ പോലെ ചെറിയ ചെറിയ ഉടായിപ്പുള്ള എന്റെ ചങ്ങാതിമാരായി കഴിഞ്ഞിട്ടുണ്ടയിരുന്നു അവന്മാരും….
“””””ക്രഷ് ഓഹ്…. എനിക്കോ ഇപ്പൊ തന്നെ “””” അങ്ങനെ ഒരു അട്ട്രാക്ഷൻ അവളോട് തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ പിടിച്ചുനിന്നു.
“”””ഊവ്…. എനിക്കും മനസിലാകുവേ…അങ്ങനെ എന്തേലും തോന്നിയെങ്കിൽ ആ മോഹം അങ്ങ് മുളയിലേ നുള്ളിയെക്ക് മോനെ അമലേ… അതെ നമ്മുടെ സീനിയർ ആണ് തേർഡ് ഇയർ ഇൽ ആണെന്ന് തോന്നുന്ന്… ആൾ ഇത്തിരി കലിപ്പത്തി ആണെന്നാ തോന്നുന്നേ “””””അവൻ എന്നോട് പറഞ്ഞു…
“””””‘ഓഹ്…. അതിനിപ്പോ എന്താ…. എന്തായാലും അവൾക്ക് ഒരു ഇരുപത് വയസ് കാണും…. എനിക്ക് ഇരുപത്തിയൊന്നുണ്ട് “””””ഞാൻ ഒര് കോൺഫിഡൻസ് ഒടുകൂടി പറഞ്ഞ്….
“”””””അതിന് നിന്നെ കണ്ടാൽ ആരേലും പറയുവോ ഇത്രയും പ്രായം ഉണ്ടെന്ന്…..”””””അവൻ അത് കളിയാക്കൽ പോലെയാണ് പറഞ്ഞ്.. അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…
“””””ഈ അക്ഷയ്നെ കാണാൻ ഇല്ലല്ലോ… ഈ മൈരൻ ഇത് എവിടെ പോയി കിടക്കേണ്… കോപ്പ്….”””””വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞ്…. അതിന് അവൻ….
“”””””നിന്നെലും അപ്പുറത്തെ കോഴിയാണ് അവൻ… പെണ്ണുങ്ങൾ കൂടുതൽ ഉള്ള എവിടെങ്കിലും കാണും “”””എന്ന് അവന്റെ മറുപടി വന്നപ്പോൾ നിവർത്തി ഇല്ലാതെ അവനെയും കൊണ്ട് പരിപാടി നടക്കുന്ന സ്റ്റേജിന്റെ മുൻപിലേക്ക് എത്തി…. ഉഫ്… നൗഫലിന് എന്താ ജ്ഞാനദൃഷ്ടി ദാ ഇരിക്കുന്നു നമ്മുടെ മഹാൻ….. പുലിവാൽ കല്യാണം സിനിമയിൽ മണവാളൻ പെൺകുട്ടികളുടെ ഇടക്കിരിക്കുന്നപോലെ… ക്ലാസ്സിലെ ഗേൾസിന്റെ ഇടക്കിരിക്കുവാണ് ആശാൻ…. ഞങ്ങളെ കണ്ട് എണീക്കാൻ പോയവനെ വേണ്ട എന്ന് ആംഗ്യം കാട്ടിയപ്പോൾ അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ തിരിച്ചു അവിടെ ഇരുന്ന് എന്നിട്ട് അത് പോരാഞ്ഞിട്ട് ഇടത് കയ്യെടുത്ത ഒരുത്തിയുടെ തൊളിലും കൂടി അങ്ങ് ഇട്ട്… ഇവനെയൊക്കെ എന്ത് പറയാനാ… അല്ല പിന്നെ….