“അഹ് .. എന്തിൻടെ ഷോപ്പ് ആട??.. “ – സുധിയേട്ടൻ
“ഡ്രസ്സിൻടെ ഷോപ്പ് ആക്കാൻ ആണ് പ്ലാന് ..”
“അത് ഏതായാലും നന്നായി .. ഇവിടെ ഒരു ഡ്രസ് ഷോപ്പ് ഉള്ളത് നല്ലതാ .. എപ്പഴും ഇങ്ങനെ ടൌണിലേക്ക് ഓടാണ്ടല്ലോ ..” – ആദിയേട്ടൻ
ഞാൻ അതിന് ഒന്ന് ചിരിച്ചു ..
ഞങ്ങൾ അങ്ങനെ വർത്തമാനം ഒക്കെ പറഞ്ഞ് കളിച്ചുകൊണ്ടിരുന്നു ..
.
ഞാനും ആദിയേട്ടനും അക്ഷയും പഴയ കാര്യങ്ങൾ പറഞ്ഞ് ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു .. ഒരു 10 മണി ആയപ്പോൾ ക്ലബ് പൂട്ടി ചേട്ടൻ മാർ പോയി അപ്പോ ഞങ്ങൾ അതിന്റെ ഓപ്പോസിറ്റ് ഉളള ബസ്സ്റ്റോപ്പിലേക്ക് ചേക്കേറിയതാണ് ..
“പൊറാട്ടയും ബീഫും കഴിക്കാൻ തോന്നുന്നു .. “ ഞാൻ ഉമിനീർഇറക്കി കൊണ്ട് പറഞ്ഞു ..
“ഈ പതിരയ്ക്ക് ഏവടന്ന് കിട്ടാന ?..” അക്ഷയ് ചോദിച്ചു
“വഴിയുണ്ട് മകനെ .. “
അതും പറഞ്ഞ് ഞാൻ ഫോണ് എടുത്തു മിഥു നെ വിളിച്ചു ..
“ട നീ കട അടച്ചോ ..?”
അവൻ ഫോണ് എടൂത്ത ഉടനെ ഞാൻ ചോദിച്ചു ..
“ഓഹ് .. അടച്ചോണ്ടിരിക്കാ .. ന്തേ ..?”
“ബീഫ് ബാക്കി ഉണ്ടോ ..?”
“കുറച്ച് ഉണ്ട് ..”
“പോറാട്ടയോ ..?”
“ഒരു 4,5 എണ്ണം കാണും .. “
“അഹ് .. എന്നാലേ നീ ഇറങ്ങുമ്പോള് അത് പൊതിഞ്ഞെടുത്തോ ..”
“എന്തിന്..?? “
“നിന്റെ അമ്മായിടെ 16 ന് വിളമ്പാൻ… വെറുതെ ഓരോ കൊനഷ്ട്ട് ചോദ്യം ചോദിക്കാതെ പറഞ്ഞത് ചെയ്യടാ പന്നി…അതും എടുത്ത് ക്ലബ്ബിന്റെ ഓപ്പോസിറ്റ് ഉള്ള ബസ്റ്റോപ്പിലേക്ക് വാ ഞാൻ അവിടെ ഉണ്ട്…ഓക്കെ.. “
“ഒക്കെ..”
“സാധനം ഇപ്പൊ വരും…”
ഫോൺ വച്ച് ഞാൻ അവന്മാരെ നോക്കി കണ്ണിറുക്കികൊണ്ട് പറഞ്ഞു..
അവന്മാർ എന്നെ നോക്കി ‘കൊള്ളട മോനെ..’ എന്നാ രീതിയിൽ നോക്കി…
ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ മിഥു വന്ന്…
“വാ മോനെ വാ.. സാധനം എട്.. “
അവന്റെ കയ്യിൽ നിന്ന് കവർ വാങ്ങി ഞാൻ പൊതി തുറന്നു…