റിയർ മിററിലൂടെ മിഥുനെ നോക്കി ഞാൻ പല്ല്കടിച്ച് കൊണ്ട് പറഞ്ഞു .. അവൻ എന്നെ ഒരു ദയനീയ ഭാവത്തിൽ നോക്കി .. അവനെ വിട്ട് മുൻപിൽ ഇരിക്കുന്ന രണ്ടെണ്ണതിനെയും തറപ്പിച്ച് നോക്കി ഞാൻ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചു ..
“അതേ ചേട്ടാ .. “
കുറച്ച് നേരം കഴിഞ്ഞ് ഉമ എന്നെ തോണ്ടി വിളിച്ചു ..
“മമ് “ ഞാൻ ഒന്ന് കനപ്പിച്ച് മൂളി ..
“അവിടെ എന്താ നടന്നേ .. ആ എസ് ഐ നെ ചേട്ടന് അറിയോ ..?”
“മ്മ് .. എന്റെ കൂടെ engg പടിച്ച അക്ഷയ്യെ ഓർമ ഉണ്ടോ നിനക്ക് .. “
“ആഹ് .. ചേട്ടൻ സ്ഥിരമായി തല്ലുന്ന ..”
“അഹ് ..”
‘അവൻ എന്താ വല്ല ചെണ്ടയും മറ്റും ആണോ എപ്പഴും പോയി തല്ലാൻ .”
അമ്മു ആണ് .. വൻ നിഷ്കു അടിച്ചാണ് ചോദിച്ചത് ..🤔😕😕
“അത് .. അവൻ എന്നും ചേട്ടനും ആയി പ്രശ്നം ഉണ്ടാക്കും .. ചെറിയ കാര്യം ഒക്കെ ഉണ്ടാകൂ .. പക്ഷേ അത് പറഞ്ഞ് വലുതാക്കി .. അടി ആകും .. എന്തിന് പറയുന്നു .. ഒരു പെൻസിൽ പോയതിന് വരെ ഇവർ അടി ഉണ്ടാക്കിയിട്ടുണ്ട് .. “
ഉമ നല്ല വിശദമായി അമ്മുവിന് കഥ പറഞ്ഞ് കൊടുക്കുന്നുണ്ട് ..
അമ്മു എന്നെ ‘എടാ ഭീകര ..’ എന്ന രീതിയിൽ നോക്കി .. ഞാൻ അവളെ പല്ലിളിച്ച് കാണിച്ചു .. 😁😁😁
“അഹ് .. എന്നിട്ട് .. അക്ഷയ്യുടെ ആരാ അത് ..?” -അമ്മു
“അഹ് .. അവന്റെ ഒരേ ഒരു ചേട്ടൻ ആണ് അത് .. ആദിഷ് .. ഞങ്ങളുടെ സീനിയർ ആയിരുന്നു .. പുള്ളിയും ഞാനും ആയി നല്ല കമ്പനി ആണ് .. “
അങ്ങനെ കഥയും കളിയും ചിരിയും ഒക്കെ ആയി ഞങ്ങൾ നാട്ടിലേക്ക് വിട്ടു .. പോകുന്ന വഴിക്ക് ബേക്കറിയിൽ കയറി അവർക്ക് ചൊക്കലേറ്റ് വാങ്ങി നല്കാൻ മറന്നില്ല ..