കുഞ്ഞേച്ചി എന്താ ഇവിടെ 2
Kunjechi Entha Evide Part 2 | Author : Itachi
[ Previous Part ] [ www.kambistories.com ]
കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു….. അത് മറക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു…. ഒപ്പം അവളെ കുറിച്ചുള്ള ഓർമകളും ആയിട്ട്……..
തുടർന്ന് വായിക്കുക….
ഞാനും വിഷ്ണുവും കൂടി പ്ലസ്ടു കഴിഞ്ഞു ഡിഗ്രി ആണ് ആദ്യം ചേർന്നത്….ആദ്യത്തെ സെമെസ്റ്റർ എക്സാം കഴിഞ്ഞപ്പോ തന്നെ രണ്ടുപേരും രണ്ട് സപ്ലി വീതം വാങ്ങി…. പിന്നീട് അങ്ങോട്ട് എഴുതിയ എക്സാം എല്ലാം അവൻ പാസ്സ് ആയപ്പോഴും സപ്ലി വാങ്ങിച്ചുകൂട്ടുന്നതിൽ എന്നെ വെല്ലാൻ ക്ലാസ്സിൽ നിന്ന് തന്നെ ആരും ഉണ്ടായിരുന്നില്ലന്നുള്ളതാണ് സത്യം…. സെക്കന്റ് ഇയർ ആയപ്പോൾ അവരുടെ പുതിയ വീടിന്റെ പണി പൂർത്തിയാക്കി വിഷ്ണുവിന്റെ ഫാമിലി വീടുമാറി… അവിടുന്നാണ് കുഞ്ഞേച്ചിയുമായുള്ള എന്റെ കണെക്ഷൻ കുറയാൻ തുടങ്ങിയത്. എന്നാലും വിഷ്ണുവും ആയി അങ്ങനെ അല്ലായിരുന്നു….. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അനുചേച്ചിയുടെ കല്യാണം ആയി….. ചെറുക്കാൻ ആൾ ഒരു നൈസ് മനുഷ്യൻ ആണ്…. അനുചേച്ചിയുടെ സ്വപാവം മാറാൻ പ്രധാന പങ്ക് പുള്ളിക്കാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
അങ്ങനെ നാലാമത്തെ സെമെസ്റ്റർ എക്സാം റിസൾട്ട് വന്നപ്പോ വിരലിൽ എണ്ണാവുന്നതിനെലും അധികമായിരുന്നു എനിക്ക് കിട്ടിയ സപ്ലികളുടെ എണ്ണം അവസാനം ഞാൻ പഠിത്തം നിർത്താൻ തീരുമാനിച്ചു.. പിന്നീടങ്ങോട്ട് ഒരു കൊല്ലം വീട്ടിലിരുന്നു കളഞ്ഞു അവസാനം ചേട്ടന്റെ നിർബദ്ധത്തിന് വഴങ്ങി ഞാൻ ഇരുപതിയൊന്നാമത്തെ വയസിൽ ബിടെക്കിന് ചേർന്നത്…എനിക്ക് ഒട്ടും ഇന്ട്രെസ്റ് ഇല്ലാരുന്നതുകൊണ്ട് ഞാൻ കണ്ടിഷൻസ് ഒക്കെ വെച്ച് നോക്കി….അപ്പോൾ പിന്നെ അവൻ സൗദിയിലേക്ക് മടങ്ങി പോകുമ്പോൾ അവന്റെ gt 650 എനിക്ക് തരാമെന്ന് സമ്മതിച്ചു……
അങ്ങനെ ഇപ്പൊ കോളേജിൽ ക്ലാസ്സ് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു…. ഫ്രണ്ട്‌സ് ഒക്കെ ആയെങ്കിലും നമ്മുടെ വൈബ് ഇന് പറ്റിയവരെ തിരഞ്ഞെടുക്കുന്നത്തെ ഉള്ളു… സത്യം പറഞ്ഞാൽ ഒരുമാതിരി ശരീരം ഒക്കെ ഉണ്ടെങ്കിലും എന്നെ കണ്ടാൽ ആരും ഇരുപത്തിഒന്ന് വയസ് ഉണ്ടെന്ന് ഒരിക്കലും പറയില്ല…മീശയും താടിയും ഒക്കെ വെട്ടി ഒതുക്കിയാണ് എന്റെ നടപ്പ്…….