“അഹ് .. വിട്ട് കളയട .. ആന്ന് അങ്ങനെ ഒക്കെ നടന്ന് ..”
“അഹ് .. നിനക്ക് അങ്ങനെ പറയാം .. തല്ല് മൊത്തം കൊണ്ടത് ഞാൻ അല്ലേ .. ലേശം ഉളുപ്പ് വേണമെട മനുഷ്യനായാൽ .. “
ഞാൻ അത് കേട്ട് ആർത്ത് ചിരച്ചു .. എന്റെ ചിരി കണ്ട് അവനും ചിരിച്ചു .. ബാക്കി ഉള്ളവർ ഞങ്ങളെ കണ്ട് ‘ഇത്എന്ത് കൂത്ത് ‘ എന്ന രീതിയിൽ നോക്കുന്നുണ്ട് ..
“സോറി അളിയാ .. അന്ന് അങ്ങനെ ഒക്കെ പറ്റി പോയി .. നീ ക്ഷെമി .. ഇനി എന്നെ തിരിച്ച് തല്ലിയാലെ നിന്റെ വിഷമം മറു എങ്കില് എന്നെ തല്ലിക്കോ ..”
ഞാൻ അവനെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു ..
“അത് ഒന്നും വേണ്ട അളിയാ .. “
അവനും എന്നെ തിരിച്ച് കെട്ടി പിടിച്ചു ..
“പേണക്കം ഒക്കെ മാറിയെങ്കിൽ വാ ഒരു കളി കളിക്കാം ..”
അകത്തേക്ക് വന്ന ആദിയേട്ടൻ പറഞ്ഞു ..
“ഒക്കെ ..” ഞങ്ങൾ രണ്ടാളും ഒന്നിച്ച് പറഞ്ഞു
ഞാനും അക്ഷയ്യും ഒരു ടീം .. സുധിയേട്ടനും ആദിയേട്ടനും
..
കളി പോളി ആയി പൊയ് കൊണ്ടിരിക്കുമ്പോൾ ..
“അല്ലട നീ അങ്ങാടിൽ ഒരു കട തോടങ്ങാൻ പോവാണ് എന്ന് കേട്ടു ..”
സുധിയേട്ടൻ ചോദിച്ചു ..
“അഹ് .. അങ്ങനെ ഒരു പരുപാടി ഉണ്ട് .. “
“എഹ് .. നീ കട ഇടുന്നുണ്ടോ .. എടാ ഭയങ്കര .. അപ്പോ നീ ഒരു ബൂർഷ്യ ആവാൻ തീരുമാനിച്ചു .. ഔ .. എങ്ങനെ നടന്ന ചെക്കനാ .. കോളെജിൽ ആയിരുന്നപ്പോൾ പാർട്ടി ഓഫിസിൽ നിന്ന് ഇറങ്ങാത്തവന ..”
അക്ഷയ് എന്നെ കളിയാക്കികൊണ്ട് നെഞ്ചതടിച്ച് കൊണ്ട് പരിഞ്ഞു ..
“ഒന്ന് പോടാ .. അങ്ങനെ ഒന്നും അല്ല .. മിഥുൻന്ന് പറയുന്ന എന്റെ ഒരു ഫ്രണ്ട് ഉണ്ട് .. അങ്ങാടിൽ ചായ കട നടത്തുന്ന ബാലേട്ടന്റെ മോൻ .. അവന് സ്വന്തം ആയി ഒന്ന് തുടങ്ങണം എന്ന് പറഞ്ഞപ്പോള് ഞാൻ പറഞ്ഞു ഞാനും കൂടാംന്ന് .. അത്രേ ഉള്ളൂ .. “