“ഈൗ 😁😁😁”
“മ്മ്മ്…വേഗം വരാൻ നോക്ക്.. നിനക്ക് ഫുഡ് എടുത്ത് വെക്കണ്ടല്ലോ…”
“വേണ്ട. “
“അഹ് “
ഫോൺ കട്ട് ചെയ്ത് ഞാൻ പോക്കറ്റിൽ ഇട്ടു…
“അപ്പൊ ശെരി മക്കളെ…ഇനി നിന്നാൽ പോരാളി ചൂലെടുക്കും… അപ്പൊ രാത്രി യാത്രയില്ല…നാളെ കാണാം.. “
ഞാൻ അവരോട് യാത്ര പറഞ്ഞ് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മിഥു നെയും കൂട്ടി വീട്ടിലേക്ക് നടക്കാൻ തുടങ്ങി…
.
“മതിയെടാ…ഇത് കഴിഞ്ഞില്ലേ.. “
ഫോൺ വിളിച്ചോണ്ട് തന്നെ നടക്കുന്ന മിഥുനോട് ഞാൻ ചോദിച്ചു…
അവൻ എന്നെ ചെറുവിരൽ പൊക്കി ഒരു മിനിറ്റ് എന്ന് കാണിച്ച സംസാരം തുടർന്നു…
ബൗ ബൗ ബൗ…
പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് മൂന്ന് നാല് പട്ടികൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു…
“അള്ളോഹ്… പട്ടി…ഓടിക്കോട മോനെ…”
അതും പറഞ്ഞ് ഞാൻ മിഥുനെയും വലിച്ചു ഓടാൻ തുടങ്ങി…
ഏതൊക്കയോ വഴിക്കൂടേ ഞങ്ങൾ ഓടി…
പെട്ടെന്ന് മിഥു ഇടത്തോട്ട് തിരിഞ്ഞ് ഓടി…
ഞാൻ വലത്തോട്ട് തിരിഞ്ഞു…
ഏതൊക്കയോ കാട്ടിലൂടെ ഒക്കെ ഓടി… പിന്നിൽ നിന്ന് കുര കേൾക്കാം അത് കൊണ്ട് മനസ്സിലാക്കി അവന്മാർ പുറകിൽ തന്നെ ഉണ്ട് എന്ന് (ജീവനും കൊണ്ട് പായുമ്പോൾ തിരിഞ്ഞ് നോക്കാൻ ഒന്നും സമയം കിട്ടുല ബായ്).. അവസാനം തറവാടിന്റെ മതിൽ കണ്ടു…ഓടി പാഞ്ഞു അത് വലിഞ്ഞു കയറി അപ്പുറത്തേക്ക് ചാടി…
എന്നിട്ടും ഓട്ടം നിർത്തില്ല… ഓടി തറവാടിന്റെ പടി ചാടി കയറി…
“ഇവര് ഇത്ര നേരത്തെ കിടന്ന് ഉറങ്ങിയോ…”
ഞാൻ കയറുമ്പോൾ അവിടെ ലൈറ്റ് ഒക്കെ അണച്ചിരുന്നു..
ഓടി വാതിലിൽ ശക്തിയിൽ അടിക്കാൻ തുടങ്ങി…
തറവാട്ടിൽ ലൈറ്റ് തെളിഞ്ഞു…
വാതിൽ തുറന്ന് ചെറിയമ്മ കിതച്ചു കൊണ്ട് നിൽക്കുന്ന എന്നെ സംശയത്തോടെ നോക്കി…
ഞാൻ ഇളിച്ചു കൊണ്ട് 😁😁😁 അകത്തേക്ക് കയറി വാതിലടച്ചു… എന്നിട്ട് മെല്ലെ മുകളിലേക്ക് വിട്ടു…
താഴെ നിന്ന് അമ്മമ്മയും ആമ്മച്ചനും ചെറിയമ്മയോട് എന്താ ഏതാ എന്നൊക്കെ ചോദിക്കുന്നത് കേട്ടു…
ഞാൻ ഒന്നും മിണ്ടാതെ മെല്ലെ റൂമിൽ കയറി ഉമയെ കെട്ടിപിടിച് കിടന്നു..