.
“എടാ .. മോനേ എന്നെ കടെല് ഇറക്കിയാൽ മതി .. “
മിഥു പിന്നിൽ നിന്ന് വിളിച്ച് പറഞ്ഞു ..
അവനെ അവന്റെ കടയുടെ മുൻപിൽ ഇറക്കി..
“അല്ല നിങ്ങൾ ഇറങ്ങുന്നില്ലേ ..?”
ഞാൻ അമ്മുവിനോട് ചോദിച്ചു ..
“ഞങ്ങൾ ഇവിടെ അല്ല .. അപ്പുറത്ത് ഇറങ്ങികോളാം .. “
‘ഇതിലെ അല്ലേ അപ്പോ നിങ്ങളുടെ വീട്ടിലേക്ക് ഉള്ള വഴി ?..“
“ഇതിലെയും പോകാം .. ഇത് വയൽ വരമ്പിലൂടെ പോണം .. ഇരുട്ടിയാല് അതിലുടെ പോകുന്നത് റിസ്ക് ആണ് .. “
“ഒക്കെ ..”
ഞാൻ അതും പറഞ്ഞ് മിഥുവിന് സലാം കൊടുത്ത് വണ്ടി മുന്നോട്ട് എടുത്തു ..
കുറച്ച് യാത്ര ചെയ്ത ശേഷം ..
“അതാ .. ആ കാണുന്ന പോസ്റ്റിന്റെ അടുത്ത് നിർത്തിയാല് മതി ..”
“ഒക്കെ ..”
ഞാൻ പോസ്റ്റിന്റെ അടുത്ത് വണ്ടി നിർത്തി ..
“കുറെ ഉണ്ടോ വീട്ടിലേക്ക് .. വേണമെങ്കിൽ അവിടെ ഇറക്കി തരാം .. “
ഞാൻ ഇറങ്ങാൻ തുനിഞ്ഞ അമ്മുവിനോട് ചോദിച്ചു ..
“വേണ്ട .. ഇവിടുന്ന് കുറച്ചേ ഉള്ളൂ .. ഞങ്ങൾ നടന്നോളാം .. “
“എന്നാൽ ശരി ..”
കാറിൽ നിന്ന് ഇറങ്ങി അമ്മു എന്റെ അടുത്തേക്ക് വന്നു .. ഞാൻ ഗാലസ്സ് താഴ്ത്തി എന്തേ എന്ന രീതിയിൽ പുരികം പൊക്കി കാണിച്ചു ..
“താങ്ക്സ് ..”
“എന്തിന് ?.”
“എല്ലാത്തിനും ..”
അതും പറഞ്ഞ് അവൾ ചിരിച്ച് കൊണ്ട് അതുല്യയെയും കൂട്ടി വേഗത്തിൽ നടന്നകന്നു ..
‘മമ് .. മമ് .. ആട്ടമുണ്ട് .. ആട്ടമുണ്ട് .. കുട്ടിക്ക് ആട്ടമുണ്ട് ..”
ഉമ അതും പറഞ്ഞ് ചിരിക്കാൻ തുടങ്ങി .. ഞാൻ അവളെ നോക്കി സൈറ്റ് അടിച്ച് കാണിച്ച് ചിരിച്ചു ..
.
തറവാട്ടിൽ
“അമ്മേ.. ഞാൻ ഒന്ന് പുറത്തേക്ക് പൊവ്വണെ “
ഉമ്മറത്തു ഇരുന്നു ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…
പോയി വന്നിട്ട് ഞങ്ങൾ ചായ ഒക്കെ കുടിച് ഇരിക്കുകയായിരുന്നു… അപ്പോഴാണ് ആദിയേട്ടൻ ക്ലബ്ബിൽ വരുന്ന കാര്യം പറഞ്ഞത് ഓർത്തത്…