സുരേഷ് എന്നെ കണ്ണ് മിഴിച്ച് നോക്കി .. എസ്.ഐ തിരിഞ്ഞ് എന്നെ മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞ് നോക്കി .. പിന്നെ എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി ..
“എടാ യദുകുട്ടാ .. നീയോ ?.. നീ .. എന്താ ഇവിടെ .. എത്ര നാളായടാ കണ്ടിട്ട് ..എന്ന് നാട്ടിൽ എത്തി ..?”
എസ്. ഐ എന്നെ കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു ..
“ഒന്ന് നിർത്തി നിർത്തി ചോദിക്ക് എന്റെ ആദിയേട്ട ..”
ഞാൻ മൂപ്പരെ തിരിച്ച് കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു ..
”സോറി മുത്തേ .. നിന്നെ കണ്ട ആവേശത്തിൽ ചോയച്ചതാ .. എന്നിട്ട് പറ .. ”
എന്നെ വിട്ട് മാറി കൊണ്ട് ആദിയേട്ടൻ പറഞ്ഞു ..
“ഞാൻ വന്നിട്ട് കുറച്ച് ദിവസം ആയതെ ഉള്ളൂ .. ഉൽസവം അടുപ്പിച്ച് വന്നതാ .. അല്ല .. നിങ്ങള് ഇപ്പോ ഇവിടത്തെ സ്റ്റേഷൻൽ ആണോ ?”
“അഹ് .. അഹ്ട ഞാൻ ഇപ്പോ ഇവിടെയാ .. നീ ഇനി തിരിച്ച് പോവുന്നില്ലലോ .. ല്ലേ ?”
“അറിയില്ല .. നോകട്ടെ മിക്കവാറും പോകാൻ ചാൻസ് ഇല്ല .. പിന്നെ സാഹചര്യം പോലെ ഇരിക്കും .. “
‘അഹ് .. അത് എന്തേലും ആവട്ടെ .. ഇപ്പോ നീ ഇവിടെ ഉണ്ടല്ലോ .. രാത്രി ഫ്രീ ആവാണെങ്കില് കള്ബിലേക്ക് വാ നമുക്ക് എല്ലാരും ഉണ്ടാവും .. “
“അത് .. പൊളിച്ച് .. ഡൺ .. അല്ല .. അവൻ ഇവിടെ ഉണ്ടോ ..?”
“ആര് .. ?”
“നിങ്ങളെ പുന്നാര അനിയൻ .. എന്റെ കോളേജ് കാലത്തെ ശത്രു ..”
‘ഓഹ് .. അവൻ ഇവിടെ സൈബർ പാർകില് പണി ഉണ്ട് ..”
“എഹ് .. പൊളിച്ച് .. അവനെ ഒന്ന് കാണണം ..”
“എന്താടാ .. പിന്നെയും പഴയ പോലെ തുടങ്ങാൻ ആണോ .. ഞാൻ ആണ് ഇപ്പോ ഇവിടെ എസ് ഐ അത് ഓർത്തിട്ട് മതി മക്കള കളി ഒക്കെ .. “