“അതൊക്കെ വിട്ട് ചേട്ടാ .. ഇത് ചുമ്മാ പരിചയം പുതുക്കാൻ ..”
“മമ് .. മമ് .”
‘എന്നാലേ .. ഞാൻ പോട്ടെ .. ഇരിട്ടുന്നേനെ മുൻപ് അവരെ വീട്ടിൽ ആക്കണം ..”
“എന്താടാ ഗേൾഫ്രൻഡ് ആണോ ?.. “
“എന്താണ് മനുഷ്യ .. വന്നിട്ട് 10 ദിവസം തെകഞ്ഞില്ല .. അപ്പൊഴേക്കും ഗേൾഫ്രൻഡേ .. ഒന്ന് പൊടോ ഹേ ..”
“പൊട്രാ ചെറുക്കാ .. ഒരൊറ്റ വീക്ക് വെച്ച് തന്നാല് ണ്ടല്ലോ .. കോളേജ് ലെ ജൂനിയർ പെൺകൊച്ചിനെ 5 ദിവസം കൊണ്ട് വളയക്കം എന്ന് ബെറ്റ് വെച്ച് വെറും 3 ദിവസം കൊണ്ട് കുപ്പില് ആക്കിയ മരംകൊത്തി മൊറൻ ആണ് നീ .. എന്നിട്ട് നീ എന്റെ അടുത്ത് ഇമ്മാതിരി ഡിയലോഗ് അടിച്ച .. എടുത്ത് ജീപ്പിൽ ഇട്ട് സ്റ്റേഷൻല് കൊണ്ട് പൊയ് മൂന്നാം മുറ പ്രയോഗിക്കും കള്ള പന്നി കാമദേവ .. “
ഞാൻ അതിന് തല കുനിച്ച് നന്നായി ഇളിച്ച് കാണിച്ചു ..
“ശെരി .. ശെരി ചമ്മണ്ട .. വിട്ടോ ..”
ഞാൻ തിരിഞ്ഞ് നടക്കാൻ നേരം
“അല്ല .. സർ .. ഇത് .. “
പെട്ടെന്ന് സുരേഷ് എന്നെ തടഞ്ഞിട്ട് ആദിയേട്ടനെ സമൊക്ക് പേപ്പർ ചൂണ്ടി കാണിച്ചു ..
“ഇത് എന്താ ..”
“സമോക്കിന്റെ ഡേയ്റ്റ് കഴിഞ്ഞതാ “ സുരേഷ് പറഞ്ഞു ..
ആദിയേട്ടൻ പേപ്പർ എടുത്ത് നോക്കി ..
“ഇന്നലെ ഇതിന്റെ ഡേയ്റ്റ് കഴിഞ്ഞല്ലോ മോനേ യദു ..തൽക്കാലം നീ ഒരു 100 രൂപ പേറ്റി അടച്ചിട്ട് പൊയ്ക്കൊ .. പോകുന്ന വഴിക്ക് പുതിയത് എടുത്താൽ മതി ..“
“ഒക്കെ ..”
ഞാൻ പ്പേഴ്സ്ന്ന് ഒരു 100 രൂപ എടുത്ത് ആദിയേട്ടന് കൊടുത്തു .. ഏട്ടൻ ഒരു റെസിപ്പ്റ്റ് ഏഴുത്തി എനിക്ക് തന്നു ..
“അപ്പോ ശെരി എടാ .. നീ ഫ്രീ അവാണെങ്കില് വിളിക്ക് .. “
“ഒക്കെ .. ബ്രോ ..”